»   » ഗൗതം മേനോനില്‍ നിന്നും അഡ്വാന്‍സ് വാങ്ങിക്കഴിഞ്ഞു!പക്ഷേ..പൃഥ്വിരാജ് പറയുന്നു!

ഗൗതം മേനോനില്‍ നിന്നും അഡ്വാന്‍സ് വാങ്ങിക്കഴിഞ്ഞു!പക്ഷേ..പൃഥ്വിരാജ് പറയുന്നു!

By: Pratheeksha
Subscribe to Filmibeat Malayalam

ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്ന ബഹുഭാഷാ ചിത്രത്തിന്റെ ഭാഗമാവാനൊരുങ്ങുകയാണ് പൃഥ്വിരാജ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ ഒരുക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജിനൊപ്പം മറ്റു ഭാഷകളിലെ സൂപ്പര്‍ താരങ്ങളും അണിനിരക്കുന്നുണ്ട്.

ചിത്രത്തിനായി സംവിധായകന്‍ ഗൗതം മേനോനില്‍ നിന്ന് അഡ്വാന്‍സ് വാങ്ങിക്കഴിഞ്ഞെന്നാണ് പൃഥ്വിരാജ് പറയുന്നത്..

ഗൗതം മേനോനില്‍ നിന്ന് അഡ്വാന്‍സ് വാങ്ങിക്കഴിഞ്ഞു

ഗൗതം മേനോനില്‍ നിന്ന് താന്‍ അഡ്വാന്‍സ് കൈപ്പറ്റിയെന്നും പക്ഷേ പ്രോജക്ട് എപ്പോഴാണ് തുടങ്ങുകയെന്നത് തനിക്കറിയില്ലെന്നുമാണ് നടന്‍ പറയുന്നത്.

വ്യത്യസ്തമായ പ്രൊജക്ടെന്ന രീതിയിലാണ് ചിത്രം ചെയ്യുന്നത്.

വ്യത്യസ്തമായ പ്രൊജക്ടെന്ന രീതിയിലാണ് താന്‍ ചിത്രം ഏറ്റെടുത്തതെന്നും നാലു ഭാഷകളിലെയും നായകന്മാരുടെ ഡേറ്റ് കിട്ടാന്‍ വൈകുന്നതു കാരണമായിരിക്കാം ചിത്രീകരണം വൈകുന്നതെന്നും പൃഥ്വിരാജ് പറയുന്നു.

പൃഥ്വിക്കൊപ്പമുള്ള അഭിനേതാക്കള്‍

തമിഴില്‍ ജയംരവിയോ ചിമ്പുവോ ആയിരിക്കും പൃഥ്വിരാജിനൊപ്പം അഭിനയിക്കുക എന്നാണറിയുന്നത്. കന്നടയില്‍ പുനീത് രാജ് കുമാര്‍ തെലുങ്കില്‍ നിന്ന് സായ് ധരം തേജ് എന്നിവരാണ് അഭിനേതാക്കളെന്നാണ് സൂചന.

ചിത്രത്തിന്റെ പ്രമേയം

വളരെക്കാലത്തിനു ശേഷം ഒരു വിവാഹ വേദിയില്‍ വെച്ച് കണ്ടുമുട്ടുന്ന നാല് സുഹൃത്തുക്കള്‍ ഒരുമിച്ച് യാത്ര പോകുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് കഥയുടെ ഇതിവൃത്തമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഗൗതം മേനോന്‍ തന്നെയാണ് മലയാളത്തിലും തമിഴിലും ചിത്രം നിര്‍മ്മിക്കുന്നത്.

English summary
Prithviraj says about Gautham Menon's project
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam