മകനൊപ്പം പ്രഭു​ദേവ; കലഹങ്ങൾക്കും വിവാദങ്ങൾക്കുമിടയിൽ മക്കളെ മറന്നില്ല; ഫോട്ടോ വൈറൽ

പ്രഭുദേവയെന്ന് കേട്ടാൽ അതിനൊപ്പം വരുന്ന പേരാണ് ഡാൻസ്. സിനിമാറ്റിക് ഡാൻസിൽ ഇത്രയധികം വ്യത്യസ്തകൾ കൊണ്ടു വന്ന കലാകാരൻമാർ അപൂർവമാണ്. നിരവധി സിനിമകളിൽ ഇദ്ദേഹം അഭിനയിച്ചിട്ടുമുണ്ട്. മിൻസാര കനവ്, കാതല കാതല എന്നിവയാണ് വൻജനശ്രദ്ധ നേടിയ പ്രഭുദേവ സിനിമകൾ. നായക നടനായി അധിക കാലം പ്രഭുദേവ കരിയറിൽ തുടർന്നിട്ടില്ല. കൊറിയോ​ഗ്രാഫർ, ഫിലിം മേക്കിം​ഗ് തുടങ്ങിയ മേഖലകളിലേക്ക് ശ്രദ്ധ കൊടുത്തു.

ഇക്കഴിഞ്ഞ വർഷങ്ങളിൽ ദേവിയാണ് പ്രഭുദേവ നായകനായ ശ്രദ്ധിക്കപ്പെട്ട സിനിമ. സിനിമയുടെ രണ്ടാം ഭാ​ഗവും ശ്രദ്ധ നേടി. കരിയറിനപ്പുറത്ത് പ്രഭുദേവയുടെ ജീവിതം എപ്പോഴും ​ഗോസിപ്പ് കോളങ്ങളിൽ ഇടം പിടിച്ചിരുന്നു. ആദ്യ വിവാഹ മോചനം, നയൻതാരയുമായുള്ള പ്രണയം, വേർപിരിയൽ തുടങ്ങിയ പല ഘടകങ്ങൾ ഇതിന് കാരണമായി.

Prabhudeva

ജീവിതത്തിലെ ഒരു ഘട്ടം ​ഗോസിപ്പ് കോളങ്ങളിലെ വിഷയമായതിനാൽ ഇപ്പോൾ ഇത്തരം വാർത്തകളിൽ പെടാതിരിക്കാൻ പ്രഭുദേവ ശ്രദ്ധിക്കാറുണ്ട്. തീർത്തും സ്വകാര്യമായ ജീവിതമാണ് പ്രഭുദേവ നയിക്കുന്നത്. മുംബെെയിലെ ഫിസിയോതെറാപിസ്റ്റായ ഹിമാനിയെയാണ് പ്രഭുദേവ രണ്ടാമത് വിവാഹം ചെയ്തത്.

വിവാഹം നടന്ന കാര്യം പ്രഭുദേവ മാധ്യമങ്ങളെ അറിയിച്ചിരുന്നില്ല. നടന്റെ സഹോദരനാണ് പിന്നീട് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ പ്രഭുദേവ പങ്കുവെച്ച ഫോട്ടോയാണ് ശ്രദ്ധ നേടുന്നത്. മകനോടൊപ്പം നിൽക്കുന്ന ഫോട്ടോയാണ് പ്രഭുദേവ പങ്കുവെച്ചത്. പ്രഭുദേവയുടെ ഉയരത്തിലുള്ള മകനെ കണ്ട് മകനിത്ര വളർന്നോയെന്ന് പലരും കമന്റ് ചെയ്തു. ആദ്യ വിവാഹത്തിലെ രണ്ട് മക്കളും പ്രഭുദേവയിൽ നിന്നും അകന്നിട്ടില്ല. ആദ്യ ഭാര്യ റംലത്ത് മക്കളെ പ്രഭുദേവയിൽ നിന്ന് അകറ്റിയിട്ടില്ലെന്നാണ് അന്ന് പുറത്ത് വന്ന വിവരം.

Prabhudeva

റംലത്ത് എന്നാണ് പ്രഭുദേവയുടെ ആദ്യ ഭാര്യയുടെ പേര്. 2011 ലാണ് ഇരുവരും വേർപിരിയുന്നത്. വിവാഹ മോചനം വലിയ വിവാദമായി. മൂന്ന് ആൺ മക്കളാണ് പ്രഭുദേവയ്ക്കും റംലത്തിനും ജനിച്ചത്. മൂത്ത മകൻ കാൻസർ ബാധിച്ച് മരിച്ചു. ഇതിനിടെ പ്രഭുദേവയ്ക്കും റംലത്തിനും ഇടയിൽ അകൽച്ച വന്നു. ഈ പ്രശ്നങ്ങൾക്കിടെയാണ് നയൻതാരയുടെ പേരും ഉയർന്ന് വരുന്നത്. പ്രഭുദേവയും നയൻതാരയും പ്രണയത്തിലായതോടെ പരസ്യ ആരോപണങ്ങളുമായി റംലത്ത് രം​ഗത്തെത്തി.

നയൻതാര കുടുംബം തകർക്കുന്നെന്ന് റംലത്ത് ആരോപിച്ചു. പരാമർശം വലിയ തോതിൽ വിവാദമായി. നയൻതാരയ്ക്കെതിരെ വ്യാപക അധിക്ഷേപങ്ങളും വന്നു. എന്നാൽ റംലത്തിനെ വിവാഹ മോചനം ചെയ്ത് ഒരു വർഷത്തിനുള്ളിൽ പ്രഭുദേവയും നയൻതാരയും പിരിഞ്ഞു. ഇതിന് കാരണമെന്തെന്ന് രണ്ട് പേരും തുറന്ന് പറഞ്ഞിട്ടില്ല.

പ്രഭുദേവ-റംലത്ത് വിവാഹ മോചനത്തെക്കുറിച്ച് അടുത്തിടെ തമിഴ് മാധ്യമ പ്രവർത്തകൻ ചെയ്യാറു ബാലു സംസാരിച്ചിരുന്നു. മക്കളെ അച്ഛന്റെ സംരക്ഷണയിൽ നിർത്തുന്നതിന് റംലത്ത് എതിർപ്പ് പറഞ്ഞിരുന്നില്ലെന്നാണ് ഇദ്ദേഹം വെളിപ്പെടുത്തിയത്. മക്കളെ തന്നേക്കാൾ നന്നായി പ്രഭുദേവ നോക്കുമെന്നതിനാലാണ് റംലത്ത് ഇതിന് സമ്മതിച്ചതെന്നും ചെയ്യാറു ബാലു പറഞ്ഞു.

വിവാഹ മോചനസമയത്തെ പ്രശ്നങ്ങൾക്ക് ശേഷം റംലത്തിനെ പിന്നീട് മാധ്യമങ്ങളിൽ കണ്ടിട്ടില്ല. ചെയ്യാറു ബാലു പറഞ്ഞത് പോലെ മക്കളുടെ സംരക്ഷണാവകാശം പ്രഭുദേവയ്ക്ക് നൽകിയോ എന്നത് സംബന്ധിച്ച് ഇവർ പരസ്യ പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല.

കഴിഞ്ഞതെല്ലാം മറന്ന് പ്രഭുദേവയും നയൻതാരയും തങ്ങളുടെതായ ജീവിതത്തിലേക്ക് കടന്നു. സംവിധായകൻ വിഘ്നേശ് ശിവനെയാണ് നയൻതാര വിവാഹം ചെയ്തത്. ഇരുവർക്കും ഇന്ന് ഉയിർ, ഉലകം എന്നീ രണ്ട് മക്കളുമുണ്ട്. കുടുംബ ജീവിതത്തിനും കരിയറിനും പ്രാധാന്യം കൊടുത്ത് നയൻതാര മുന്നോട്ട് പോവുന്നു. മറുവശത്ത് പ്രഭുദേവയും കരിയറിന്റെ തിരക്കുകളിലാണ്.

More from Filmibeat

Read more about: prabhudeva
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X