നയന്‍താരയെക്കാള്‍ സ്ഥാനം പ്രേംജിയ്ക്ക്
ഈ വര്‍ഷം ഇറങ്ങുന്ന ചിത്രങ്ങളില്‍ തമിഴകം ഏറെ പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്ന ചിത്രങ്ങളിലൊന്നാണ് സൂര്യയുടെ മാസ്. വെങ്കിട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നയന്‍താരയാണ് നായിക. ആദവന് ശേഷം നയന്‍താരയും സൂര്യയും ഒന്നിക്കുന്നു എന്നതാണ് ചിത്രത്തിന്റെ ഒരു ഹൈലൈറ്റ്.
എന്നാല്‍ ചിത്രത്തില്‍ നയന്‍താരയ്ക്ക് അധികം റോളുകളില്ലെന്നാണ് അറിയുന്നത്. ചിത്രത്തിന്റെ എഡിറ്റര്‍ പ്രവീണ്‍ കെ എല്‍ ഒരു അഭിമുഖത്തില്‍ സംസാരിക്കവെയാണ് ഇക്കാര്യം വഴുതി വീണത്. നയന്‍താരയ്ക്ക് ചിത്രത്തില്‍ അധികം സീനുകളില്ലത്രെ.

അതേ സമയം വെങ്കിട് പ്രഭുവിന്റെ അനുജന്‍ പ്രേംജി ചിത്രത്തില്‍ മുഴുനീളം സൂര്യയ്‌ക്കൊപ്പമുണ്ട്. സൂര്യയുടെ സുഹൃത്തായിട്ടാണ് പ്രേംജി ചിത്രത്തിലെത്തുന്നത്. സിനിമയില്‍ മുഴവന്‍ നിറഞ്ഞു നില്‍ക്കുന്നത് സൂര്യയാണ്.
സൂര്യ ഇതുവരെ ചെയ്ത ചിത്രങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണ് മാസിലെ വേഷം എന്നും എഡിറ്റര്‍ പറഞ്ഞു. ഇത്തരമൊരു ലോക്കല്‍ വേഷം ഇതിന് മുമ്പ് സൂര്യ ചെയ്തിട്ടുണ്ടാവില്ലത്രെ. സൂര്യയുടെ കരിയറിലെ തന്നെ മികച്ച വേഷങ്ങളിലൊന്നായിരിക്കും ഇത്. അത്രയേറെ പ്രാധാന്യം നല്‍കിയാണ് നടന്‍ അഭിനയിച്ചതെന്നും പ്രവീണ്‍ പറഞ്ഞു. മെയ് 29 ന് ചിത്രം റിലീസ് ചെയ്യും.


Click it and Unblock the Notifications











