»   » അഭിനയത്തില്‍ നിന്ന് ഇടവേള എടുക്കാന്‍ തീരുമാനിച്ച പ്രകാശ് രാജ് നിവിന് വേണ്ടി തിരിച്ചുവന്നു, കാരണം?

അഭിനയത്തില്‍ നിന്ന് ഇടവേള എടുക്കാന്‍ തീരുമാനിച്ച പ്രകാശ് രാജ് നിവിന് വേണ്ടി തിരിച്ചുവന്നു, കാരണം?

By: Rohini
Subscribe to Filmibeat Malayalam

അഭിനയത്തിന് ഒരു ചെറിയ ഇടവേള കൊടുത്ത് സംവിധാനത്തില്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയതായിരുന്നു പ്രകാശ് രാജ്. അഭിനയത്തിന്റെ കാര്യത്തില്‍ വളരെ സെലക്ടീവായ പ്രകാശ് രാജ് തന്നെ ആകര്‍ഷിക്കുന്ന സിനിമകളില്‍ മാത്രമേ ഇനി അഭിനയിക്കൂ എന്നും തീരുമാനിച്ചിരുന്നു.

മോഹന്‍ലാല്‍ മുണ്ടൂരി അടിച്ചു, മമ്മൂട്ടി സിഗരറ്റ് കുത്തി, നിവിന്‍ പോളിയോ?

എന്നാല്‍ ഇപ്പോള്‍ നിവിന്‍ പോളിയെ നായകനാക്കി നവാഗതനായ ഗൗതം രാമചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ തിരിച്ചെത്തുകയാണ് പ്രകാശ് രാജ്. തന്റെ തീരുമാനങ്ങള്‍ മാറ്റി, പ്രകാശ് രാജ് എന്തുകൊണ്ടാവും ഈ ചിത്രം ഏറ്റെടുത്തത്? തുടര്‍ന്ന് വായിക്കാം

ചിത്രത്തില്‍ പ്രകാശ് രാജിന്റെ വേഷം

നിവിന്‍ പോളി അവതരിപ്പിയ്ക്കുന്ന കഥാപാത്രത്തിന്റെ വളര്‍ത്തച്ഛനായിട്ടാണ് പ്രകാശ് രാജ് ചിത്രത്തിലെത്തുന്നത്. പള്ളീലച്ചന്റെ വേഷമാണ്. നിവിനും പ്രകാശ് രാജും തമ്മിലുള്ള സൗഹൃദവും തകര്‍ച്ചയുമൊക്കെ ചിത്രത്തില്‍ കാണിക്കുന്നുണ്ട്.

എന്തുകൊണ്ട് ഈ കഥാപാത്രം തിരഞ്ഞെടുത്തു

അല്പം വ്യത്യസ്തമായ കഥാപാത്രമാണ്. മാത്രമല്ല, കഥാപാത്രത്തിന് നെഗറ്റീവ് ഷേഡ് ഇല്ലാത്തത് കൊണ്ടാണ് ഈ വേഷം ചെയ്യാം എന്ന് പ്രകാശ് രാജ് തീരുമാനിച്ചതത്രെ.

സെലക്ടീവാണ്, സംവിധാനം ചെയ്യണം

സിനിമകള്‍ അഭിനയിക്കുന്നതില്‍ ഇപ്പോള്‍ പ്രകാശ് രാജ് വളരെ സെലക്ടീവാണ്. അഭിനയം കുറച്ച്, സിനിമാ സംവിധാന രംഗത്ത് സജീവമാകണം എന്നാണ് പ്രകാശ് രാജിന്റെ തീരുമാനം

നിവിന്‍ പോളിയുടെ തമിഴ് ചിത്രം

നിവിന്‍ പോളിയെ നായകനാക്കി ഗൗതം രാമചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല. ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിച്ചുകൊണ്ടിരിയ്ക്കുകയാണ്. നേരത്തിന് ശേഷം നിവിന്‍ അഭിനയിക്കുന്ന തമിഴ് ചിത്രത്തില്‍ ശ്രദ്ധ ശ്രീനാഥാണ് നായിക. നാട്ടി, ലക്ഷ്മിപ്രിയ തുടങ്ങിയവരും ചിത്രത്തില്‍ കഥാപാത്രങ്ങളായി എത്തുന്നു.

English summary
We had initially reported that lawyer-turned-filmmaker Gautham Ramachandran is directing a friendship-revenge-drama in Tamil, which has Nivin Pauly in the lead. Now the buzz is that Prakash Raj is playing Nivin’s dad in this untitled flick.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam