നടി സോനയുമായി വിവാഹം കഴിക്കാനിരുന്നതാണ്! പ്രേംജി മറ്റൊരു യുവതിയെ വിവാഹം കഴിക്കാനുണ്ടായ സാഹചര്യമിത്

നടന്‍, സംഗീതസംവിധായകന്‍ എന്നീ നിലകളില്‍ അറിയപ്പെടുന്ന പ്രേംജിയുടെ വിവാഹമായിരുന്നു കഴിഞ്ഞ ദിവസം. പ്രേംജി എന്താണ് വിവാഹം കഴിക്കാത്തതെന്നും എപ്പോഴാണ് വിവാഹമെന്നും ചോദിച്ചിരുന്നവര്‍ക്ക് സര്‍പ്രൈസ് നല്‍കി കൊണ്ടാണ് നടന്റെ വിവാഹ വാര്‍ത്ത പുറത്ത് വന്നത്. ജൂണ്‍ 9 ന് നടക്കാനിരുന്ന വിവാഹത്തെ കുറിച്ച് കൂടുതല്‍ കാര്യങ്ങളൊന്നും താരകുടുംബം വെളിപ്പെടുത്തിയിരുന്നില്ല.

എന്നാല്‍ സുഹൃത്തുക്കളില്‍ ഒരാള്‍ പ്രേംജിയുടെ വിവാഹക്ഷണക്കത്ത് പുറത്ത് വിട്ടതോടെയാണ് ഇക്കാര്യം പുറംലോകം അറിയുന്നത്. പിന്നാലെ നടന്റെ സഹോദരനും സംവിധായകനുമായ വെങ്കട്ട് പ്രഭു കേട്ടതൊക്കെ സത്യമാണെന്ന് വിശദമാക്കുകയും ചെയ്തു. ഒടുവില്‍ ഇക്കഴിഞ്ഞ ഞായറാഴ്ച പ്രേംജി ഇന്ദുവെന്ന യുവതിയുമായി വിവാഹിതനായി.

premj

സേലം സ്വദേശിനിയായ ബാങ്ക് ജീവനക്കാരിയാണ് ഇന്ദു. ഇരുവരും പ്രണയത്തിലായതിന് ശേഷമാണ് ഇപ്പോള്‍ വിവാഹിതരാവുന്നത്. ഈ വിവാഹത്തില്‍ ഇരുകുടുംബവും വളരെ സന്തോഷത്തിലാണ്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങിലായിരുന്നു താരവിവാഹം. ഇതിന് പിന്നാലെ ഈ ദിവസങ്ങളില്‍ നടന്റെ വിവാഹവുമായി ബന്ധപ്പെട്ടുള്ള നിരവധി വാര്‍ത്തകളാണ് പുറത്ത് വന്നിരിക്കുന്നത്.

മാത്രമല്ല ചിലയിടങ്ങളില്‍ നിന്നും പ്രേംജിയ്‌ക്കെതിരെ ഗുരുതരമായ വിമര്‍ശനവും പരിഹാസങ്ങളുമൊക്കെ ഉയര്‍ന്ന് വരികയാണിപ്പോള്‍. വധുവിന്റെ പ്രായം സംബന്ധിച്ചാണ് ആദ്യം സോഷ്യല്‍ മീഡിയിയല്‍ പരിഹാസം വന്നത്. പ്രേംജിയെക്കാളും ഇരുപത് വയസിന് ഇളയക്കുട്ടിയെയാണ് വധുവാക്കിയിരിക്കുന്നത്.

ഭാര്യയായ പെണ്‍കുട്ടിയുടെ അമ്മയ്ക്കും പ്രേംജിയ്ക്കും ഒരേ പ്രായമാണെന്ന ആരോപണവുമായി നടന്‍ അനന്തന്‍ രംഗത്ത് വന്നത് വിവാദങ്ങള്‍ക്ക് വഴിയൊരുക്കി. ഇപ്പോഴിതാ പ്രേംജിയും മറ്റൊരു നടിയുമായി ഉണ്ടായിരുന്ന പ്രണയത്തെ കുറിച്ചുള്ള കഥകളാണ് പ്രചരിക്കുന്നത്. പ്രേംജിയുടെ മുന്‍ കാമുകിയെ കുറിച്ചുള്ള വിവരങ്ങള്‍ പറഞ്ഞ് മാധ്യമപ്രവര്‍ത്തകന്‍ പരമേശ്വരനാണ് വിവാദം സൃഷ്ടിച്ചിരിക്കുന്നത്.

premj

നടിയായും നിര്‍മ്മാതാവായും അറിയപ്പെടുന്ന സോനയുമായിട്ടാണ് പ്രേംജി പ്രണയത്തിലായിരുന്നത്. ഇരുവരുടെയും പ്രണയം പ്രേംജിയുടെ പിതാവും പ്രശസ്ത സംഗീതഞ്ജനുമായ ഗംഗൈ അമരനും അംഗീകരിച്ചിരുന്നു. വിവാഹം വരെ പോകാന്‍ സാധ്യതയുണ്ടായിരുന്ന ഈ പ്രണയം വിവാഹത്തില്‍ അവസാനിക്കാത്തതിന് കാരണം നടി തന്നെയാണെന്നാണ് റിപ്പോര്‍ട്ട്.

ഒരുമിച്ച് ജീവിക്കുന്നതില്‍ പ്രശ്‌നമില്ലെങ്കിലും വിവാഹം വേണ്ടെന്ന നിലപാടിലായിരുന്നു സോന. അങ്ങനൊരു അവസ്ഥയിലേക്ക് ഇരുവരും എത്തിയിരുന്നു. അങ്ങനെ വര്‍ഷങ്ങളായി ഒരേ മനസ്സില്‍ കഴിയുമ്പോഴാണ് വിവാഹസ്വപ്‌നങ്ങളുമായി ഇന്ദുവെന്ന പെണ്‍കുട്ടി വരുന്നത്. കൊവിഡ് കാലത്ത് സോഷ്യല്‍ മീഡിയിയലൂടെയാണ് പ്രേംജിയും ഇന്ദുവും പരിചയപ്പെടുന്നത്.

വൈകാതെ പ്രണയത്തിലായ ഇരുവരും വിവാഹം കഴിക്കാമെന്ന തീരുമാനത്തിലേക്ക് എത്തി. അങ്ങനെ പുതിയ പ്രണയം കാരണം പ്രേംജി മനസ്സ് മാറ്റി വിവാഹം കഴിക്കുകയായിരുന്നു. അതേ സമയം നടി സോന ഇപ്പോഴും അവിവാഹിതയായി തുടരുകയാണ് എന്നതും ശ്രദ്ധേയമാണ്.

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X