»   » ഗൗതം മേനോന്‍ ചിത്രത്തെ കുറിച്ച് പൃഥ്വിരാജ്!

ഗൗതം മേനോന്‍ ചിത്രത്തെ കുറിച്ച് പൃഥ്വിരാജ്!

Posted By: Pratheeksha
Subscribe to Filmibeat Malayalam

ഗൗതം  മേനോന്റെ ബഹുഭാഷാ ചിത്രത്തിന്റെ ഭാഗമാകാനുള്ള ഒരുക്കത്തിലാണ് നടന്‍ പൃഥ്വിരാജ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ ഒരുക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജിനൊപ്പം മറ്റു ഭാഷകളിലെ സൂപ്പര്‍ താരങ്ങളും അണിനിരക്കുന്നുണ്ട്.

ഇതിനിടെ പൃഥ്വിരാജ് ചിത്രത്തില്‍ നിന്ന് പിന്മാറിയെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ താന്‍ ഗൗതം മേനോനില്‍ നിന്ന് അഡ്വാന്‍സ് കൈപറ്റിയെന്ന് പൃഥ്വി വ്യക്തമാക്കി. മറ്റു ദക്ഷിണേന്ത്യന്‍ സിനിമകളിലെ സൂപ്പര്‍ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നതിനാലാണ് ചിത്രത്തിന്റെ ഷൂട്ടിങ് വൈകുന്നതെന്നും നടന്‍ വ്യക്തമാക്കിയിരുന്നു.

Read more: 'സ്ത്രീകള്‍ എന്റെ ഹൃദയത്തോട് ചേര്‍ന്നു നില്‍ക്കുന്നവരാണ് ";ഷാരൂഖ് ഖാന്‍!!

prithviraj-19-1

വളരെക്കാലത്തിനു ശേഷം ഒരു വിവാഹ വേദിയില്‍ വെച്ച് കണ്ടുമുട്ടുന്ന നാല് സുഹൃത്തുക്കള്‍ ഒരുമിച്ച് യാത്ര പോകുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് കഥയുടെ ഇതിവൃത്തമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഗൗതം മേനോന്‍ തന്നെയാണ് മലയാളത്തിലും തമിഴിലും ചിത്രം നിര്‍മ്മിക്കുന്നത്.

കന്നടയില്‍ പുനീത് രാജ്കുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്. തെലുങ്കില്‍ ചിത്രം ആരു നിര്‍മ്മിക്കുമെന്നത് ഇനിയും തീരുമാനിച്ചിട്ടില്ല.

English summary
Prithviraj speaking about his project with Gautham Menon

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X