മണിരത്‌നം ചിത്രത്തില്‍ പ്രതിഫലത്തിന് വാശിപിടിക്കാറില്ല; കാരണം വ്യക്തമാക്കി പ്രകാശ് രാജ്

സ്വത സിദ്ധമായ അഭിനയ ശൈലികൊണ്ട് തമിഴകത്തിന്റെ മനം കവര്‍ന്ന താരമാണ് പ്രകാശ് രാജ്. വില്ലനായും സഹനടനായും പ്രക്ഷക നിരൂപ പ്രശംസകള്‍ ഏറ്റുവാങ്ങിയ അദ്ദേഹം മണിരത്‌നം ചിത്രമായ ചെക്ക ചിവന്ത വാനത്തില്‍ ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സേനാപതി എന്ന ഗ്യാങ്സ്റ്ററിന്റെ വേഷമാണ് ചിത്രത്തില്‍ പ്രകാശ് രാജിന്. ഇരുവര്‍, കന്നത്തില്‍ മുത്തമിട്ടാന്‍, ഒകെ കണ്‍മണി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം പ്രകാശ് മണിരത്‌നം ചിത്രത്തിലെത്തുകയാണ്.

prakash-raj

ഫസ്റ്റ്‌പോസ്റ്റിന് അനുവദിച്ച അഭിമുഖത്തില്‍ പ്രകാശ് രാജ് സംവിധായകന്‍ മണിരത്‌നത്തേക്കുറിച്ച് വാചാലനാകുകയുണ്ടായി. സിനിമയല്ലാതെ മറ്റൊന്നും മണിരത്‌നത്തിന് അറിയില്ല. അദ്ദേഹത്തിന്റെ സിനിമകളില്‍ അഭിനയിക്കുന്നത് അമ്പലത്തില്‍ പോകുന്നതു പോലെയാണ്. പ്രതിഫലത്തേക്കുറിച്ച് സംസാരിക്കാറില്ല. മണിരത്‌നം തരുന്നത് വാങ്ങും. തനിക്കത് പ്രസാദം പോലെയാണ്. തനിക്ക് അനുയോജ്യമായ കഥാപാത്രങ്ങള്‍ക്ക് വേണ്ടി മാത്രമേ മണിരത്‌നം തന്നെ സമീപിക്കാറുള്ളു, അദ്ദേഹം പറയുന്നു.

പ്രഖ്യാപനം മുതല്‍ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററിനും ക്യാരക്ടര്‍ പോസ്റ്ററുകള്‍ക്കും മികച്ച സ്വീകരണമായിരുന്നു. അരവിന്ദ് സ്വാമി, ചിമ്പു, വിജയ് സേതുപതി, അരുള്‍ വിജയ് എന്നിവരാണ് ചിത്രത്തിലെ മറ്റ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജ്യോതിക, അതിഥി റാവു, ഐശ്വര്യ ലക്ഷ്മി, ഡയാന എന്നിവരാണ് ചിത്രത്തിലെ നായികമാര്‍.

സേനാപതി എന്ന ഗ്യാങ്സ്റ്ററിന്റേയും അദ്ദേഹത്തിന്റെ മക്കളായ വരദന്‍, ത്യാഗു, എതി എന്നിവരുടേയും കഥയാണ് ചിത്രം പറയുന്നത്. സേനാപതിയെ പ്രകാശ് രാജും മക്കളായ വരദന്‍, ത്യാഗു, എതി എന്നിവരെ യഥാക്രമം അരവിന്ദ് സ്വാമി, അരുള്‍ വിജയ്, ചിമ്പു എന്നിവരും അവതരിപ്പിക്കുന്നു. വരദന്റെ സുഹൃത്തായ റസൂല്‍ എന്ന പോലീസ് ഓഫീസറുടെ വേഷമാണ് വിജയ് സേതുപതിക്ക്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X