പൃഥ്വി; അഭയ് ഡിയോള്‍, വിക്രം; ഹൃഥ്വിക് റോഷന്‍

By Aswathi

മണിരത്‌നം സംവിധാനം ചെയ്ത രാവണ്‍ എന്ന ചിത്രത്തിന് ശേഷം പൃഥ്വിരാജും വിക്രമും വീണ്ടും ഒന്നിക്കുന്നു. ബോളിവുഡില്‍ ശ്രദ്ധേയമായ സിന്ദഗി ന മിലേഗി ദൊബാര എന്ന ചിത്രത്തിന്റെ തമിഴ് റീമേക്കിന് വേണ്ടിയാണ് ഇരുവരും വീണ്ടും ഒന്നിയ്ക്കുന്നത്.

വാര്‍ത്തകള്‍ സത്യമാണെങ്കില്‍ ഹിന്ദി പതിപ്പില്‍ അഭയ് ഡിയോള്‍ ചെയ്ത വേഷത്തില്‍ പൃഥ്വിരാജും ഹൃഥ്വിക് റോഷന്‍ ചെയ്ത വേഷത്തില്‍ വിക്രമും എത്തും. ഫര്‍ഹാന്‍ അക്തര്‍ ചെയ്ത വേഷവുമായി മാധവും ചിത്രത്തിലുണ്ടാവും എന്നറിയുന്നു.

vikram-prithvi

കത്രീന കൈഫാണ് ചിത്രത്തിലെ നായിക വേഷം ചെയ്തത്. തമിഴിലെത്തുമ്പോള്‍ ഈ വേഷം ആരെ ഏല്‍പിയ്ക്കും എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. സിനിമയുടെ ചര്‍ച്ചകള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. പേരോ മറ്റ് കഥാപാത്രങ്ങളെയോ തീരുമാനിച്ചിട്ടില്ല.

നീണ്ട ഇടവേളയ്ക്ക് ശേഷം മാധവന്‍ ക്യാമറയ്ക്ക് മുന്നിലെത്തുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ടാവും. എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് ശേഷം ഇപ്പോള്‍ പത്ത് എന്‍ട്രതുക്കുള്ളെ എന്ന ചിത്രത്തിലാണ് വിക്രം അഭിനയിച്ചുകൊണ്ടിരിക്കുന്നത്. കാവ്യ തലൈവയാണ് പൃഥ്വിയുടെ ഒടുവിലത്തെ തമിഴ് റിലീസ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X