»   » സ്‌നേഹയ്ക്ക് ഇരട്ട വിവാഹം!

സ്‌നേഹയ്ക്ക് ഇരട്ട വിവാഹം!

Posted By:
Subscribe to Filmibeat Malayalam
Sneha-Prasanna
നീണ്ടകാലത്തെ പ്രണയത്തിനൊടുവില്‍ കോളിവുഡ് താരങ്ങളായ സ്‌നേഹയും പ്രസന്നയും വിവാഹിതരാവുന്നു. മെയ് 11ന് വാനഗരം അടയാളംപട്ട് എല്‍.ബി.ആര്‍. ഗാര്‍ഡന്‍ ശ്രീവാരു വെങ്കിടാചലപതി പാലസില്‍ വച്ചാണ് വിവാഹം. തിങ്കളാഴ്ച ചെന്നൈയില്‍ വച്ച് സ്‌നേഹയും പ്രസന്നയും ഒരുമിച്ചാണ് വിവാഹതീരുമാനം അറിയിച്ചത്.

ഇരുവീട്ടുകാരുടേയും താത്പര്യം കണക്കിലെടുത്ത് തെലുങ്ക് നായിഡു ആചാരപ്രകാരവും തമിഴ് ബ്രാഹ്മണ രീതിയിലും വിവാഹ ചടങ്ങുകള്‍ നടത്തും. ഇതെക്കുറിച്ച് ചോദിച്ചപ്പോള്‍ തങ്ങളുടെ ബന്ധം ദൃഡമായിരിക്കാന്‍ ഇരട്ടവിവാഹം ചെയ്യുകയാണെന്നായിരുന്നു പ്രസന്നയുടെ തമാശ കലര്‍ന്ന മറുപടി

വിവാഹശേഷവും സ്‌നേഹ അഭിനയരംഗത്ത് തുടരണമെന്ന് തന്നെയാണ് തന്റെ ആഗ്രഹമെന്ന് പ്രസന്ന പറഞ്ഞു. എന്നാല്‍ അഭിനയരംഗത്ത് തുടരണമോ എന്ന കാര്യം ആലോചിച്ച് തീരുമാനിക്കുമെന്നായിരുന്നു സ്‌നേഹയുടെ പ്രതികരണം.

അനില്‍ സംവിധാനം ചെയ്ത ഇങ്ങനെ ഒരു നിലാപക്ഷി എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ സ്‌നേഹയ്ക്ക് തമിഴ് ചിത്രമായ വിരുമ്പുകിറേനിലെ അഭിനയമാണ് പ്രശസ്തി നേടിക്കൊടുത്തത്. തുടര്‍ന്ന് ഒട്ടേറെ തമിഴ്ചിത്രങ്ങളുടെ ഭാഗമാവാന്‍ സ്‌നേഹയ്ക്ക് കഴിഞ്ഞു. മികച്ച നടിയ്്ക്കുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ അവാര്‍ഡ് അടക്കം ഒട്ടേറെ പുരസ്‌കാരങ്ങളും നടിയെ തേടിയെത്തി.

അച്ചമുണ്ട് അച്ചമുണ്ടി എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട സ്‌നേഹ-പ്രസന്ന ജോടിയെ കുറിച്ച് കോളിവുഡില്‍ പല ഗോസിപ്പുകളും പടര്‍ന്നെങ്കിലും ഇരുവരും നിഷേധിക്കുകയായിരുന്നു. പ്രണയത്തിലാണെന്ന വാര്‍ത്ത വെറും ഗോസിപ്പ് മാത്രമാണെന്ന് ആവര്‍ത്തിച്ചിരുന്ന സ്‌നേഹയും പ്രസന്നയും പക്ഷേ നാലുമാസം മുന്‍പ് നിലപാട് മാറ്റി. തങ്ങള്‍ ഉടന്‍ തന്നെ വിവാഹിതരാവുമെന്ന് ഇരുവരും അന്ന് പ്രഖ്യാപിച്ചെങ്കിലും പലകാരണങ്ങളാല്‍ നീണ്ടു പോവുകയായിരുന്നു. ഇതിനിടയില്‍ കൊച്ചടിയാന്‍ എന്ന രജനീകാന്ത് ചിത്രത്തില്‍ നിന്ന് സ്‌നേഹയ്ക്ക് ഓഫര്‍ ലഭിച്ചതാണ് വിവാഹം നീണ്ടുപോകാന്‍ കാരണമെന്നും വാര്‍ത്തകള്‍ വന്നിരുന്നു.

English summary
The couple will get married twice, first under Naidu tradition and then by Brahmin tradition

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam