Just In
- 2 hrs ago
മണി ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ അമ്മയെ സഹായിച്ചേനേ, നടി മീനയുടെ അവസ്ഥ ഇപ്പോൾ ഇങ്ങനെ
- 2 hrs ago
പുതുമുഖ താരങ്ങൾ ഒന്നിക്കുന്ന ചിത്രമായ ലാല്‍ ജോസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
- 3 hrs ago
സെറ്റില്‍ വന്ന കുടിയനോട് ഡ്യൂപ്പാണെന്ന് പറഞ്ഞ ജയസൂര്യ, രസകരമായ സംഭവത്തെ കുറിച്ച് പ്രജേഷ് സെന്‍
- 3 hrs ago
റിസപ്ഷനിൽ ബുർഖ ധരിച്ച് വരൻ ഗൗരി ഖാനോട് ആവശ്യപ്പെട്ടു, ആ രസകരമായ കഥ വെളിപ്പെടുത്തി എസ്ആർകെ
Don't Miss!
- News
സൗദിയിൽ കൊവിഡ് വാക്സിനേഷന് മികച്ച പ്രതികരണം: മലയാളികളും രണ്ടാം ഘട്ട വാക്സിൻ സ്വീകരിച്ചു തുടങ്ങി
- Finance
നിര്‍മാണ ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിച്ചു, മാരുതി കാറുകള്‍ക്ക് വില വര്‍ധിച്ചു, 34000 രൂപ വരെ!!
- Sports
ISL 2020-21: മജുംദാര്‍ രക്ഷകനായി, ചെന്നൈയെ പിടിച്ചുകെട്ടി ഈസ്റ്റ് ബംഗാള്‍
- Lifestyle
സെര്‍വിക്കല്‍ ക്യാന്‍സര്‍: സ്ത്രീകളിലെ ഏറ്റവും ചെറിയ ലക്ഷണം ഇതാണ്
- Automobiles
ഈ വർഷം ഇന്ത്യയിൽ രണ്ട് പുതിയ എസ്യുവികൾ പുറത്തിറക്കാനൊരുങ്ങി ഫോക്സ്വാഗൺ
- Travel
വെറുതേ കൊടുത്താലും മേടിക്കുവാനാളില്ല, ഈ കൊട്ടാരങ്ങളുടെ കഥയിങ്ങനെ!!
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ലിപ് ലോക്ക് ചെയ്യാന്‍ സായ് പല്ലവിയെ സംവിധായകന് നിര്‍ബന്ധിച്ചു, രക്ഷയായത് മീ ടൂവാണെന്ന് നടി
തെന്നിന്ത്യന്‍ സിനിമാലോകത്തിന്റെ സ്വന്തം താരമാണ് സായ് പല്ലവി. കസ്തൂരിമാന്‍ തമിഴ് റീമേക്കിലായിരുന്നു ഈ താരം ആദ്യമായി പ്രത്യക്ഷപ്പെട്ടത്. പ്രേമമെന്ന ചിത്രത്തിലൂടെയായിരുന്നു മലയാളത്തിലേക്ക് സായ് പല്ലവി എത്തിയത്. തമിഴ് സംസാരിക്കുന്ന മലര് മിസ്സിനെ കേരളക്കര ഏറ്റെടുക്കുന്ന കാഴ്ചയായിരുന്നു പിന്നീട് കണ്ടത്. മെഡിക്കല്‍ പഠനത്തിനിടയിലെ ഇടവേളയിലായിരുന്നു സായ് പല്ലവി അഭിനയത്തിലേക്ക് എത്തിയത്. ഡാന്‍സ് റിയാലിറ്റി ഷോയിലും മുന്‍പ് താരം പങ്കെടുത്തിരുന്നു.
ആദ്യ സിനിമ റിലീസ് ചെയ്തതിന് പിന്നാലെയായി അന്യഭാഷയില്‍ നിന്നുള്ള അവസരങ്ങളും ഈ താരത്തിന് ലഭിച്ചിരുന്നു. മുന്‍നിര സംവിധായകരുടേയും താരങ്ങളുടേയുമെല്ലാം ചിത്രത്തില്‍ പ്രവര്‍ത്തിക്കാനുള്ള അവസരവും സായ് പല്ലവിക്ക് ലഭിച്ചിരുന്നു. സിനിമയിലെത്തി അധികം വൈകുന്നതിന് മുന്‍പ് തന്നെ തന്റെ നിലപാടുകളെക്കുറിച്ചും തുറന്നുപറഞ്ഞിരുന്നു താരം. കരിയറില്‍ താന്‍ നിരസിച്ച സിനിമകളെക്കുറിച്ചും അതിന് പിന്നിലെ കാരണത്തെക്കുറിച്ചും പറഞ്ഞെത്തിയിരിക്കുകയാണ് താരം ഇപ്പോള്‍.

ഇത് രണ്ടും ചെയ്യില്ല
സിനിമകള്‍ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ കൃത്യമായ നിലപാടുകളുണ്ട് സായ് പല്ലവിക്ക്. തുടക്കത്തില്‍ തന്നെ താരം തന്റെ നിലപാടുകളെക്കുറിച്ച് തുറന്നുപറഞ്ഞിരുന്നു. കുട്ടിയുടുപ്പിട്ട് അഭിനയിക്കാന്‍ താല്പര്യമില്ല, അത്തരത്തിലുള്ള വേഷം സ്വീകരിക്കാറില്ല. അത് പോലെ തന്നെ ചുംബന രംഗങ്ങളിലും അഭിനയിക്കാന്‍ താല്പര്യമില്ലെന്നുമായിരുന്നു താരം പറഞ്ഞത്.

ചുംബനരംഗത്തില്‍
മുന്‍പൊരിക്കല്‍ സംവിധായകന് ചുംബനരംഗത്തില്‍ അഭിനയിക്കാനായി ആവശ്യപ്പെട്ടിരുന്നു. ലിപ് ലോക്ക് സീനായിരുന്നു സംവിധായകന് പ്ലാന്‍ ചെയ്തിരുന്നത്. നായകന്റെ ചുണ്ടില്‍ ചുംബിക്കാനായിരുന്നു അദ്ദേഹം ആവശ്യപ്പെട്ടത്. തുടക്കം തന്നെ നോ പറഞ്ഞിരുന്നു. റൊമാന്റിക് രംഗങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ലിപ് ലോക് രംഗങ്ങള്‍ ചെയ്യാന്‍ താല്പര്യമില്ലെന്ന് വളരെ മുന്‍പേ സായ് പല്ലവി പറഞ്ഞതാണ്. സംവിധായകന് നിര്‍ബന്ധിച്ചപ്പോഴും തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു താരം.

മീ ടൂ പറഞ്ഞാലോ?
സംവിധായകന് ചുംബന രംഗത്തില്‍ അഭിനയിക്കാനായി നിര്‍ബന്ധിച്ചിരുന്നു. അതിനിടയിലാണ് ചിത്രത്തിലെ സഹനടന്‍ ഈ വിഷയത്തില്‍ ഇടപെട്ടത്. നാളെ അവള് മി ടീ എന്ന് പറഞ്ഞ് ഇതേക്കുറിച്ച് പറഞ്ഞാലോയെന്നായിരുന്നു അദ്ദേഹം ചോദിച്ചത്. അങ്ങനെയാണ് ആ രംഗം ചെയ്യുന്നതില്‍ നിന്നും രക്ഷപ്പെട്ടത്. ലിപ് ലോക്ക് രംഗം ചെയ്യുന്നതില്‍ നിന്നും താന്‍ രക്ഷപ്പെടാന്‍ കാരണം മീ ടൂ ആണെന്നും താരം തുറന്നുപറയുന്നു.

പരസ്യത്തിലെ അവസരം
രണ്ടുകോടിയുടെ പരസ്യത്തില്‍ അഭിനയിക്കാനുള്ള അവസരം സായ് പല്ലവിയെ തേടിയെത്തിയിരുന്നു. ഈ അവസരം വേണ്ടെന്ന് വെക്കുകയായിരുന്നു താരം. അതിന് പിന്നിലെ കാരണങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞും താരമെത്തിയിരുന്നു. മുഖക്കുരു കാരണം മറ്റുള്ളവരെ അഭിമുഖീകരിക്കാനായി മടിച്ചിരുന്ന അനുഭവമുണ്ടായിരുന്നു. അന്ന് കുറേ ക്രീമുകളൊക്കെ ഉപയോഗിച്ചിരുന്നുവെങ്കിലും മാറ്റങ്ങളൊന്നുമുണ്ടായിരുന്നില്ല. റിസല്‍ട്ട് കൃത്യമായി ലഭിക്കുമെന്നുറപ്പില്ലാത്ത പ്രൊഡക്ടിന്റെ പരസ്യത്തില്‍ താന്‍ അഭിനയിക്കുന്നില്ലെന്നായിരുന്നു താരം പറഞ്ഞത്.