»   » നയന്‍സിനെ ഉപേക്ഷിച്ചിട്ടില്ല: പ്രഭുദേവ

നയന്‍സിനെ ഉപേക്ഷിച്ചിട്ടില്ല: പ്രഭുദേവ

Posted By:
Subscribe to Filmibeat Malayalam

നയന്‍സും പ്രഭുവുമായുള്ള ബന്ധം തകര്‍ന്നുവെന്ന് വാര്‍ത്തകള്‍ പ്രചരിക്കുമ്പോഴും ഇതിനെ പറ്റി പ്രതികരിക്കാന്‍ ഇരുവരും തയ്യാറായിരുന്നില്ല. തന്റെ പ്രണയത്തെ കുറിച്ച് നയന്‍സ് കുറച്ചു കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ തയ്യാറായെങ്കിലും പ്രഭുദേവ അപ്പോഴും മൗനത്തിലായിരുന്നു.

എന്നാല്‍ ഇപ്പോള്‍ പ്രഭുവും ചിലതൊക്കെ തുറന്ന് പറയാന്‍ തയ്യാറായിരിക്കുകയാണ്. മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത് പോലെ താന്‍ നയന്‍സിനെ ഉപേക്ഷിച്ചിട്ടില്ല. ജീവിതത്തില്‍ എന്തു സംഭവിച്ചാലും അത് ദൈവഹിതമാണെന്ന് കരുതുന്നയാളാണ് താന്‍. നയന്‍സുമായി പിരിഞ്ഞതിനെ പറ്റി പലതും പറയാനുണ്ട്. എന്നാല്‍ അത് വിവരിക്കാന്‍ തന്റെ പ്രായവും പക്വതയും അനുവദിക്കുന്നില്ല. ശരിയായ വഴിയിലൂടെയാണ് മുന്നോട്ട് പോകുന്നതെന്ന് ഉറപ്പുള്ളതിനാല്‍ സംഭവിച്ച ഒന്നിനെ കുറിച്ചും ഓര്‍ത്ത് പശ്ചാത്താപമില്ലെന്നും പ്രഭു പറഞ്ഞു.

ജീവിതത്തില്‍ മാറ്റം ഇഷ്ടപ്പെടുന്നയാളാണ് താന്‍. ആ മാറ്റത്തിന്റെ ഭാഗമായാണ് മുംബൈയിലേയ്ക്ക് ചേക്കേറിയത്. നയന്‍സിനെ താന്‍ വഞ്ചിച്ചിട്ടില്ല. എന്നാല്‍ ഇപ്പോള്‍ നയന്‍സുമായുള്ള പ്രണയം ഒരു പഴങ്കഥ മാത്രമാണെന്നും പ്രഭു പറഞ്ഞു.

English summary
Prabhu Deva is in the limelight once again, and for good reasons at that

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam