»   » ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡില്‍ പ്രതീക്ഷയര്‍പ്പിച്ച് പ്രിയദര്‍ശന്റെ 'സില നേരങ്ങളില്‍'

ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡില്‍ പ്രതീക്ഷയര്‍പ്പിച്ച് പ്രിയദര്‍ശന്റെ 'സില നേരങ്ങളില്‍'

By: അക്ഷയ്‌
Subscribe to Filmibeat Malayalam

സംവിധായകന്‍ പ്രിയദര്‍ശന്റെ തമിഴ് സിനിമ ' സില സമയങ്ങളില്‍' എയ്ഞ്ജലീസിലെ ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ് ജൂറിക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചു. ജൂറിയുടെ പ്രതികരണം കരുത്ത് പകര്‍ന്നെന്ന് പ്രിയദര്‍ശന്‍ പറഞ്ഞു.

രണ്ട് ഇന്ത്യന്‍ സിനിമയാണ് അവസാന സെലക്ഷനില്‍ പ്രദര്‍ശിപ്പിച്ചത്. ബാജിറോവോ മസ്താനിയായിരുന്നു പ്രദര്‍ശിപ്പിച്ച മറ്റൊരു സിനിമ. സില സമയങ്ങളില്‍ കൈകാര്യം ചെയ്യുന്നത് എയ്ഡ്‌സിനെ കുറിച്ചുള്ള അവബോധമാണ്. എട്ട് പ്രധാന കാഥാപാത്രങ്ങളാണ് സിനിമയിലുള്ളത്. പ്രകാശ് രാജ്, അശോക് സെല്‍വന്‍, ശ്രിയ ശരണ്‍ എന്നിവര്‍ സിനിമയില്‍ പ്രധാന കാഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഫൈനല്‍

ഫൈനല്‍ നോമിനേഷനില്‍ തിരഞ്ഞെടുക്കപ്പെട്ട ആറ് സിനിമകളിലാണ് പ്രിയദര്‍ശന്റെ സില സമയങ്ങളില്‍ ഇടം പിടിച്ചിരിക്കുന്നത്.

600 സിനിമകള്‍

600 സിനിമകളാണ് ആദ്യം ഷോര്‍ട് ലിസ്റ്റ് ചെയ്തത്. അതില്‍ 15 സിനിമകള്‍ ലോസ് ആഞ്ജലീസിലെ തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ചു. 15 എണ്ണം ജൂറി ഡിവിഡിയിലൂടെ കാണും. ഈ നിമിഷത്തില്‍ അഭിമാനം തോനുന്നുവെന്ന് പ്രിയദര്‍ശന്‍ പറഞ്ഞു.

എല്ലാം പ്രഗല്‍ഭര്‍

സിനിമയുടെ സെലക്ഷന് പിന്നില്‍ ആറ് ബാഫ്റ്റാ അംഗങ്ങളും എട്ട് ഒസ്‌കാര്‍ അംഗങ്ങളും 26 ഹോളിവുഡ് ഫോറിന്‍ പ്രസ്സ് അസോസിയേഷന്‍ മെമ്പര്‍മാരുമാണ് ഉണ്ടായിരുന്നത്. ഇവരോടൊക്കെ സംസാരിക്കാനും പരിചയപ്പെടാനും സാധിച്ചെന്ന പ്രിയദര്‍ശന്‍ പറഞ്ഞു.

സംശയങ്ങള്‍

എല്ലാ സിനിമകളും കണ്ടു കഴിഞ്ഞ ജൂറി അണിയറ പ്രവര്‍ത്തകരെ വിളിച്ച് സംശയങ്ങള്‍ ചേദിച്ചിരുന്നു. അവകരുടെ ഈ സിനിമയെ കുറിച്ചുള്ള എല്ലാ സംശയങ്ങളും തീര്‍ത്തു കൊടുക്കാന്‍ സാധിച്ചിട്ടുണ്ടെന്നും പ്രിയദര്‍ശന്‍ പറഞ്ഞു.

English summary
Director Priyadarshan's Tamil film Sila Samayangalil was screened for the Golden Globe Awards' jury in Los Angeles on October 7.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam