»   » പ്രഭുവിനൊപ്പം ഉര്‍വിശിയുടെ തമിഴ് ചിത്രം ഉന്നോട് കാ

പ്രഭുവിനൊപ്പം ഉര്‍വിശിയുടെ തമിഴ് ചിത്രം ഉന്നോട് കാ

By: Sanviya
Subscribe to Filmibeat Malayalam

രാധാകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ഉര്‍വശിയും. ഉന്നോട് കോ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ പ്രഭുവിന്റെ ജോഡിയായാണ് ഉര്‍വശി എത്തുന്നത്. ആരിയും മായയുമാണ് ചിത്രത്തില്‍ നായകനും നായികയുമായി എത്തുന്നത്. ആരിയുടെ അമ്മ വേഷമാണ് ഉര്‍വശിക്ക്.

അമ്പത് ദിവസമായി കാരകുടിയിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്. മുമ്പ് ടെലിവിഷന്‍ സീരിയലുകളില്‍ ചെയ്ത രാധാകൃഷ്ണന്റെ ആദ്യ ചിത്രമാണ് ഉന്നോട് കോ. എം എസ് ബാസ്‌കര്‍, മനോ ബാല, സുബ്ബു പഞ്ചു എന്നിവരും ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കും.

urvashi

സി സത്യയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. ശക്തി ശരവണനാണ് ക്യാമറ. പ്രണയവും വേര്‍പിരിയലുമാണ് ചിത്രത്തിന്റെ പ്രമേയം. ആരിയും മായയും പ്രണയത്തിലാകുന്നു. പിന്നീട് ഇരുവരും പിരിയുന്നതാണ്. എന്നാല്‍ ആരിയുടെ മാതാപിതാക്കളായ ഉര്‍വശിയും പ്രഭവും ഇരുവരെയും വീണ്ടും ഒന്നിപ്പിക്കാന്‍ ശ്രമിക്കുന്നു.

English summary
Prabhu, Urvasi play supportive parents.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam