ജ്യോതിക തന്ന കേക്ക് ഒരുമിച്ച് കഴിച്ചു! ലാലേട്ടന്‍റെ വേറൊരു വേര്‍ഷനാണ് സൂര്യയെന്ന് പൃഥ്വിരാജ്!
തെന്നിന്ത്യന്‍ താരങ്ങളുമായി അടുത്ത സൗഹൃദമാണ് പൃഥ്വിരാജിനുള്ളത്. മലയാളത്തിലൂടെയാണ് തുടക്കം കുറിച്ചതെങ്കിലും തമിഴിലും ഹിന്ദിയിലുമൊക്കെ താരം പ്രവേശിച്ചിരുന്നു. സിനിമാപ്രവര്‍ത്തകരില്‍ പലരും സഹോദരനെപ്പോലെയാണ് കാണുന്നതെന്ന് താരം തുറന്നുപറഞ്ഞിരുന്നു. അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ സൂര്യയെക്കുറിച്ചും ജ്യോതികയെക്കുറിച്ചും പൃഥ്വിരാജ് സംസാരിച്ചിരുന്നു. വിവിധ താരങ്ങളുടെ ആരാധകരെല്ലാം ഒത്തുചേര്‍ന്ന വേദിയില്‍ വെച്ചായിരുന്നു പൃഥ്വി സൂര്യയുമായുള്ള സൗഹൃദത്തെക്കുറിച്ച് തുറന്നുപറഞ്ഞത്. സൂര്യയുടെ ആരാധകനാണ് ആദ്യം അദ്ദേഹത്തെക്കുറിച്ച് സംസാരിച്ച് തുടങ്ങിയത്. യൂണിവേഴ്‌സിറ്റി എക്‌സാം കട്ട് ചെയ്തായിരുന്നു അന്ന് അദ്ദേഹത്തെ കാണാന്‍ പോയത്. ഇതേക്കുറിച്ചറിഞ്ഞ സൂര്യ തന്നെ പിടിച്ചിരുത്തി ഒരുപാട് സംസാരിച്ചിരുന്നു. മഴവില്ലഴികില്‍ അമ്മ പരിപാടിക്കായി കേരളത്തിലേക്ക് എത്തിയപ്പോള്‍ വീണ്ടും അദ്ദേഹത്തെ കണ്ടിരുന്നു. പൃഥ്വിരാജും സൂര്യയും ഒരുമിച്ചുള്ള ചിത്രത്തിനായി തങ്ങള്‍ കാത്തിരിക്കുന്നുണ്ടെന്നും ആരാധകന്‍ പറഞ്ഞിരുന്നു.
തമിഴ് താരങ്ങളില്‍ കൂടുതല്‍ പരിചയം വിക്രമിനോടാണ്, അദ്ദേഹത്തിനൊപ്പം അഭിനയിക്കാനുള്ള അവസരം ലഭിച്ചിരുന്നു. എന്നാല്‍ അടുത്തറിയാവുന്ന സുഹൃത്ത് സൂര്യയാണ്. അതിനുള്ള വലിയ കാരണം ജ്യോതികയ്‌ക്കൊപ്പം അഭിനയിച്ചതാണ്. ആ സമയത്ത് സിനിമ കാണാനൊക്കെ വിളിച്ചോണ്ട് പോവുന്നത് സൂര്യയാണ്. വീട്ടില്‍ നിന്നും ഒരുപാട് ഭക്ഷണമൊക്കെ കൊണ്ടുതന്നിട്ടുണ്ട്. ജ്യോതികയും അതെ, നന്നായി കെയര്‍ ചെയ്യും. ഞാന്‍ പരിചയപ്പെട്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും സിംപിളായ മനുഷ്യനാണ് സൂര്യ. ഇവിടത്തെ നമ്മുടെ ലാലേട്ടന്റെ വേറൊരു വേര്‍ഷനാണ്. ഭയങ്കര സിംപിള്‍, ഡൗണ്‍ റ്റു എര്‍ത്ത് കക്ഷിയാണ് സൂര്യ.

സൂര്യ ഈ സംഭവം ഓര്‍ത്തിരിക്കുന്നുണ്ടോയെന്നറിയില്ലെന്ന് പറഞ്ഞായിരുന്നു മറ്റൊരു ഓര്‍മ്മ താരം പങ്കുവെച്ചത്. അവരുടെ ഗൃഹപ്രവേശത്തിന്റെ അന്നുള്ള സംഭവത്തെക്കുറിച്ചായിരുന്നു പൃഥ്വിരാജ് പറഞ്ഞത്. ജ്യോതിക കേക്ക് എന്തോ ഓര്‍ഡര്‍ ചെയ്തിരുന്നു എന്നാല്‍ ഗസ്റ്റൊക്കെ പോയിക്കഴിഞ്ഞതിന് ശേഷമായിരുന്നു അത് വന്നത്. അന്ന് ആ വീട്ടിലെ ഡൈനിംഗ് ടൈബിളില്‍ സൂര്യയുടെ പാത്രത്തില്‍ നിന്ന് കേക്ക് കഴിച്ചൊരു ഓര്‍മ്മ തനിക്കുണ്ട്. അദ്ദേഹം ഇത് ഓര്‍ത്തിരിക്കുന്നുണ്ടോയെന്നറിയില്ല. ഈസ്ലി വിത്തൗട്ട് എ ഡൗട്ട് വണ്‍ ഓഫ് ദി ഫൈനസ്റ്റ് ആക്ടേഴ്‌സ് ഇന്‍ ഇന്ത്യ അതാണ് സൂര്യ, പൃഥ്വിരാജ് പറഞ്ഞുനിര്‍ത്തിയത് ഇങ്ങനെയായിരുന്നു.


Click it and Unblock the Notifications