മുറച്ചെറുക്കനുമായുള്ള വിവാഹം, പിന്നാലെ പ്രശ്നങ്ങളും ഡിവോഴ്സും; ഐശ്വര്യയുടെ രണ്ടാം വിവാഹത്തിനിടെ ചർച്ച

നടൻ പ്രഭുവിന്റെ മകൾ ഐശ്വര്യയും സംവിധായകൻ അദിക് രവിചന്ദ്രനും വിവാഹ ജീവിതത്തിലേക്ക് കടന്നിരിക്കുകയാണ് ചെന്നെയിൽ വെച്ച് നടന്ന വിവാഹത്തിൽ ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. പ്രഭുവിന്റെ മൂത്ത മകളാണ് ഐശ്വര്യ. അടുത്തിടെ റിലീസ് ചെയത് മാർക്ക് ആന്റണി എന്ന സിനിമ സംവിധാനം ചെയ്തത് അദിക് രവിചന്ദ്രനാണ്. വൻ ഹിറ്റായ സിനിമ സംവിധായകന് പ്രശംസകൾ നേടിക്കൊടുത്തു. മാർക്ക് ആന്റണിയിൽ നായകനായ വിശാൽ അദികിനും ഐശ്വര്യക്കും വിവാഹത്തിന് നേരിട്ടെത്തി ആശംസകൾ അറിയിച്ചു. നടൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിച്ച് ഇതിനകം ശ്രദ്ധ നേടിയിട്ടുണ്ട്.

ജീവിതത്തിലെ പുതിയ അധ്യായത്തിന് രണ്ട് പേർക്കും ആശംസകൾ അറിയിച്ച് കൊണ്ടാണ് കുറിപ്പ്. ഐശ്വര്യ തനിക്ക് സഹോദരിയാണെന്നും അവളെ നല്ല രീതിയിൽ നോക്കണമെന്നും അദികിനോട് വിശാൽ പറയുന്നുണ്ട്. വിശാലിന്റെ പ്രിയ സുഹൃത്താണ് അദിക്. ഐശ്വര്യയുടെ വിവാഹത്തിൽ പ്രഭുവും കുടുംബവും സന്തോഷത്തിലാണ്. ഐശ്വര്യയുടെ രണ്ടാം വിവാഹ​മാണിത്.

Aishwarya Prabhus Wedding

ആദ്യ വിവാഹം ബന്ധത്തിൽ പ്രശ്നങ്ങൾ വന്നതോടെ ഇത് വിവാഹമോചനത്തിൽ കലാശിക്കുകയായിരുന്നു. 2009 ലാണ് ഐശ്വര്യയുടെ ആദ്യ വിവാഹം നടക്കുന്നത്. കുനൽ എന്നായിരുന്നു ഭർത്താവിന്റെ പേര്. ഐശ്വര്യയുടെ മുറച്ചെറുക്കനായിരുന്നു കുനൽ. പ്രഭുവിന്റെ സഹോദരിയുടെ മകൻ. ജയലളിത, അജിത്ത് തുടങ്ങിയ പ്രമുഖരെല്ലാം വിവാഹ സൽക്കാരത്തിൽ പങ്കെടുത്തു. എന്നാൽ കുടുംബവഴക്കുകൾ വന്നതോടെ ഐശ്വര്യയും കുനലും അകന്നു. നിയമപരമായി വിവാഹമോചനം നേടുകയും ചെയ്തു.

വിവാഹമോചനത്തിന് ശേഷം തന്റെ പാഷനായ ബേക്കിം​ഗിലേക്ക് ഐശ്വര്യ തിരിഞ്ഞു. കേക്ക് ബേക്കിം​ഗ് ബിസിനസ് തുടങ്ങുകയും ഇത് വിജയിക്കുകയും ചെയ്തു. ഇതിനിടെയാണ് അദികും ഐശ്വര്യയും സൗഹൃദത്തിലാകുന്നത്. ഇരുവരും പ്രണയത്തിലാണെന്ന് ​ഗോസിപ്പുകളും വന്നിരുന്നു. രണ്ട് വീട്ടുകാരുടെയും സമ്മതപ്രകാരമാണ് വിവാഹം നടന്നത്. വർഷങ്ങളോളം സഹസംവിധായകനായി പ്രവർത്തിച്ച അദിക് രവിചന്ദ്രൻ 2015 ൽ തൃഷ ഇല്ലാനാ നയൻതാര എന്ന സിനിമയിലൂടെയാണ് സംവിധായകനായി തുടക്കം കുറിക്കുന്നത്.

Aishwarya Prabhus Wedding

സിനിമ മികച്ച വിജയം നേടി. എന്നാൽ അടുത്ത സിനിമ അൻപാതവൻ അസറാദവൻ, അടങ്കാദവൻ എന്ന സിനിമ കനത്ത പരാജയമായി. ചിമ്പുവായിരുന്നു ചിത്രത്തിലെ നായകൻ. ചിമ്പു മൂലം ഷൂട്ടിം​ഗിനിടെ നേരിട്ട പ്രശന്ങ്ങളെക്കുറിച്ച് അദിക് രവിചന്ദ്രൻ തുറന്നടിച്ച സാഹചര്യവും ഉണ്ടായി. ഈ വർഷമാണ് അദിക് മൂന്നാമത് സംവിധാനം ചെയ്ത ബ​ഗീര എന്ന സിനിമ റിലീസ് ചെയ്തത്.

എന്നാൽ ഈ ചിത്രം പരാജയപ്പെട്ടു. എന്നാൽ പിന്നീട് റിലീസ് ചെയ്ത മാർക്ക് ആന്റണി മികച്ച വിജയം നേടി. നൂറ് കോടി ക്ലബിൽ ഇടം പിടിക്കാൻ മാർക്ക് ആന്റണിക്ക് കഴിഞ്ഞു.ഈ വിജയത്തിളക്കത്തിൽ നിൽക്കവെയാണ് അദിക് വിവാഹജീവിതത്തിലേക്ക് കടന്നിരിക്കുന്നത്.

നടൻ വിക്രം പ്രഭു ഐശ്വര്യയുടെ അനുജനാണ്. 2007 ലാണ് വിക്രം പ്രഭു വിവാഹിതനായത്. ലക്ഷ്മി ഉജ്ജയ്നി എന്നാണ് വിക്രം പ്രഭുവിന്റെ ഭാര്യയുടെ പേര്. കുംകി എന്ന സിനിമയിലൂടെ നായകനായി തുടക്കം കുറിച്ച വിക്രം പ്രഭു ഇന്ന് സിനിമാ രം​ഗത്ത് സജീവമാണ്. 66 കാരനായ പ്രഭുവും അഭിനയ രം​ഗത്ത് ഇപ്പോൾ സജീവമാണ്. അന്തരിച്ച പ്ര​ഗൽഭ നടൻ ശിവാജി ​ഗണേശന്റെ മകനാണ് പ്രഭു.

More from Filmibeat

Read more about: prabhu
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X