പ്രഭുദേവയ്‌ക്കൊപ്പം അമ്പരിപ്പിക്കുന്ന നൃത്തച്ചുവടുകളുമായി പത്തുവയസുകാരി! ലക്ഷ്മിയുടെ ടീസര്‍ കാണൂ!
പ്രഭുദേവയെ നായകനാക്കി എഎല്‍ വിജയ് സംവിധാനം ചെയ്ത പുതിയ ചിത്രമാണ് ലക്ഷ്മി. പ്രശസ്തനായൊരു ഡാന്‍സിംഗ് സ്റ്റാറിന്റെയും അദ്ദേഹത്തിന്റെ ശിഷ്യയുടെയും കഥ പറയുന്ന ചിത്രമാണ് ലക്ഷ്മി. ചിത്രത്തില്‍ പ്രഭുദേവയ്‌ക്കൊപ്പം സൂപ്പര്‍ ഡാന്‍സര്‍ റിയാലിറ്റി ഷോയില്‍ വിന്നറായ ദിത്യയാണ് എത്തുന്നത്.
ഐശ്വര്യ രാജേഷാണ് ചിത്രത്തില്‍ പ്രഭുദേവയുടെ നായികയായി എത്തുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ടീസര്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. പ്രഭുദേവയുടെ മുന്നില്‍നിന്നും കിടിലന്‍ ഡാന്‍സ് കളിക്കുന്ന ദിത്യയെയാണ് ചിത്രത്തിന്റെ ടീസറില്‍ കാണിച്ചിരിക്കുന്നത്.

ദേവി എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം പ്രഭുദേവയും എഎല്‍ വിജയും വീണ്ടുമൊന്നിക്കുന്ന ചിത്രം കൂടിയാണ് ലക്ഷ്മി. ദിത്യ തന്നെയാണ് ലക്ഷ്മി എന്ന ടൈറ്റില്‍ റോളില്‍ ചിത്രത്തില്‍ എത്തുന്നത്. പ്രമോദ് ട്രിഡെന്റ് ഫിലിംസിന്റെ ബാനറില്‍ പ്രദീക് ചക്രവര്‍ത്തി, ശ്രുതി നളപ്പ, ആര്‍ രവീന്ദ്രന്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സാം സിഎസാണ് ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കിയിരിക്കുന്നത്.

സംവിധാനത്തിനുപുറമെ എ.എല്‍ വിജയ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. നീരവ് ഷാ ചായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന് ആന്റണിയാണ് എഡിറ്റിങ്ങ് ചെയ്തിരിക്കുന്നത്. അടുത്ത മാസമാണ് ലക്ഷ്മി തിയ്യേറ്ററുകളിലെക്കെത്തുന്നത്. തമിഴിനു പുറമെ ചിത്രം ഹിന്ദിയിലും മൊഴിമാറ്റി പ്രദര്‍ശനത്തിനെത്തുമെന്നാണ് അറിയുന്നത്.


Click it and Unblock the Notifications