രാഷ്ട്രീയ ത്രില്ലര്‍ ചിത്രത്തില്‍ പ്രിയാമണി
സംഗീത സംവിധായകനായ ആര്‍ പി പാട്‌നായിക് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രിയാമണി നായികയായി എത്തുന്നു. രാഷ്ട്രീയ ത്രില്ലറില്‍ ഒരുക്കുന്ന ചിത്രത്തില്‍
ഒരു സി ബി ഐ അന്വേഷണ ഉദ്യോഗസ്ഥയുടെ വേഷത്തിലാണ് പ്രിയാമണി എത്തുന്നത്.
പ്രിയാമണി ഇത്രയും കാലം ചെയ്ത ഗ്ലാമറസ് വേഷങ്ങളില്‍ നിന്നും വ്യത്യസ്തമായി ചെയ്യുന്ന ഈ കഥാപാത്രം ആരാധകര്‍ക്ക് മറ്റൊരു അനുഭവമായിരിക്കും നല്‍കുക. ചിത്രത്തിന് പേര് നിശ്ചയിച്ചിട്ടില്ല. കന്നടയിലും തെലുങ്കിലുമായി ദ്വിഭാഷയിലാണ് ചിത്രം ഒരുക്കുന്നത്.

കര്‍ത്തവ്യം എന്ന ചിത്രത്തിലെ നായികയായ വിജയശാന്തിയെ അനുസ്മരിപ്പിക്കുന്ന കഥാപാത്രമായാണ് പ്രിയ അവതരിപ്പിക്കുന്നതെന്ന് സംവിധായകന്‍ പാട്‌നിക് പറഞ്ഞു. ഒരു സി ബി ഐ ഉദ്യോഗസ്ഥയുടെ വേഷം വളരെ കൃത്യതയോടെയാണ് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.
അഭിനയ പ്രാധാന്യമുള്ള നിരവധി ത്രസിക്കുന്ന രംഗങ്ങളും ഈ ചിത്രത്തിലുണ്ട്. പാട്‌നായിക് തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആഗസ്റ്റിലാണ് ചിത്രം റിലീയ് ചെയ്യുന്നത്.


Click it and Unblock the Notifications