പ്രഭുദേവ വീണ്ടും തമിഴില്‍ സജീവമാവാനൊരുങ്ങുന്നു
മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സംവിധായകനും നര്‍ത്തകനുമായ പ്രഭുദേവ തമിഴ് സിനിമയിലേക്ക് മടങ്ങിയെത്തുന്നുന്നു. എ.എല്‍.വിജയ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെയാണ് പ്രഭുദേവയുടെ തിരിച്ചു വരവ്. 2012ല്‍ ഇറങ്ങിയ ധോണി എന്ന സിനിമയില്‍ അതിഥി വേഷത്തില്‍ എത്തിയിരുന്നു പ്രഭുദേവ.
ചിത്രത്തിന്റെ പ്രാഥമിക ചര്‍ച്ചകളിലാണ് വിജയും പ്രഭുദേവയും. ഇതിനോടകം തന്നെ നാലു തവണ വിജയ് പ്രഭുദേവയുമായി ചര്‍ച്ച നടത്തി കഴിഞ്ഞു. വിജയ് കഥ പറഞ്ഞപ്പോള്‍ അത് പ്രഭുദേവയ്ക്ക് ഇഷ്ടമായെന്നും അന്തിമതീരുമാനം ഉണ്ടാവുമെന്ന് സിനിമാവൃത്തങ്ങള്‍ സൂചിപ്പിച്ചു.

ഇതു എന്ന മായം എന്ന സിനിമയാണ് വിജയ് സംവിധാനം ചെയ്ത് ഇനി പുറത്തിറങ്ങാനുള്ളത്. വിക്രം പ്രഭു, കീര്‍ത്തി സുരേഷ് എന്നിവരാണ് ഈ സിനിമയിലെ പ്രണയ ജോഡികള്‍.
ബോളിവുഡ് ചിത്രമായ സിംഗ് ഈസ് ബ്‌ളിംഗ് എന്ന സിനിമയാണ് പ്രഭുദവേ ഇപ്പോള്‍ സംവിധാനം ചെയ്യുന്നത്. സിനിമയില്‍ അക്ഷയ് കുമാര്‍, എമി ജാക്‌സണ്‍ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


Click it and Unblock the Notifications