പബ്ലിസിറ്റിക്ക് വേണ്ടിയാണ് അമല ആടൈ ചെയ്തത്! പണത്തിനും കച്ചവടത്തിനുമായി അവര്‍ എന്തും ചെയ്യും! പരാതി
അമല പോളിന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് ആടൈ. പ്രഖ്യാപന വേളമുതല്‍ മികച്ച സ്വീകാര്യത ലഭിക്കുന്ന ചിത്രം ജൂലായ് പത്തൊമ്പതിനാണ് റിലീസ് ചെയ്യുന്നത്. ആടൈയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയതുമുതലായിരുന്നു ചിത്രത്തെക്കുറിച്ചുളള പ്രതീക്ഷകള്‍ എല്ലാവരിലും വര്‍ദ്ധിച്ചിരുന്നത്. അര്‍ദ്ധ നഗ്നയായുളള അമല പോളിന്റെ കഥാപാത്രത്തെ കാണിച്ചുകൊണ്ടുളള പോസ്റ്ററായിരുന്നു പുറത്തുവന്നത്.
ഇത് സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം തരംഗമായി മാറുകയും ചെയ്തു.ഫസ്റ്റ്‌ലുക്കിന് പിന്നാലെ ആടൈയുടെ ടീസറും ട്രെയിലറും പുറത്തിറങ്ങിയിരുന്നു. അമല പോളിന്റെ നഗ്നരംഗങ്ങളെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരായിരുന്നു നേരത്തെ എത്തിയിരുന്നത്. അതേസമയം റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ആടൈ സിനിമയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് രാഷ്ട്രീയ നേതാവും സാമൂഹ്യ പ്രവര്‍ത്തകയുമായ പ്രിയ രാജേശ്വരി രംഗത്തെത്തിയിരുന്നു. അമല പോളിനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടായിരുന്നു ഇവര്‍ എത്തിയിരുന്നത്.

നഗ്നത ഉപയോഗിച്ച് പ്രചാരണം ചെയ്യരുത്
ആടൈയുടെ ടീസറും പോസ്റ്ററും കണ്ട് പെണ്‍കുട്ടികള്‍ ഞെട്ടിപ്പോയിരുന്നുവെന്ന് പ്രിയ രാജേശ്വരി പറയുന്നു. സിനിമ നാളെ തിയ്യേറ്ററുകളിലേക്ക് എത്തുകയാണ്. അതിന് മുന്നോടിയായി ഞങ്ങള്‍ ഡിജിപിക്ക് പരാതി നല്‍കി. നഗ്നത ഉപയോഗപ്പെടുത്തി സിനിമ പ്രചാരണം ചെയ്യരുതെന്നാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്. വെറും കച്ചവട ലാഭത്തിനായി അണിയറക്കാര്‍ പെണ്‍കുട്ടികളെ മോശമായി ചിത്രീകരിക്കുകയാണ്. നഗ്നത എന്ന വാക്ക് ഉപയോഗിച്ചാണ് അവര്‍ ഇതുവരെ സിനിമയെ പ്രമോട്ട് ചെയ്തിരുന്നത്. ഇതിനെതിരെ ആക്ഷന്‍ എടുക്കുകയാണ് ഞങ്ങളുടെ ആവശ്യം.

ലോകം മുഴുവന്‍ സിനിമയെക്കുറിച്ച് ചര്‍ച്ച ചെയ്യും
വിതരണക്കാരെ ഇക്കാര്യം ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും ഇനി പുറത്തിറങ്ങുന്ന ടീസറുകളിലോ പോസ്റ്ററുകളിലോ നഗ്നരംഗങ്ങള്‍ ഉപയോഗിക്കരുതെന്നും അവര്‍ അത് ചെയ്യില്ലെന്നും ഞങ്ങള്‍ക്ക് ഉറപ്പുനല്‍കിയിട്ടുണ്ടെന്നും പ്രിയ രാജേശ്വരി പറയുന്നു. തമിഴില്‍ നല്ല കഥാപാത്രങ്ങള്‍ മാത്രം തിരഞ്ഞെടുത്ത് അഭിനയിച്ച നടിയാണ് അമല പോള്‍. അവര്‍ ഇത്തരമൊരു ചിത്രത്തില്‍ അഭിനയിച്ചത് പബ്ലിസിറ്റിക്ക് വേണ്ടിയാണെന്നും ഇവര്‍ ആരോപിച്ചു. ലോകം മുഴുവന്‍ സിനിമയെക്കുറിച്ച് ചര്‍ച്ച ചെയ്യും അതാണ് അവരുടെ ലക്ഷ്യമെന്നും പ്രിയ രാജേശ്വരി പറയുന്നു.

തമിഴ് പെണ്‍കുട്ടികളെക്കുറിച്ച് അവര്‍ക്കൊന്നും അറിയില്ല
അമല പോള്‍ അന്യ സംസ്ഥാനത്ത് നിന്നാണ് വരുന്നതെന്നും ആയതിനാല്‍ ഞങ്ങളുടെ സംസ്‌കാരത്തെക്കുറിച്ച് യാതൊന്നും അറിയാത്ത നടിയാണ് അവരെന്നും പ്രിയ രാജേശ്വരി പറയുന്നു. തമിഴ് പെണ്‍കുട്ടികളെക്കുറിച്ച് അവര്‍ക്കൊന്നും അറിയില്ല. പണത്തിനും കച്ചവടത്തിനും വേണ്ടി അവര്‍ എന്തും ചെയ്യും. ആടൈ പോസ്റ്റര്‍ കാണുന്ന പത്ത് വയസുകാരന്റെ ചിന്ത എന്താകും. അതാണ് തങ്ങള്‍ എതിര്‍ക്കുന്നതെന്നും ഇവര്‍ പറയുന്നു.

വീട്ടില്‍ ചെന്നാല്‍ ബിഗ് ബോസിലും
നമ്മുടെ നാട്ടില്‍ മൂന്ന് വയസുകാരിയും പത്ത് വയസുകാരിയും പീഡനത്തിന് ഇരയാകുന്നുണ്ട്. വീട്ടില്‍ ചെന്നാല്‍ ബിഗ് ബോസിലും ഇതുപോലെ ആഭാസ കാഴ്ചകളാണ് കാണാന്‍ സാധിക്കുക. അതുപോലെ ടിക്ക് ടോക്കിലും ഇത്തരം വൃത്തിക്കേടുകള്‍ തന്നെയാണ് ഉണ്ടാവാറുളളത്. നല്ലവനെ പോലും മോശക്കാരാക്കുന്ന സാഹചര്യമാണ് ഇവിടെ ഉണ്ടായിക്കൊണ്ടിരിക്കുന്നത്.ഇത്തരം സാഹചര്യത്തില്‍ ആടൈ പോലുളള സിനിമകള്‍ നാടിന് ആവശ്യമില്ല. ഇത് തടയണം. ഞങ്ങള്‍ക്ക് പിന്തുണ നല്‍കണം. നഗ്നത ഉപയോഗിച്ച് ഇവിടെ ഒരു സിനിമയും റിലീസ് ചെയ്യേണ്ട. മാധ്യമങ്ങള്‍ക്കു മുന്‍പാകെ പ്രിയ രാജേശ്വരി പറഞ്ഞു.


Click it and Unblock the Notifications











