»   » നാഗചൈതന്യയുടെ പ്രേമത്തിന്റെ റിലീസ് ഡേറ്റ് തീരുമാനിച്ചു, സമാന്ത ചെയ്തത്

നാഗചൈതന്യയുടെ പ്രേമത്തിന്റെ റിലീസ് ഡേറ്റ് തീരുമാനിച്ചു, സമാന്ത ചെയ്തത്

By: Sanviya
Subscribe to Filmibeat Malayalam

തെലുങ്ക് നടന്‍ നാഗ ചൈതന്യയും സമാന്തയും പ്രണയത്തിലാണെന്ന് അറിയാത്തവര്‍ ഉണ്ടാകില്ല. സിനിമാ ലോകം മുഴുവന്‍ പാട്ടായ കാര്യമാണ്. അടുത്തിടെ സമാന്ത തന്നെ സംഭവത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്തുകയും ചെയ്തു. ഞങ്ങള്‍ പ്രണയത്തിലാണ്, പക്ഷേ വിവാഹത്തെ കുറിച്ച് ഇപ്പോഴൊന്നും പറയാന്‍ കഴിയില്ലെന്നായിരുന്നു സമാന്തയുടെ പ്രതികരണം.

അമല പോള്‍ വിജയ് വിവാഹ മോചനത്തിന് സമാന്ത കാരണമാകുന്നത് എങ്ങിനെയാണ്?

എന്നാല്‍ അതൊന്നുമല്ല, നാഗ ചൈതന്യയുടെ പുതിയ ചിത്രമായ പ്രേമം റീമേക്കിന്റെ റിലീസ് ഡേറ്റ് തീരുമാനിച്ചപ്പോഴാണ് ആരാധകര്‍ക്ക് കൗതുകകരമായ മറ്റൊരു സംഭവം നടന്നത്.

റിലീസ് തീരുമാനിച്ചു

അടുത്ത മാസമാണ് പ്രേമത്തിന്റെ തെലുങ്ക് റീമേക്കിന്റെ റിലീസ് ഡേറ്റ്. നാഗ ചൈതന്യ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ചന്ദു മൊണ്ടേതിയാണ്.

നിവിന്‍ പോളി അവതരിപ്പിച്ച വേഷം

മലയാളത്തില്‍ നിവിന്‍ പോളി അവതരിപ്പിച്ച ജോര്‍ജിന്റെ വേഷം തെലുങ്കില്‍ നാഗചൈതന്യയാണ് അവതരിപ്പിക്കുക.

മലരിന്റെ വേഷം അവതരിപ്പിക്കുന്നത് ശ്രുതി ഹാസന്‍

ചിത്രത്തില്‍ മലരിന്റെ വേഷം അവതരിപ്പിക്കുന്നത് ശ്രുതി ഹാസനാണ്. അനുപമ പരമേശ്വരനും മഡോണ സെബാസ്റ്റ്യനും മലയാളത്തില്‍ അവര്‍ ചെയ്ത കഥാപാത്രങ്ങളെ തന്നെ അവതരിപ്പിക്കും.

സമാന്ത ചെയ്തത്

പ്രേമത്തിന്റെ റിലീസ് ഡേറ്റ് നാഗ ചൈതന്യ ട്വീറ്റ് ചെയ്തിരുന്നു. നാഗ ചൈതന്യയുടെ ട്വീറ്റ് സമാന്ത ഷെയര്‍ ചെയതതാണ് ആരാധകരില്‍ കൗതുകമുണര്‍ത്തിയത്.

പ്രേമത്തിന്റെ റിലീസ് ഡേറ്റ്

സമാന്തയുടെ ട്വീറ്റ് കാണൂ...

നിങ്ങളുടെ വാര്‍ത്തകള്‍ ഫില്‍മിബീറ്റിലേക്ക് അയച്ചു തരാം

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വായനക്കാരുള്ള മൂവി പോര്‍ട്ടലായ ഫില്‍മി ബീറ്റിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയയ്ക്കാം. സിനിമ, ടെലിവിഷന്‍, ഷോര്‍ട്ട് ഫിലിം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. വാര്‍ത്തകളും ഫോട്ടോകളും വീഡിയോകളും oim@oneindia.co.in എന്ന വിലാസത്തിലാണ് അയയ്‌ക്കേണ്ടത്. ഉചിതമായത് പ്രസിദ്ധീകരിക്കും. ഇമെയില്‍ വിലാസം, ഫോണ്‍ നന്പര്‍ എന്നിവ രേഖപ്പെടുത്താന്‍ മറക്കരുത്.

English summary
Premam telugu remake release date.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam