നയന്‍താരയെ പ്രണയിച്ച് പോയ ഭര്‍ത്താവ്, ഇന്നും പ്രഭുദേവയുമായി യാതൊരു പ്രശ്‌നങ്ങളുമില്ലെന്ന് മുന്‍ഭാര്യ റംലത്ത്
നൃത്തസംവിധായകനും നടനുമായ പ്രഭുദേവയുടെ ദാമ്പത്യ ജീവിതം വലിയ കോളിളക്കം സൃഷ്ടിച്ചതായിരുന്നു. ഭാര്യയും മൂന്ന് മക്കളുമുള്ളപ്പോള്‍ പ്രഭുദേവ നടി നയന്‍താരയുമായി റിലേഷന്‍ഷിപ്പിലായതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. പിന്നീട് ഭര്‍ത്താവിന്റെ രഹസ്യബന്ധം തിരിച്ചറിഞ്ഞ ഭാര്യ റംലത്ത് പ്രഭുദേവയ്ക്കും നയന്‍താരയ്ക്കുമെതിരെ രംഗത്ത് വന്നു. നയന്‍താര തന്റെ ഭര്‍ത്താവിനെ കൈവിഷം കൊടുത്ത് സ്വന്തമാക്കിയതാണെന്നും അവള്‍ നശിച്ച് പോകുമെന്നും തുടങ്ങി ശാപവാക്കുകളാണ് അന്ന് റംലത്ത് ചൊരിഞ്ഞത്.
ഒടുവില്‍ നയന്‍താരയുടെ പ്രണയം പരാജയമാവുകയും പ്രഭുദേവയുടെ കൂടെ ജീവിക്കാന്‍ സാധിക്കാതെ ഇരുവരും വേര്‍പിരിയുകയും ചെയ്തു. എന്നിരുന്നാലും നടന്‍ പഴയ ഭാര്യയുടെ അടുത്തേക്ക് പോകാതെ മറ്റൊരു വിവാഹം കഴിച്ച് താമസിക്കുകയാണിപ്പോള്‍. തന്നെ വഞ്ചിച്ച് മറ്റൊരു സ്ത്രീയുടെ കൂടെ ജീവിക്കാന്‍ പോയ ആളായിരുന്നിട്ടും ഇന്നും പ്രഭുദേവയോട് തെല്ല് ദേഷ്യമോ വെറുപ്പോ ആദ്യ ഭാര്യയ്ക്ക് ഇല്ലെന്നുള്ളതാണ് രസകരമായ കാര്യം.

അടുത്തിടെ തമിഴിലെ ചില യൂട്യൂബ് ചാനലുകള്‍ക്ക് നല്‍കിയ അഭിമുഖത്തിലൂടെ മുന്‍ഭര്‍ത്താവും മക്കളുടെ പിതാവുമായ പ്രഭുദേവയെ കുറിച്ച് റംലത്ത് തുറന്ന് സംസാരിച്ചിരുന്നു. ഇപ്പോഴും അദ്ദേഹത്തെ ഭര്‍ത്താവിന് കൊടുക്കേണ്ട അതേ ബഹുമാനവും മര്യാദയുമൊക്കെ കൊടുത്താണ് അവര്‍ അഭിസംബോധന ചെയ്യുന്നത്. വേര്‍പിരിഞ്ഞിട്ട് കാലങ്ങളായെങ്കിലും ഇപ്പോഴും അദ്ദേഹവും താനും തമ്മില്‍ സംസാരിക്കാറുണ്ടെന്നാണ് റംലത്ത് പറയുന്നത്.
'തുടക്കത്തില്‍ എനിക്ക് ആളുകളെ തിരിച്ചറിയാന്‍ സാധിച്ചിരുന്നില്ല. വിവാഹശേഷം എന്റെ മുഴുവന്‍ ശ്രദ്ധയും കുട്ടികളെ വളര്‍ത്തുന്നതില്‍ മാത്രമായിരുന്നു. പക്ഷേ കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ ഞാന്‍ ആരാണെന്നും എങ്ങനെയാണെന്നും എനിക്ക് പൂര്‍ണ്ണമായി മനസ്സിലായി. കൊവിഡിന്റെ തുടക്കത്തില്‍ തന്നെ എനിക്ക് ഭീകരമായി വൈറസ് ബാധിച്ചു. ആ സമയത്ത് മക്കളെ അദ്ദേഹം കൊണ്ട് പോയി. വീട്ടില്‍ ഞാനും മറ്റൊരു സ്ത്രീയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആ കൊറോണയെ ഞാന്‍ അതിജീവിച്ചു എന്നതാണ് ഏറ്റവും വലിയ കാര്യം. അദ്ദേഹത്തിനും കൊറോണ വൈറസ് ബാധിച്ചെങ്കിലും എന്റെ അത്രയും സീരിയസ് ആയിരുന്നില്ല. എനിക്ക് കൊറോണ വന്നപ്പോള്‍ പ്രഭുദേവയായിരുന്നു ആശ്വാസമായത്.

പിന്നീട് ഞങ്ങള്‍ക്കിടയില്‍ ഒരു വിള്ളലും ഉണ്ടായില്ല. പ്രഭുദേവയ്ക്കും എനിക്കും ഇടയില്‍ ഇപ്പോള്‍ യാതൊരു പ്രശ്‌നങ്ങളുമില്ല. ഞങ്ങള്‍ക്കിടയില്‍ കാര്യങ്ങള്‍ വളരെ സുഗമമായി നടക്കുന്നുണ്ട്. ഇപ്പോള്‍ പോലും ഞാനൊരു തീരുമാനമെടുത്താല്‍ അതിനെ കുറിച്ച് അഭിപ്രായമെന്താണെന്ന് അദ്ദേഹത്തോട് ചോദിക്കും. നേരെ തിരിച്ച് അദ്ദേഹവും അങ്ങനെയാണ്. പര്‌സപരമായ ധാരണ ഞങ്ങളുടെ ഉള്ളിലാണ്. ഈ ധാരണ എല്ലാവര്‍ക്കും ഉണ്ടാകണമെന്നാണ് പറയാനുള്ളത്.
പലപ്പോഴും ഞങ്ങളുടെ മക്കളുടെ ഭാവിയെക്കുറിച്ച് ഒരുമിച്ച് ചര്‍ച്ച ചെയ്യാറുണ്ട്. ഞങ്ങളുടെ കുട്ടികളെ കുറിച്ചല്ലാതെ മറ്റൊന്നിനെ കുറിച്ചും ഞങ്ങള്‍ സംസാരിക്കാറില്ല. മക്കള്‍ പഠനത്തിന് വേണ്ടി വിദേശത്തേക്ക് പോവുകയാണ്. അതുകൊണ്ട് താനൊരു യൂട്യൂബ് ചാനല്‍ തുടങ്ങി അതില്‍ സജീവമാകാം എന്നൊരു ലക്ഷ്യത്തിലാണിപ്പോള്‍. പാചകം ചെയ്യാന്‍ വളരെ ഇഷ്ടമുള്ളവരാണ് താനും മക്കളും. ഇനി അങ്ങനെ കാണാമെന്നാണ് താരപത്‌നി വ്യക്തമാക്കുന്നത്.
ഡാന്‍സ് അസിസ്റ്റന്റായി വന്ന പെണ്‍കുട്ടിയായിരുന്നു പിന്നീട് പ്രഭുദേവയുടെ ഭാര്യയായ റംലത്ത്. ഇദ്ദേഹവുമായി വിവാഹം കഴിക്കുന്നതിന് വേണ്ടി ഇവര്‍ മതം പോലും മാറി. ശേഷം മൂന്ന് ആണ്‍മക്കള്‍ക്ക് ജന്മം കൊടുത്തെങ്കിലും അതിലൊരാള്‍ മരണപ്പെടുകയായിരുന്നു. ഇതിനിടയിലാണ് പ്രഭുദേവ നടി നയന്‍താരയുമായി പ്രണയത്തിലാവുന്നത്. അവരുടെ ബന്ധം ശക്തമായതോടെ നടന്‍ ഭാര്യയെയും മക്കളെയും മാറ്റി നിര്‍ത്തി. പിന്നീട് നയന്‍താരയുമായിട്ടുള്ള ബന്ധം അവസാനിപ്പിച്ച ശേഷം പ്രഭുദേവ ഹിമാനി എന്ന യുവതിയെ വിവാഹം കഴിച്ചു. അതിലൊരു മകളും ജനിച്ചു. ഇപ്പോള്‍ സന്തുഷ്ടനായി ജീവിക്കുകയാണെങ്കിലും ആദ്യ ഭാര്യയോടും മക്കളോടുമൊക്കെ അതേ സ്‌നേഹത്തിലാണ്.


Click it and Unblock the Notifications











