twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പുതുവര്‍ഷത്തില്‍ പുതിയ ജീവിതം! വിവാഹ സ്വപ്നങ്ങളെക്കുറിച്ച് വാചാലയായി പ്രിയ ആനന്ദ്!

    |

    തെന്നിന്ത്യന്‍ സിനിമാപ്രേമികള്‍ക്ക് സുപരിചിതയായി മാറിയ താരങ്ങളിലൊരാളാണ് പ്രിയ ആനന്ദ്. പൃഥ്വിരാജ് ചിത്രമായ എസ്രയിലൂടെയാണ് പ്രിയ മലയാളത്തില്‍ തുടക്കം കുറിച്ചത്. ഇവരുടെ കെമിസ്ട്രിക്ക് മികച്ച കൈയ്യടിയായിരുന്നു ലഭിച്ചത്. പ്രിയ എന്ന കഥാപാത്രമായാണ് എസ്രയില്‍ പ്രിയയെത്തിയത്. കായംകുളം കൊച്ചുണ്ണിയില്‍ നിവിന്‍ പോളിയുടെ നായികയായതും പ്രിയ ആനന്ദായിരുന്നു. ദിലീപ് ചിത്രമായ കോടതിസമക്ഷം ബാലന്‍ വക്കീലിലും താരം അഭിനയിച്ചിരുന്നു. വിക്രമിന്റെ മകന്റെ ആദ്യചിത്രമായ ആദിത്യവര്‍മ്മയിലും താരം അഭിനയിക്കുന്നുണ്ട്.

    അടുത്ത വര്‍ഷം വിവാഹമുണ്ടാവുമെന്ന സൂചനയുമായി എത്തിയിരിക്കുകയാണ് താരമിപ്പോള്‍. താനിത് വരെ ദീപാവലി ആഘോഷിച്ചിരുന്നില്ലെന്നും ഇത്തവണയാണ് അത്തരമൊരു ആഘോഷത്തിന് അവസരം ലഭിച്ചതെന്നും പ്രിയ പറയുന്നു. സിനിമയിലെത്തിയിട്ട് 10 വര്‍ഷം തികഞ്ഞുവെന്ന സന്തോഷവും ഇപ്പോഴുണ്ട്. വണക്കെ ചെന്നൈയൈണ് തന്റെ സിനിമകളില്‍ തനിക്കേറെ പ്രിയപ്പെട്ടത്. ഇംഗ്ലീഷ് വിംഗ്ലീഷില്‍ അഭിനയിക്കാന്‍ കഴിഞ്ഞത് കരിയറിലെ തന്നെ വലിയൊരു ഭാഗ്യമായി കരുതുന്നു. ശ്രീദേവിക്കൊപ്പം അഭിനയിക്കാനുള്ള അവസരം പലര്‍ക്കും ലഭിച്ചിരുന്നില്ലെന്നും താരത്തെ വല്ലാതെ മിസ്സ് ചെയ്യുന്നുണ്ടെന്നും പ്രിയ പറയുന്നു.

    Priya Anand

    അര്‍ജുന്‍ റെഡ്ഡിയുടെ തമിഴ് റീമേക്കായെത്തുന്ന ആദിത്യവര്‍മ്മയാണ് ഇനി പ്രിയയുടേതായി തിയേറ്ററുകളിലേക്കെത്തുന്ന സിനിമ. ധ്രുവിനൊപ്പം മാത്രമല്ല വിക്രമിനേയും അടുത്തറിയാനായി സാധിച്ചു. സെറ്റില്‍ എല്ലാ കാര്യങ്ങളിലും സജീവമായി അദ്ദേഹമുണ്ടായിരുന്നു. സിനിമയില്‍ തനിക്ക് പ്രധാനപ്പെട്ട വേഷമല്ലെങ്കിലും മികച്ച അനുഭവമാണ് ചിത്രം സമ്മാനിച്ചതെന്നും പ്രിയ ആനന്ദ് പറയുന്നു.

    English summary
    Priya Anand About Her Marriage.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X