»   » ഗൗതം മേനോന്റെ അടുത്ത ചിത്രത്തില്‍ ജയം രവിയ്‌ക്കൊപ്പം മലയാളത്തിലെ യുവ സൂപ്പര്‍സ്റ്റാറും

ഗൗതം മേനോന്റെ അടുത്ത ചിത്രത്തില്‍ ജയം രവിയ്‌ക്കൊപ്പം മലയാളത്തിലെ യുവ സൂപ്പര്‍സ്റ്റാറും

Written By:
Subscribe to Filmibeat Malayalam

മലയാളത്തില്‍ മാത്രമല്ല, തമിഴകത്തും സ്വീകാര്യത ലഭിച്ച നടനാണ് പൃഥ്വിരാജ്. പൗരുഷമുള്ള കരുത്തുറ്റ വേഷങ്ങള്‍ തമിഴകത്ത് അവതരിപ്പിയ്ക്കാന്‍ പൃഥ്വിരാജിന് സാധിച്ചിട്ടുണ്ട്. വാര്‍ത്തകള്‍ സത്യമാണെങ്കില്‍ ഗൗതം മേനോന്‍ അടുത്തതായി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ നായകന്മാരില്‍ ഒരാള്‍ പൃഥ്വിരാജായിരിക്കും.

തമിഴിലെയും മലയാളത്തിലെയും കന്നടയിലെയും തെലുങ്കിലെയും മുന്‍നിര യുവതാരങ്ങളെ വച്ചാണ് ഗൗതം അടുത്ത ചിത്രം പ്ലാന്‍ ചെയ്യുന്നത്. 'ഒട്രാക' (ഒരുമിച്ച്) എന്നാണ് ചിത്രത്തിന്റെ പേര്.

gautham-menon-jayam-ravi-prithviraj

പൃഥ്വിരാജിനൊപ്പം തമിഴകത്ത് നിന്ന് യുവതാരം ജയം രവിയും നായക വേഷത്തിലുണ്ടാവും. പുനീത് രാജ്കുമാറും സായി ധരം തേജുമാണ് മറ്റ് രണ്ട് ഇന്റസ്ട്രിയിലെ പ്രമുഖ താരങ്ങള്‍. അനുഷ്‌ക ഷെട്ടിയും തമന്നയും നായികമാരായി എത്തും. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകും എന്നാണ് അറിയുന്നത്.

നിലവില്‍ ചിമ്പുവിനെ നായകനാക്കി ഒരുക്കുന്ന അച്ചം എന്‍പത് മടിമയെടാ എന്ന ചിത്രത്തിന്റെ റിലീസിങ് തിരക്കിലാണ് ഗൗതം. അതിനൊപ്പം ധനുഷിനെ നായകനാക്കി ഒരുക്കുന്ന എന്നെ നോക്കി പായും തോട്ട എന്ന ചിത്രത്തിന്റെ ഷൂട്ടിങും പുരോഗമിച്ചുകൊണ്ടിരിയ്ക്കുന്നു.

English summary
If emerging reports are to be believed star Director Gautam Menon is getting ready for a real big multistarrer project.It is heard that he is planning to direct a true multistarrer titled ‘Ondraga’ which will have Prithviraj,Jayam Ravi, Puneeth Rajkumar and Sai Dharam Tej.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam