»   » തമിഴിലെ 'മഹേഷിന്റെ പ്രതികാര'ത്തിന് ഒരു ഭാഗ്യമുണ്ടായി! അതെന്താണെന്ന് അറിയണോ?

തമിഴിലെ 'മഹേഷിന്റെ പ്രതികാര'ത്തിന് ഒരു ഭാഗ്യമുണ്ടായി! അതെന്താണെന്ന് അറിയണോ?

Posted By: Teresa John
Subscribe to Filmibeat Malayalam

മലയാളത്തില്‍ ദിലീഷ് പോത്തന്‍ എന്ന സംവിധായകന്റെ അരങ്ങേറ്റം തന്നെ എല്ലാവരെയും ഞെട്ടച്ചിരിക്കുകയായിരുന്നു. അവതരണം കൊണ്ടും ദൃശ്യ മികവ് കൊണ്ടും മഹേഷിന്റെ പ്രതികാരം വ്യത്യസ്തമായിരുന്നു. പുരസ്‌കാരങ്ങള്‍ കൊണ്ടും മികച്ച പ്രതികരണം കൊണ്ടും മറ്റും ശ്രദ്ധ നേടിയ ചിത്രം തമിഴിലേക്കും നിര്‍മ്മിക്കുകയാണ്. സംവിധായകന്‍ പ്രിയദര്‍ശനാണ് തമിഴിലെ പ്രതികാരം സംവിധാനം ചെയ്യാന്‍ പോവുന്നത്.

ഝാന്‍സി റാണിയാവാനുള്ള കങ്കണയുടെ ശ്രമം പാളി പോയി, കിട്ടിയത് ഒന്നൊന്നര മുറിവ്! അതും ഇങ്ങനെ!!!

ഇടുക്കി പശ്ചാതലമാക്കി നിര്‍മ്മിച്ച ചിത്രം ആ നാടിന്റെ പ്രത്യേകതകളെല്ലാം സിനിമയിലുടെ പറഞ്ഞിരുന്നു. മാത്രമല്ല ദിലീഷ് തന്റെ സംവിധാന മികവ് കാണിച്ച ചിത്രം പ്രിയദര്‍ശന്‍ സംവിധാനം ചെയ്താല്‍ ശരിയാകുമോ എന്ന ചോദ്യം പലപ്പോഴും ഉയര്‍ന്നിരുന്നു. എന്നാല്‍ ചിത്രം താന്‍ വ്യത്യസ്തമായ രീതിയില്‍ തയ്യാറാക്കാനായിരുന്നു പ്രിയദര്‍ശന്റെ കണക്ക് കൂട്ടല്‍. അതിനിടെ സിനിമയുടെ ആദ്യത്തെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്.

മഹേഷിന്റെ പ്രതികാരം

ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരം തമിഴിലും നിര്‍മ്മിക്കാന്‍ പോവുകയാണ്. അതിനിടെ സിനിമയുടെ ഷൂട്ടിങ്ങ് ആരംഭിച്ചിരിക്കുകയാണ്.

പ്രിയദര്‍ശന്റെ സംവിധാനം

പ്രിയദര്‍ശനാണ് മഹേഷിന്റെ പ്രതികാരം തമിഴില്‍ സംവിധാനം ചെയ്യുന്നത്. സിനിമയുടെ ചിത്രീകരണം ആരംഭിച്ചതായി പറഞ്ഞ് കൊണ്ട് പ്രിയദര്‍ശന്‍ തന്റെ സോഷ്യല്‍ മീഡിയ പേജിലുടെ ഒരു ചിത്രവും പങ്കുവെച്ചിരുന്നു.

ഇനി ട്വിറ്ററിലും കാണാം

സുഹൃത്തുക്കളെ ഇനി മുതല്‍ നിങ്ങള്‍ക്ക് എന്നെ ട്വിറ്ററിലും കാണാം എന്ന് പറഞ്ഞ് കൊണ്ടാണ് താന്‍ ട്വിറ്ററില്‍ അക്കൗണ്ട് ഉണ്ടാക്കിയ കാര്യം പറഞ്ഞത്.

ആദ്യത്തെ ചിത്രം

തന്റെ ട്വിറ്ററിലെ ആദ്യത്തെ ചിത്രം പോസ്റ്റ് ചെയ്ത കൊണ്ടാണ് പ്രിയദര്‍ശന്‍ പുതിയ സിനിമയുടെ ചിത്രീകരണം തുടങ്ങിയ കാര്യം പുറത്ത് വിട്ടിരിക്കുന്നത്.

മഹേഷിന്റെ പ്രതികാരം കോപ്പിയടി അല്ല

മലയാളത്തില്‍ നിര്‍മ്മിച്ചതില്‍ നിന്നും ഏറെ വ്യത്യസ്തമായിട്ടാണ് ചിത്രം തമിഴില്‍ എത്തുന്നത്. തമിഴ് നാട്ടിലുള്ളവരുടെ ഇഷ്ടത്തിനനുസരിച്ചാണ് താന്‍ സിനിമ നിര്‍മ്മിക്കുന്നതെന്ന് സംവിധായകന്‍ മുമ്പ് തന്നെ പറഞ്ഞിരുന്നു.

തെങ്കാശിയില്‍ തുടക്കം

ഇടുക്കിയെ പശ്ചാതലമാക്കിയാണ് മലയാളത്തില്‍ സിനിമ എത്തിയതെങ്കില്‍ തമിഴില്‍ അത് തേനി, കമ്പം, തെങ്കാശി എന്നിങ്ങനെയുള്ള സ്ഥലമായിരിക്കും. ഇപ്പോള്‍ ചിത്രീകരണം ആരംഭിച്ചിരിക്കുന്നത് തെങ്കാശിയിലാണ്.

English summary
Priyadarshan started shooting of 'Mahishinte Prathikaram' in tamil

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X