മമ്മൂട്ടിയെക്കുറിച്ചുളള മോശം പരാമര്‍ശം! മിഷ്‌കിനെതിരെ തുറന്നടിച്ച് തമിഴ് സിനിമാ ലോകം!!

By Midhun

Recommended Video

തുറന്നടിച്ച് തമിഴ് സിനിമാ ലോകം | filmibeat Malayalam

മലയാളത്തിലെന്ന പോലെ തമിഴിലും തിളങ്ങിയിട്ടുളള നടനാണ് മമ്മൂട്ടി. ഒരിടവേളയ്ക്കു ശേഷം മലയാളത്തിന്റെ മെഗാസ്റ്റാര്‍ തമിഴകത്ത് വീണ്ടും തിരിച്ചെത്തുകയാണ്. തമിഴിലെ പ്രശസ്ത സംവിധായകരിലൊരാളായ റാമിന്റെ ചിത്രത്തിലൂടെയാണ് മമ്മൂക്കയെത്തുന്നത്. പേരന്‍പ് എന്ന് പേരിട്ട ചിത്രം വ്യത്യസ്തമായൊരു പ്രമേയം പറഞ്ഞുകൊണ്ടാണ് സംവിധായകന്‍ ഒരുക്കിയിരിക്കുന്നത്. അടുത്തിടെയായിരുന്നു പേരന്‍പിന്റെ ഓഡിയോ ലോഞ്ച് ചെന്നെയില്‍ വെച്ച് പ്രൗഡഗംഭീരമായി നടന്നത്.

തമിഴിലെ ഒട്ടുമിക്ക സംവിധായകരും താരങ്ങളും അണിനിരന്ന ചടങ്ങില്‍ താരമായി നിന്നത് മമ്മൂക്ക തന്നെയായിരുന്നു. ചടങ്ങില്‍ സംസാരിച്ച അധികപേരും പേരന്‍പിലെ മമ്മൂക്കയുടെ പ്രകടനത്തെക്കുറിച്ചായിരുന്നു മനസ് തുറന്നത്. എന്നാല്‍ ചടങ്ങില്‍ സംവിധായകന്‍ മിഷ്‌കിന്‍ താരത്തെക്കുറിച്ച് പറഞ്ഞ പരാമര്‍ശം വിവാദമായി മാറിയിരുന്നു. മമ്മൂട്ടി പെണ്ണായിരുന്നെങ്കില്‍ ബലാല്‍സംഘം ചെയ്‌തേന എന്നാണ് മിഷ്‌കിന്‍ പറഞ്ഞത്. ഇപ്പോഴിതാ മിഷ്‌കിന്റെ പരാമര്‍ശത്തിനെതിരെ തുറന്നടിച്ചിരിക്കുകയാണ് തമിഴ് നടന്‍ പ്രസന്ന.

പേരന്‍പ് എന്ന ചിത്രം

പേരന്‍പ് എന്ന ചിത്രം

ശ്രദ്ധേയമായൊരു ചിത്രത്തിലൂടെയാണ് ഇത്തവണ മമ്മൂട്ടി തമിഴിലേക്ക് തിരിച്ചെത്തിയിരിക്കുന്നത്. കലാമൂല്യമുളള സിനിമകളുടെ വിഭാഗത്തില്‍പ്പെടുന്ന ഒരു ചിത്രമായിരിക്കും പേരന്‍പ് എന്നാണറിയുന്നത്. ചിത്രത്തില്‍ ടാക്‌സി ഡ്രൈവറായ അമുദവന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ അഭിനയപ്രാധാന്യം ഏറെയുളള ഒരു കഥാപാത്രമായാണ് മമ്മൂക്കയെത്തുന്നത്. വൈകാരിക ഏറെയുളള ചിത്രം ഒരു സാധാരണക്കാരന്റെ കഥയാണ് പറയുന്നത്. ട്രാന്‍സ് ജെന്‍ഡറായ അഞ്ജലി അമീറും പേരന്‍പില്‍ മമ്മൂക്കയ്‌ക്കൊപ്പം പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

വ്യത്യസ്ഥ പ്രമേയം

വ്യത്യസ്ഥ പ്രമേയം

വ്യത്യസ്ഥമായൊരു പ്രമേയം പറഞ്ഞുകൊണ്ടാണ് സംവിധായകന്‍ ഈ ചിത്രമൊരുക്കിയിരിക്കുന്നത്. ഒരു അച്ഛന്റെയും അംഗവൈകല്യമുളള മകളുടെയും കഥയാണ് ചിത്രം പറയുന്നത്. അഞ്ജലിയാണ് ചിത്രത്തില്‍ നായികാ വേഷത്തിലെത്തുന്നത്. മലയാളത്തില്‍ നിന്ന് സുരാജ് വെഞ്ഞാറമൂട്,സിദ്ദിഖ് തുടങ്ങിയ താരങ്ങളും പേരന്‍പില്‍ അഭിനയിച്ചിട്ടുണ്ട്. യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കിയിരിക്കുന്നത്. ശ്രീരാജ ലക്ഷ്മി ഫിലിംസിന്റെ ബാനറില്‍ പിഎല്‍ തേനപ്പന്‍ ചിത്രം നിര്‍മ്മിച്ചിരിക്കുന്നു.

ഓഡിയോ ലോഞ്ച്

ഓഡിയോ ലോഞ്ച്

പ്രൗഢ ഗംഭീരമായൊരു ഓഡിയോ ലോഞ്ചായിരുന്നു പേരന്‍പിന്റെതായി ചെന്നെയില്‍ നടന്നിരുന്നത്. തമിഴിലെ പ്രശസ്ത സംവിധായകരായ കെഎസ് രവികുമാര്‍, ഭാരതിരാജ, വെട്രിമാരന്‍, ബാല,സമുദ്രക്കനി തുടങ്ങിയവരും സിദ്ധാര്‍ത്ഥ്, ആന്‍ഡ്രിയ തുടങ്ങിയ താരങ്ങളും ഓഡിയോ ലോഞ്ചില്‍ പങ്കെടുത്തിരുന്നു. എല്ലാവരും ചിത്രത്തെ വാനോളം പുകഴ്ത്തികൊണ്ടായിരുന്നു സംസാരിച്ചിരുന്നത്. മമ്മൂട്ടിയ്ക്ക് അടുത്ത ദേശീയ അവാര്‍ഡ് പേരന്‍പിലൂടെ ലഭിക്കുമെന്നാണ് സംവിധായകര്‍ അഭിപ്രായപ്പെട്ടിരുന്നത്. എന്നാല്‍ ചടങ്ങിനിടെ മിഷ്‌കിന്‍ പറഞ്ഞ പരാമര്‍ശം വിവാദമായി മാറിയിരുന്നു

മിഷ്‌കിന്‍ പറഞ്ഞത്

മിഷ്‌കിന്‍ പറഞ്ഞത്

"മമ്മൂക്ക,താങ്കള്‍ എവിടെയായിരുന്നു ഇത്രയുംകാലം. അദ്ദേഹം ഒരു മികച്ച നടനാണെന്ന് തെളിയിക്കുന്ന ഒരു ക്ലോസ് അപ്പ് ഷോട്ട് ചിത്രത്തിലുണ്ട്. സത്യം.മറ്റാരെങ്കിലുമാണ് ഈ സിനിമയില്‍ അഭിനയിച്ചിരുന്നതെങ്കില്‍ നാം പേടിച്ചുപോയെനെ. പേരന്‍പിലേക്ക് മമ്മൂട്ടിയെ തിരഞ്ഞെടുത്തതില്‍ റാമിനെ ഞാന്‍ അഭിനന്ദിക്കുന്നു. മമ്മൂക്ക ഒരു യുവതി ആയിരുന്നെങ്കില്‍ ഞാന്‍ തീര്‍ച്ചയായും പ്രണയിച്ചേനെ. അല്ലെങ്കില്‍ ബലാല്‍സംഘം ചെയ്‌തേന. മിഷ്‌കിന്‍ ചടങ്ങില്‍ പറഞ്ഞു. മിഷ്‌കിന്‍ പറഞ്ഞതുകേട്ട് കൂടെയിരുന്നവര്‍ കൈയ്യടിച്ചെങ്കിലും പരാമര്‍ശം വിവാദമായിരിക്കുകയാണ്. മമ്മൂട്ടിയെ പോലൊരു നടനെക്കുറിച്ച് ഇങ്ങനെ പറഞ്ഞത് മോശമായിപ്പോയെന്നാണ് സമൂഹമാധ്യമങ്ങളില്‍ എല്ലാം തന്നെ അഭിപ്രായങ്ങള്‍ വരുന്നത്.

മിഷ്‌കിനെതിരെ തുറന്നടിച്ച് പ്രസന്ന

മിഷ്‌കിനെതിരെ തുറന്നടിച്ച് പ്രസന്ന

മിഷ്‌കിന്റെ പരാമര്‍ശത്തിനെതിരെ തമിഴ് നടന്‍ പ്രസന്ന രംഗത്തെത്തിയിരുന്നു. തന്റെ അടുത്ത സുഹൃത്താണ് മിഷ്‌കിന്‍ എന്നും എന്നാല്‍ അദ്ദേഹം പറഞ്ഞതിനോട് തനിക്ക് കടുത്ത വിയോജിപ്പുണ്ടെന്നും പ്രസന്ന പറയുന്നു. മിഷ്‌കിന്റെ ബലാല്‍സംഘ പരാമര്‍ശത്തില്‍ ഞാന്‍ അസ്വസ്ഥനാണ്. അദ്ദേഹം പറഞ്ഞതുകേട്ട് പൊട്ടിച്ചിരിച്ചവരോട് ഇരട്ടി സഹതാപമുണ്ട്. പൊതുവേദിയില്‍ സംസാരിക്കുമ്പോള്‍ കുറച്ച് മാന്യത പുലത്തേണ്ടത് അത്യാവശ്യമാണ്. പ്രസന്ന പറഞ്ഞു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X