കുഞ്ഞ് വരാന്‍ കാത്തിരിക്കുന്നു; ഭര്‍ത്താവിനൊപ്പം പ്രണയാതുരമായി നില്‍ക്കുന്ന ഗീതാഞ്ജലിയുടെ ചിത്രങ്ങള്‍
തമിഴ് സംവിധായകന്‍ സെല്‍വരാഘവനും ഭാര്യ ഗീതാഞ്ജലിയും തങ്ങളുടെ മൂന്നാമത്തെ കുഞ്ഞിനെ സ്വീകരിക്കാനൊരുങ്ങുകയാണ്. മാസങ്ങള്‍ക്ക് മുന്‍പാണ് പുതിയൊരു അതിഥി കൂടി കുടുംബത്തിലേക്ക് എത്തുമെന്ന കാര്യം താരദമ്പതിമാര്‍ പുറംലോകത്തെ അറിയിച്ചത്. അന്ന് മുതല്‍ നിറവയറ് വ്യക്തമാക്കുന്നതടക്കമുള്ള സെല്‍ഫി ചിത്രങ്ങള്‍ ഗീതാഞ്ജലി ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്.
ഇപ്പോഴിതാ ഗീതാഞ്ജലി ഭര്‍ത്താവ് സെല്‍വ രാഘവനൊപ്പമുള്ള ചില റൊമാന്റിക് ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാം പേജിലൂടെ പോസ്റ്റ് ചെയ്തിരിക്കുകയാണ്. ഞങ്ങള്‍ കുഞ്ഞിനെ സ്വീകരിക്കാന്‍ വേണ്ടി കാത്തിരിക്കുകയാണെന്നും അപൂര്‍വ്വമായിട്ടാണ് ഭര്‍ത്താവിനൊപ്പമുള്ള ഇത്തരം ചിത്രങ്ങള്‍ കിട്ടിയതെന്നും ഹാഷ്ടാഗിലൂടെ സൂചിപ്പിച്ചിരിക്കുകയാണ്.

ചിത്രങ്ങളില്‍ ഗീതാഞ്ജലിയെ പുറകില്‍ നിന്നും കെട്ടിപ്പിടിച്ച് പ്രണയാതുരമായി നില്‍ക്കുകയാണ് സെല്‍വരാഘവന്‍. കളര്‍ ഫോട്ടോസിനൊപ്പം ചില ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങളുമുണ്ട്. ഗര്‍ഭകാലം ആഘോഷമാക്കുന്നതായി സൂചിപ്പിച്ച് കൊണ്ടുള്ള വേറിട്ട ഫോട്ടോഷൂട്ടും ഗീതാഞ്ജലി നടത്തിയിരുന്നു. നിറവയറ് കാണാവുന്ന തരത്തില്‍ സാരി ഉടുത്തിട്ടുള്ളതും കുറച്ച് കൂടി ഗ്ലാമറസ് വേഷത്തിലെത്തിയ ചിത്രങ്ങളുമെല്ലാം ഇന്‍സ്റ്റാഗ്രാമില്‍ നിറഞ്ഞ് നില്‍ക്കുകയാണ്.
തമിഴ് നടന്‍ ധനുഷിന്റെ മൂത്ത സഹോദരനും സംവിധായകന്‍ കസ്തൂരി രാജയുടെ മകനുമാണ് സെല്‍വരാഘവന്‍. നടി സോണിയ അഗര്‍വാളിനെയാണ് സെല്‍വരാഘവന്‍ ആദ്യം വിവാഹം കഴിക്കുന്നത്. 2010 ല്‍ ഇരുവരും വേര്‍പിരിഞ്ഞു. അതിന് ശേഷമാണ് ഗീതാഞ്ജലിയുമായിട്ടുള്ള വിവാഹം.
Recommended Video
സെല്‍വരാഘവന്‍ സംവിധാനം ചെയ്ത സിനിമയില്‍ സഹസംവിധായികയായി ഗീതാഞ്ജലി പ്രവര്‍ത്തിച്ചിട്ടുണ്ട്. അന്ന് തുടങ്ങിയ സൗഹൃദവും പ്രണയവുമാണ് വിവാഹത്തിലേക്ക് എത്തുന്നത്. 2011 ജൂണ്‍ 19 നാണ് ഗീതാഞ്ജലി രാമനും സെല്‍വരാഘവനും തമ്മില്‍ വിവാഹിതനാവുന്നത്. ലീലാവതി, ഓംകാര്‍ എന്നിങ്ങനെ രണ്ട് മക്കളും ഇരുവര്‍ക്കുമുണ്ട്. വൈകാതെ മൂന്നാമത് ഒരു കുഞ്ഞ് കൂടി എത്തുന്നതിന്റെ സന്തോഷത്തിലാണ് താരകുടുംബം.


Click it and Unblock the Notifications











