ഈ തോല്‍വി എന്റെ കരണത്തേറ്റ അടിയാണ്! താന്‍ കൂടുതല്‍ അപമാനിതനായെന്ന് പ്രകാശ് രാജ്!
ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ചൂടിലാണ് രാജ്യം. ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുമടക്കം നിരവധി സിനിമാതാരങ്ങളാണ് മത്സരിച്ചിരുന്നത്. അക്കൂട്ടത്തില്‍ തെന്നിന്ത്യന്‍ സൂപ്പര്‍ താരം നടന്‍ പ്രകാശ് രാജും ഉണ്ടായിരുന്നു. കേരളത്തിന്റെ അയല്‍ സംസ്ഥാനമായ കര്‍ണാടകത്തില്‍ നിന്നുമായിരുന്നു നടന്‍ പ്രകാശ് രാജ് മത്സരിച്ചത്.

ബാംഗ്ലൂര്‍ സെന്‍ഡ്രലില്‍ നിന്നും മത്സരിച്ച പ്രകാശ് രാജ് വമ്പന്‍ ഭൂരിപക്ഷത്തോട് കൂടി വിജയം പ്രതീക്ഷിച്ചിരുന്നെങ്കിലും താരത്തിനെ കാത്തിരുന്നത് പരാജയമായിരുന്നു. ഈ തേല്‍വി തന്നെ കൂടുതല്‍ അപമാനിതനും പരിഹാസിതനുമാക്കിയെന്ന് പറഞ്ഞിരിക്കുകയാണ് താരം. തോല്‍വിയെ കുറിച്ച് രൂക്ഷവിമര്‍ശനം നടത്തി കൊണ്ടാണ് സാമൂഹ്യ മാധ്യമത്തിലൂടെ പ്രകാശ് രാജ് കുറിച്ച് പ്രതികരിച്ചിരിക്കുന്നത്. ട്വിറ്ററിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണമെത്തിയത്.
പ്രകാശ് രാജിന്റെ വാക്കുകളിലേക്ക്..
തിരഞ്ഞെടുപ്പിലെ തോല്‍വി എന്റെ കരണത്തേറ്റ അടിയാണ്. കൂടുതല്‍ അപമാനിതനായും പരിഹാസ്യനായും തോന്നുന്നു. എന്നാല്‍ ഞാനെന്റെ നിലപാടില്‍ തന്നെ ഉറച്ച് നില്‍ക്കും. മതേതര ഇന്ത്യയ്ക്ക് വേണ്ടിയുള്ള പോരാട്ടം അവസാനിപ്പിക്കില്ല. ദുരിത പൂര്‍ണമായ ആ യാത്ര ആരംഭിച്ചിട്ടേയുള്ളു. ഈ യാത്രയില്‍ കൂടെ നിന്ന എല്ലാവര്‍ക്കും നന്ദി എന്നും പ്രകാശ് രാജ് പറയുന്നു.


Click it and Unblock the Notifications











