ഭര്‍ത്താവ് മറ്റൊരു സീരിയല്‍ നടിയുമായി ഇഷ്ടത്തിലാണ്; അബോര്‍ഷന്റെ ഘട്ടത്തിലാണെന്ന് നടി ദിവ്യ ശ്രീധര്‍

തമിഴ് സീരിയല്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയങ്കരിയായ നടിയാണ് ദിവ്യ ശ്രീധര്‍. നടിയുടെ വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട നിരവധി കഥകളാണ് പുറത്ത് വരുന്നത്. സീരിയല്‍ നടനായ അര്‍ണവുമായി ദിവ്യ ഇഷ്ടത്തിലായിരുന്നു. ഇരുവരും ലിവിങ് റിലേഷനിലാണെന്നും കഥകള്‍ വന്നിരുന്നു. അങ്ങനെ താരങ്ങളുടെ വിവാഹവുമായി ബന്ധപ്പെട്ട വിശേഷങ്ങള്‍ ചര്‍ച്ചയായി മാറിയിരുന്നു.

എന്നാല്‍ അര്‍ണവിനെതിരെ ഗുരുതര ആരോപണവുമായി രംഗത്ത് വന്നിരിക്കുകയാണ് നടിയിപ്പോള്‍. ഇരുവര്‍ക്കുമിടയില്‍ വലിയ പ്രശ്‌നം നടക്കുന്നുണ്ടെന്നും അര്‍ണവ് തന്നെ ചതിച്ചെന്നുമാണ് ദിവ്യ ആരോപിക്കുന്നത്. ഇതോടെ നടിയുടെ വാക്കുകള്‍ വളരെ പെട്ടെന്ന് വൈറലായി മാറുകയും ചെയ്തു. വിശദമായി വായിക്കാം..

ഗർഭിണിയായ ശേഷം ദിവ്യയും അർണവും വഴക്കിലാണ്

സണ്‍ ടിവിയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന സെവ്വന്തി എന്ന സീരിയലാണ് ദിവ്യ ശ്രീധര്‍ എന്ന നടിയുടെ കരിയറില്‍ വഴിത്തിരിവായത്. ഇതേ സീരിയലില്‍ ദിവ്യയുടെ കൂടെ സഹനടനായി അര്‍ണവും അഭിനയിച്ചിരുന്നു. ലൊക്കേഷനില്‍ നിന്ന് തുടങ്ങിയ സൗഹൃദത്തിനൊടുവില്‍ ഇരുവരും പ്രണയത്തിലായി. 2017 മുതല്‍ ഇരുവരും ലിവിങ് റിലേഷനിലാണെന്ന തരത്തിലും കിംവദന്തികള്‍ പ്രചരിച്ചു. ഇതിനിടയില്‍ ദിവ്യ ഗര്‍ഭിണിയാണെന്ന വിവരമാണ് ഏറ്റവും പുതിയതായി പുറത്ത് വന്നത്.

ഭര്‍ത്താവിന്റെ ഉപദ്രവം കാരണം ഗര്‍ഭാവസ്ഥ മുന്നോട്ട് പോകില്ല

താന്‍ ഗര്‍ഭിണിയാണെന്നും എന്നാല്‍ ഭര്‍ത്താവിന്റെ ഉപദ്രവം കാരണം ഗര്‍ഭാവസ്ഥ മുന്നോട്ട് പോകുന്നതിന് ബുദ്ധിമുട്ടാണെന്നുമാണ് ദിവ്യ പറയുന്നത്. നടി തന്നെ പുറത്ത് വിട്ട വീഡിയോയിലൂടെയാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. 'അര്‍ണവ് തന്നെ തല്ലാറുണ്ട്. അതുകൊണ്ട് എപ്പോള്‍ വേണമെങ്കിലും ഗര്‍ഭം അലസി പോവാന്‍ സാധ്യതയുള്ളതായി ഡോക്ടര്‍മാര്‍ പറഞ്ഞതായി' ദിവ്യ സൂചിപ്പിച്ചു.

വിവാഹത്തിന് വേണ്ടി മുസ്ലിം മതം സ്വീകരിച്ചെന്ന് നടി ദിവ്യ

'ഗര്‍ഭിണിയാണെന്നും അറിഞ്ഞിട്ടും അദ്ദേഹം എന്നെ തല്ലി, അടിയേറ്റ് താഴെ വീണത് വയര്‍ അടിച്ചിട്ടാണ്. ഇത് മുന്നോട്ട് കൊണ്ട് പോകാന്‍ സാധിക്കാത്തതിനാല്‍ അബോര്‍ഷന്‍ വേണമെന്ന് ഡോക്ടര്‍ പറഞ്ഞതായി' നടി വ്യക്തമാക്കുന്നു. അര്‍ണവ് തമിഴിലെ മറ്റൊരു നടിയായ ഹന്‍സികയുമായി ഇഷ്ടത്തിലാണ്. അവള്‍ മുസ്ലീമാണ്. അവര്‍ വിവാഹം കഴിക്കാനാണ് പ്ലാന്‍ ചെയ്യുന്നത്. അതുകൊണ്ട് തന്റെ വയറ്റിലെ കുഞ്ഞിനെ കൊല്ലാന്‍ ഭര്‍ത്താവാണ് സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം കൊടുത്തതെന്നും' നടി ആരോപിക്കുന്നു.

മതം മാറുക മാത്രമല്ല എന്റെ സമ്പാദ്യം മുഴുവന്‍ അദ്ദേഹത്തിന് കൊടുത്തു

അര്‍ണവിനെ വിവാഹം കഴിക്കുന്നതിനായി ദിവ്യ മുസ്ലിം മതം സ്വീകരിച്ചിരുന്നു. മതം മാറുക മാത്രമല്ല എന്റെ സമ്പാദ്യം മുഴുവന്‍ അദ്ദേഹത്തിന് കൊടുത്തു. ജോലി ഒന്നുമില്ലാതിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ കടം വീട്ടിയതും താനാണെന്ന് ദിവ്യ പറഞ്ഞു.

എന്നാല്‍ ദിവ്യയുടെ ആരോപണങ്ങളെ ശക്തമായി എതിര്‍ത്ത് കൊണ്ട് അര്‍ണവും രംഗത്ത് വന്നിരിക്കുകയാണ്. ഞാന്‍ ദിവ്യയെ മര്‍ദ്ദിച്ചിട്ടില്ല, ചില ആണ്‍സുഹൃത്തുക്കളുടെ വാക്ക് കേട്ട് അബോര്‍ഷന്‍ നടത്താന്‍ വേണ്ടി ദിവ്യ കാണിക്കുന്ന നാടകമാണെന്നാണ് നടന്റെ പ്രതികരണം. മാത്രമല്ല ദിവ്യയ്‌ക്കെതിരെ കൗണ്ടര്‍ കംപ്ലെയന്റ് ഫയല്‍ ചെയ്യുകയും ചെയ്തു.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X