വീണ്ടും ചിരിപ്പിക്കാന്‍ ചാര്‍ളി ചാപ്ലിന്‍ വരുന്നു! ഇത്തവണ പ്രഭുദേവയ്‌ക്കൊപ്പം നിക്കി ഗില്‍റാനിയാണ്!!

ലോകത്തെ മുഴുവന്‍ ചിരിപ്പിച്ച കലാകാരനായിരുന്നു ചാര്‍ളി ചാപ്ലിന്‍. ശക്തി ചിദംബരത്തിന്റെ സംവിധാനത്തില്‍ 2002 ല്‍ ചാര്‍ളി ചാപ്ലിന്റെ കഥ തമിഴില്‍ സിനിമയാക്കിയിരുന്നു. സാമ്പത്തികമായി വലിയ വിജയം നേടിയ സിനിമയ്ക്ക് ശേഷം ചാപ്ലിന്റെ കഥ വീണ്ടും സിനിമയാക്കാന്‍ പോവുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

2002 ല്‍ പുറത്തിറക്കിയ സിനിമയില്‍ പ്രഭു ഗണേശന്‍, പ്രഭുദേവ, അഭിരാമി, ഗായത്രി രഘുരാം എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. സിനിമയുടെ രണ്ടാം ഭാഗം കൂടി വരാന്‍ പോവുകയാണ്. രണ്ടാം ഭാഗത്തില്‍ പ്രഭുദേവയും നിക്കി ഗല്‍റാണിയുമായിരിക്കും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചാര്‍ളി ചാപ്ലിന്‍ 2

ചാര്‍ളി ചാപ്ലിന്‍ 2

ചാര്‍ളി ചാപ്ലിന്റെ കഥയുമായി രണ്ടാമതും തമിഴില്‍ നിന്നും സിനിമ വരാന്‍ പോവുകയാണ്. ആദ്യ ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച പ്രഭുദേവ തന്നെയാണ് രണ്ടാം ഭാഗത്തിലും നായകനായി അഭിനയിക്കാന്‍ പോവുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

നിക്കി ഗല്‍റാണിയും

നിക്കി ഗല്‍റാണിയും



പ്രഭുദേവയ്‌ക്കൊപ്പം ചാര്‍ളി ചാപ്ലിന്റെ സിനിമയിലേക്ക് നിക്കി ഗല്‍റാണിയും അഭിനയിക്കുന്നുണ്ട്. ഇരുവരും ആദ്യമായി ഒന്നിക്കാന്‍ പോവുന്ന സിനനിമയാണെന്നാണ് പുറത്ത് വന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. കറുപ്പന്‍ എന്ന സിനിമയ്ക്ക് ശേഷം ടാനിയ രവിചന്ദ്രനും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

 രണ്ട് പേര്‍

രണ്ട് പേര്‍

ചാര്‍ളി ആന്റ് ചാപ്ലീന്‍ എന്നിങ്ങനെ രണ്ട് കഥാപാത്രങ്ങളെയും ചിത്രത്തിലൂടെ അവതരിപ്പിക്കുകയാണ്. ഈ രണ്ട് കഥാപാത്രങ്ങളെയും ഒരാള്‍ തന്നെയാണ് മിനിസ്‌ക്രീനിലേക്ക് എത്തിക്കാന്‍ പോവുന്നതെന്നാണ് സിനിമയിലെ മറ്റൊരു പ്രത്യേകത.

ചിത്രീകരണം

ചിത്രീകരണം


ഇപ്പോള്‍ സിനിമയിലെ ഒരു പാട്ട് രംഗം ഗോവയില്‍ നിന്നും ഷൂട്ട് ചെയ്യുകയാണ്. ശേഷം ഡിസംബറോട് കൂടി സിനിമയുടെ ഷൂട്ടിങ്ങ് പൂര്‍ണമായും ആരംഭിക്കുമെന്നുമാണ് പറയുന്നത്.

 ചാര്‍ളി ചാപ്ലിന്‍

ചാര്‍ളി ചാപ്ലിന്‍

2002 ലായിരുന്നു ചാര്‍ളി ചാപ്ലിന്‍ നിര്‍മ്മിച്ചിരുന്നത്. ശക്തി ചിദംബരം സംവിധാനം ചെയ്ത സിനിമയില്‍ പ്രഭു ഗണേശന്‍, പ്രഭുദേവ, അഭിരാമി, ഗായത്രി രഘുരാം എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്.

താരങ്ങളുടെ തിരക്കുകള്‍

താരങ്ങളുടെ തിരക്കുകള്‍

നിലവില്‍ പ്രഭുദേവ ഒന്നിലധികം സിനിമകളുടെ തിരക്കുകളിലാണ്. മാത്രമല്ല നിക്കി ഗല്‍റാണി കാലകലപ്പ് 2 എന്ന സിനിമയുടെ തിരക്കുകളുമായി കാശിയിലാണ്. ഇരുവരുടെയും മറ്റ് സിനിമകളുടെ തിരക്കുകള്‍ കഴിഞ്ഞിട്ടായിരിക്കും ചാര്‍ളി ചാപ്ലിന്‍ തുടങ്ങുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X