'പൊരിവെയിൽ, കാരവാൻ പോലുമില്ല; പ്രിയാമണിയും സംവിധായകനും വഴക്കിട്ടു'; അന്ന് നടന്നത്

അഭിനയിച്ച എല്ലാ ഭാഷകളിലും ശ്രദ്ധേയ കഥാപാത്രങ്ങൾ ലഭിച്ച നടിയാണ് പ്രിയാമണി. മലയാളത്തിൽ തിരക്കഥ, തമിഴിൽ പരുത്തിവീരൻ, ഹിന്ദിയിൽ ഫാമിലി മാൻ, കന്നഡയിൽ ചാരുലത തുടങ്ങി ഓരോ ഭാഷയിലും പ്രിയാമണിയെന്ന നടിയെ അടയാളപ്പെടുത്തിയ സിനിമകളും സീരീസും ഉണ്ടെന്നത് ശ്രദ്ധേയമാണ്. പരുത്തിവീരനിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും പ്രിയാമണി നേടിയിട്ടുണ്ട്. എന്നാൽ അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾക്കപ്പുറം സൂപ്പർസ്റ്റാറുകളുടെ സിനിമകളിൽ അഭിനയിക്കാനാണ് പ്രിയാമണി എപ്പോഴും താൽപര്യം കാണിച്ചത്.

കരിയറിൽ ഇന്ന് മറ്റൊരു ഘട്ടത്തിലൂടെയാണ് പ്രിയാമണി കടന്ന് പോകുന്നത്. നായിക നടിയായി മാത്രമേ അഭിനയിക്കൂ എന്ന നിർബന്ധം ഇന്ന് പ്രിയാമണിക്കില്ല. പുതിയ ചിത്രം ജവാനിൽ താരതമ്യേന ചെറിയ വേഷത്തിലാണ് പ്രിയാമണി അഭിനയിച്ചത്. നേരത്തെ വിരാടപർവം എന്ന തെലുങ്ക് ചിത്രത്തിലും സഹനായിക വേഷമാണ് പ്രിയാമണി ചെയ്തത്. നടിയെക്കുറിച്ച് തമിഴ് ഫിലിം ജേർണലിസ്റ്റ് ചെയ്യാറു ബാലു പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

Priyamani

കരിയറിൽ വഴിത്തിരിവായ പരുത്തിവീരൻ എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോൾ പ്രിയാമണിക്ക് സെറ്റിൽ പല ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നെന്ന് ചെയ്യാറു ബാലു പറയുന്നു. സംവിധായകൻ അമീറിന്റെ ആദ്യ സിനിമയാണ് പരുത്തിവീരൻ. ഷൂട്ടിം​ഗിനിടെ അമീറിനും പ്രിയാമണിക്കും ഇടയിൽ ഒരുപാട് ക്ലാഷുകൾ ഉണ്ടായിട്ടുണ്ട്. പൊരിവെയിലത്ത് അഭിനയിപ്പിച്ചു. കാരവാനൊന്നും ഇല്ല. ഇവരൊക്കെ മനുഷ്യനാണോ എന്നൊക്കെ ചോദിച്ച് പ്രിയാമണി വഴക്കിട്ടിട്ടുണ്ട്. ഒരിക്കൽ ദേഷ്യപ്പെട്ട് നടി തിരിച്ച് പോയി.

പോകുന്നെങ്കിൽ പോകട്ടെയെന്ന് സംവിധായകൻ. പക്ഷെ പിന്നീട് സമാധാനപ്പെടുത്തി തിരിച്ച് കൊണ്ടുവന്നതാണ്. സിനിമയിലെ ക്ലൈമാക്സിലെ രം​ഗം പ്രിയാമണിയോട് നേരത്തെ പറഞ്ഞിരുന്നില്ലെന്നും ചെയ്യാറു ബാലു ചൂണ്ടിക്കാട്ടി. എന്താണ്, ഇത്തരത്തിലൊരു ക്ലെെമാക്സ്, നേരത്തെ പറഞ്ഞില്ലല്ലോ എന്ന് ചോദിച്ചപ്പോൾ പറഞ്ഞാൽ നിങ്ങൾ മടങ്ങിപ്പോകുമെന്ന് കരുതിയെന്ന് സംവിധായകൻ മറുപടി നൽകി. പ്രതിഫലവുമായി ബന്ധപ്പെട്ടും ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നെന്ന് ചെയ്യാറു ബാലു പറയുന്നു.

Priyamani

പരുത്തിവീരനിലൂടെ ​ദേശീയ പുരസ്കാരം നേടിയെങ്കിലും തമിഴകത്ത് പിന്നീട് ഏറെക്കാലം പ്രിയാമണിയെ കണ്ടില്ലെന്നും ഫിലിം ജേർണലിസ്റ്റ് ചൂണ്ടിക്കാട്ടി. പരുത്തിവീരനിലെ ക്ലെെമാക്സിലെ റേപ് സീനിൽ അഭിനയിക്കാൻ താൻ മടിച്ചിരുന്നെന്ന് പ്രിയാമണി നേരത്തെ തുറന്ന് പറഞ്ഞിട്ടുണ്ട്. 2007 ൽ പുറത്തിറങ്ങിയ സിനിമയാണ് പരുത്തിവീരൻ. കാർത്തിയാണ് ചിത്രത്തിലെ നായക വേഷം ചെയ്തത്. കാർത്തിയുടെ അരങ്ങേറ്റ ചിത്രമാണ് പരുത്തി വീരൻ.

മികച്ച നടിയാണെങ്കിലും പലപ്പോഴും അർഹമായ അവസരങ്ങൾ പ്രിയാമണിക്ക് ലഭിച്ചിട്ടില്ല. തമിഴിൽ വളരെ കുറച്ച് സിനിമകളിലേ പ്രിയാമണി അഭിനയിച്ചിട്ടുള്ളൂ. കരിയർ ​ഗ്രാഫിൽ താഴ്ചകൾ പല തവണ പ്രിയാമണി കണ്ടിട്ടുണ്ട്. എങ്കിലും ശ്രദ്ധേയ സിനിമകൾ പല ഭാഷകളിൽ നിന്നായി പ്രിയാമണിക്ക് ലഭിച്ചു. പ്രത്യേകിച്ചും മലയാളത്തിൽ തിരക്കഥ, പുതിയമുഖം, പ്രാഞ്ചിയേട്ടൻ ആന്റ് ദ സെയ്ന്റ്, ​ഗ്രാന്റ് മാസ്റ്റർ തുടങ്ങിയ ഹിറ്റ് സിനിമകൾ പ്രിയാമണി ലഭിച്ചു.

കരിയറിൽ താഴ്ച വന്ന ഘട്ടത്തിലാണ് ഫാമിലി മാൻ എന്ന സീരീസ് പ്രിയാമണിക്ക് തുണയാകുന്നത്. പാൻ ഇന്ത്യൻ തലത്തിൽ പ്രശസ്തി നേടാൻ ഈ സീരീസ് താരത്തെ സഹായിച്ചു. പ്രിയാമണിയുടെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. അണിയറയിൽ ഒരുങ്ങുന്ന നേര് എന്ന മലയാള സിനിമയിൽ പ്രിയാമണി ഒരു വേഷം ചെയ്യുന്നുണ്ട്. ഏറെ നാളുകൾക്ക് ശേഷം പ്രിയാമണി അഭിനയിക്കുന്ന മലയാള സിനിമയാണ് നേര്. മോഹൻലാലാണ് ചിത്രത്തിലെ നായകൻ.

Read more about: priyamani
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X