ചെറിയ പ്രായത്തില്‍ കല്യാണം കഴിച്ചു; ഭർത്താവുമായി ഉണ്ടായ പ്രശ്‌നത്തെ കുറിച്ച് പൃഥ്വിരാജിന്റെ നായിക ഗായത്രി
അഭിനേത്രി എന്നതിലുപരി രാഷ്ട്രീയക്കാരി കൂടിയാണ് ഗായത്രി രഘുറാം. മലയാളത്തില്‍ പൃഥ്വിരാജിന്റെ നായികയായിട്ടാണ് ഗായത്രി അഭിനയിച്ചിട്ടുള്ളത്. തമിഴ് സിനിമയില്‍ സജീവമാണെങ്കിലും നടിയുടെ വിശേഷം കേരളത്തിലും ശ്രദ്ധേയമാവാറുണ്ട്. ഇടയ്ക്ക് ബിഗ് ബോസ് തമിഴിന്റെ ഒന്നാം സീസണില്‍ മത്സരാര്‍ഥിയായി എത്തിയതോടെയാണ് ഗായത്രിയെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ പുറംലോകം അറിയുന്നത്.
തന്റെ വ്യക്തി ജീവിതത്തെ കുറിച്ചുള്ള ചില കാര്യങ്ങള്‍ ബിഗ് ബോസ് ഷോ യില്‍ ഗായത്രി പറഞ്ഞിരുന്നു. മാത്രമല്ല അടുത്തിടെ ഒരു അഭിമുഖത്തില്‍ തന്റെ വിവാഹ ജീവിതം വളരെ പെട്ടെന്ന് അവസാനിക്കാനുണ്ടായ കാരണത്തെ കുറിച്ച് ഗായത്രി സൂചിപ്പിച്ചിരുന്നു. വീട്ടുകാരുടെ തീരുമാനത്തിൽ വിവാഹം കഴിച്ച് അധികമാവുന്നതിന് മുൻപ് ഗായത്രി ഭർത്താവുമായി പിരിഞ്ഞു. നടിയുടെ ഈ വാക്കുകള്‍ വീണ്ടും വൈറലായതോടെ വിമര്‍ശനവുമായി എത്തുകയാണ് ആരാധകര്‍.

സംവിധായകന്‍ രഘുറാമിന്റെ മകള്‍ എന്നതിനാല്‍ ഗായത്രിയുടെ സിനിമയിലേക്കുള്ള പ്രവേശനം വളരെ എളുപ്പത്തിലായിരുന്നു. തമിഴ്, തെലുങ്ക്, കന്നട, മലയാളം എന്നിങ്ങനെ തുടക്കകാലത്ത് പല ഭാഷകളിലും സാന്നിധ്യമറിയിക്കാന്‍ ഗായത്രിയ്ക്ക് സാധിച്ചു. നിലവില്‍ കൂടുതലായും തമിഴ് സിനിമകളിലാണ് സജീവമായി അഭിനയിക്കുന്നത്. അഭിനയത്തില്‍ തിളങ്ങി നില്‍ക്കാന്‍ തുടങ്ങിയ കാലത്താണ് ഗായത്രി വിവാഹിതയാവുന്നത്.

അമേരിക്കയില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ ദീപക് ചന്ദ്രശേഖറുമായി 2006 ലാണ് ഗായത്രിയുടദെ വിവാഹം നടക്കുന്നത്. 2008 ല്‍ ഇരുവരും വേര്‍പിരിഞ്ഞു. ഭര്‍ത്താവിനെതിരെ ഗാര്‍ഹിക പീഡനം ആരോപിച്ചാണ് നടി ആ ബന്ധത്തില്‍ നിന്നും പിന്മാറിയത്. 2010 ല്‍ ഇരുവരും നിയമപരമായി ബന്ധം അവസാനിപ്പിക്കുകയും ചെയ്തു.

'വീട്ടുകാര്‍ ചേര്‍ന്ന് ഉറപ്പിച്ച അറേഞ്ച്ഡ് മ്യാരേജായിരുന്നു അത്. വളരെ ചെറിയ പ്രായത്തില്‍ വിവാഹം കഴിച്ചതാണ് ഞാന്‍. അന്ന് ഞാന്‍ വളരെ ചെറുതും നിഷ്‌കളങ്കയുമായിരുന്നു. എന്നാല്‍ ഞങ്ങള്‍ക്കിടയില്‍ ചില അഭിപ്രായ വ്യത്യാസങ്ങള്‍ വന്നതിനെ തുടര്‍ന്ന് ദാമ്പത്യ ജീവിതം മുന്നോട്ട് കൊണ്ട് പോകാന്‍ പറ്റാത്ത അവസ്ഥ വന്നു. ഇതോടെയാണ് വേര്‍പിരിയാമെന്ന തീരുമാനത്തിലേക്ക് എത്തുന്നത്. ഇപ്പോള്‍ അദ്ദേഹം സ്വന്തം ജീവിതവുമായി സന്തോഷത്തിലാണ്. ഞങ്ങള്‍ രണ്ടാളും ഒരുമിച്ചല്ല.

കഴിഞ്ഞ് പോയ കാര്യങ്ങളിലൊന്നും ഞാന്‍ മുന്‍ഭര്‍ത്താവിനെ കുറ്റം പറയാന്‍ പോവുന്നില്ല. നിലവില്‍ അദ്ദേഹം വേറെ കല്യാണം കഴിച്ചു. വീണ്ടും വീണ്ടും ഇതേ ചോദ്യം ആവര്‍ത്തിക്കുന്നതില്‍ യാതൊരു അര്‍ഥവുമില്ലെന്ന്', ഗായത്രി പറയുന്നു. രണ്ടാമതൊരു വിവാഹത്തെ കുറിച്ചോ പഴയ ദാമ്പത്യത്തെ കുറിച്ചോ ഇതില്‍ കൂടുതലൊന്നും പറയാന്‍ താല്‍പര്യമില്ലെന്ന നിലപാടിലാണ് നടിയുള്ളത്.

അഭിനയത്തിന് പുറമേ രാഷ്ട്രീയത്തിലേക്ക് കൂടി ചുവടുറപ്പിച്ചതിന് പിന്നാലെ നിരന്തരം ട്രോളുകളും പരിഹാസവും ഏറ്റുവാങ്ങുന്ന നടിയാണ് ഗായത്രി രഘുറാം. പലപ്പോഴും നടിയുടെ പ്രസ്താവനകള്‍ വലിയ രീതിയില്‍ വിവാദമാവുകയും പരിഹാസത്തിന് കാരണമാവുകയും ചെയ്തിട്ടുണ്ട്. അങ്ങനെ അടുത്തിടെയും ചില വിമര്‍ശനങ്ങള്‍ നടിയെ തേടി എത്തിയിരുന്നു. ഇതിനിടയിലാണ് ഇരുപത്തിയൊന്നാമത്തെ വയസില്‍ തന്നെ വിവാഹിതയായതിനെ പറ്റി ഗായത്രി മനസ് തുറന്നത്.


Click it and Unblock the Notifications











