വിജയ്ക്കും അജിത്തിനുമൊപ്പം അഭിനയിക്കാന്‍ അവസരം കിട്ടിയാല്‍? പ്രസന്നയുടെ മറുപടി വൈറല്‍

By Prashant V R

തമിഴില്‍ എറ്റവും കൂടുതല്‍ ആരാധകരുളള രണ്ട് സൂപ്പര്‍ താരങ്ങളാണ് തല അജിത്തും ദളപതി വിജയും. വര്‍ഷത്തില്‍ ഒന്നോ രണ്ടോ സിനിമകളെ ചെയ്യാറുളളുവെങ്കിലും ഇവരുടെ ചിത്രള്‍ക്കായി ആകാംക്ഷകളോടെ ആരാധകര്‍ കാത്തിരിക്കാറുണ്ട്. തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തിലും മികച്ച പ്രേക്ഷക സ്വകാര്യതയാണ് സൂപ്പര്‍ താര ചിത്രങ്ങള്‍ക്ക് ലഭിക്കാറുളളത്. നേര്‍കൊണ്ട പാര്‍വൈ ആയിരുന്നു അജിത്തിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ബിഗില്‍ എന്ന സ്‌പോര്‍ട്‌സ് ത്രില്ലര്‍ ചിത്രം വിജയുടെതായും പുറത്തിറങ്ങി.

vijay-prasanna-ajith

വിജയ്, അജിത്ത് തുടങ്ങിയവരെക്കുറിച്ച് ആരാധകര്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് തമിഴ് നടന്‍ പ്രസന്ന നല്‍കിയ മറുപടി വൈറലായിരുന്നു. ലോക്ക് ഡൗണ്‍ സമയത്ത് സമൂഹ മാധ്യമത്തില്‍ ആരാധകരോട് സംവദിക്കവേയാണ് പ്രസന്ന ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞത്. ഇരുവരുടെയും കൂടെ അഭിനയിക്കാന്‍ അവസരം കിട്ടിയാല്‍ എന്തായിരിക്കും ചിന്തയെന്ന ചോദ്യത്തിനാണ് നടന്റെ മറുപടി വന്നത്. അജിത്തിനൊപ്പം അഭിനയിക്കാന്‍ അവസരം കിട്ടിയാല്‍ എന്ത് വേഷമായിരിക്കും എടുക്കയെന്നാണ് ആരാധകരില്‍ ഒരാള്‍ പ്രസന്നയോട് ചോദിച്ചത്.

ഇതിന് മറുപടിയായി, അദ്ദേഹത്തെ സ്‌നേഹിക്കുന്നതു പോലെ തന്നെ സിനിമയില്‍ വില്ലന്‍ ആകാന്‍ ആഗ്രഹിക്കുന്നുവെന്ന് പ്രസന്ന പറഞ്ഞു. പിന്നാലെ വിജയുടെ കൂടെ അവസരം കിട്ടിയാല്‍ എന്തായിരിക്കും മനസില്‍ എന്നായിരുന്നു മറ്റൊരാളുടെ ചോദ്യം. ആകാശത്തോളമായിരിക്കും എക്‌സൈറ്റ്‌മെന്‌റ് എന്നായിരുന്നു പ്രസന്നയുടെ മറുപടി. തമിഴില്‍ നായകനായും സഹനടനായും വില്ലന്‍ റോളുകളിലും തിളങ്ങിയ താരമാണ് പ്രസന്ന.

കഴിഞ്ഞ വര്‍ഷം മലയാള സിനിമയിലും നടന്‍ അഭിനയിച്ചിരുന്നു. കലാഭവന്‍ ഷാജോണ്‍ സംവിധാനം ചെയ്ത ബ്രേദേഴ്‌സ് ഡേ എന്ന ചിത്രത്തിലായിരുന്നു നടന്‍ അഭിനയിച്ചിരുന്നത്. ആദ്യ മലയാള ചിത്രത്തില്‍ പൃഥ്വിരാജിന്റെ വില്ലന്‍ വേഷത്തിലായിരുന്നു പ്രസന്ന അഭിനയിച്ചത്. പ്രസന്നയും വിശാലും ഒന്നിച്ച തുപ്പരിവാലന്‍ എന്ന ത്രില്ലര്‍ ചിത്രം വലിയ വിജയം നേടിയ സിനിമകളിലൊന്നാണ്.

തുപ്പരിവാലന്‍ കേരളത്തിലെ പ്രേക്ഷകരും സ്വീകരിച്ചിരുന്നു. സിനിമയുടെ രണ്ടാം ഭാഗത്തിലും പ്രധാന വേഷത്തില്‍ പ്രസന്ന എത്തുന്നുണ്ട്. കാര്‍ത്തിക്ക് നരേന്‍ സംവിധാനം ചെയ്ത മാഫിയ ചാപ്റ്റര്‍ 1 ആണ് പ്രസന്നയുടെതായി ഒടുവില്‍ തിയ്യേറ്ററുകളിലേക്ക് എത്തിയ ചിത്രം. മാഫിയയിലും വില്ലന്‍ വേഷത്തിലാണ് നടന്‍ അഭിനയിച്ചത്.

More from Filmibeat

Read more about: vijay ajith prasanna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X