For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പ്രേമം തമിഴില്‍ നായകന്‍ ആരാണെന്നോ?

    By Mithra Nair
    |

    നിവിന്‍ പോളിയെ നായകനാക്കി അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമംഎന്ന ചിത്രത്തിന്റെ തമിഴ് പതിപ്പില്‍ ധനുഷ് നായകനാകുമെന്ന് റിപ്പോര്‍ട്ടുകള്‍.

    തമിഴിലെ ചില ചലച്ചിത്ര മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായ ചിത്രം തമിഴിലടക്കം മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലേക്ക് റീമേക്ക് ചെയ്യുന്നുണ്ടെന്ന വാര്‍ത്തകള്‍ വന്നിരുന്നു.

    dhanush

    തമിഴ് തെലുങ്ക് പതിപ്പുകള്‍ അല്‍ഫോണ്‍സ് പുത്രന്‍ തന്നെയായിരിക്കും സംവിധാനം ചെയ്യുക. മലര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സായ് പല്ലവിയും ചിത്രത്തിലുണ്ടാകുമെന്നാണ് സൂചനകള്‍.

    ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്നതായും സൂചനയുണ്ട്. എന്നാല്‍ വാര്‍ത്തയെ കുറിച്ചുള്ള ഔദ്യോഗികമായ സ്ഥിരീകരണമൊന്നും പ്രേമം ണിയറപ്രവര്‍ത്തകരില്‍ നിന്നും ഉണ്ടായിട്ടില്ല.

    English summary
    Premam' will have a Tamil remake. This is even as the original version is doing well in Tamil Nadu.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X