twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സ്ത്രീ കഥാപാത്രങ്ങള്‍ മാത്രമുള്ള പ്രിയദര്‍ശന്റെ തമിഴ് ചിത്രം

    By Staff
    |

    സ്ത്രീ കഥാപാത്രങ്ങള്‍ മാത്രമുള്ള പ്രിയദര്‍ശന്റെ തമിഴ് ചിത്രം

    സ്ത്രീകളെ മാത്രം കഥാപാത്രങ്ങളാക്കി പ്രിയദര്‍ശന്‍ ഒരു തമിഴ് ചിത്രം സംവിധാനം ചെയ്യുന്നു - പൂ പൂകും ഓശൈ. ജ്യോതിക, സര്‍മാനി മുഖര്‍ജി, ശ്വേത മേനോന്‍, താബു എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. ലക്ഷ്മി, വടിവുക്കരസി, മനോരമ, സുകുമാരി എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

    ഒരു കൊലപാതകവും അനുബന്ധസംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ജ്യോതിക, ശ്വേത, സര്‍മാനി എന്നിവര്‍ അവതരിപ്പിക്കുന്ന കോളേജ് വിദ്യാര്‍ത്ഥിനികളെ ചുറ്റിപ്പറ്റിയാണ് കഥ പുരോഗമിക്കുന്നത്. വിവാഹാലോചനകളില്‍ നിന്നും രക്ഷപ്പെടാനായി താന്‍ ഒരാളുമായി പ്രേമത്തിലാണെന്ന് ജ്യോതിക വീട്ടില്‍ പറയുന്നു. പിന്നീട് ഒരാള്‍ (അയാളുടെ മുഖം സ്ക്രീനില്‍ കാണിക്കുന്നില്ല) കാമുകനെന്ന ഭാവേനഅവളെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ തുടങ്ങുന്നു.

    കാമുകന്‍ ചമഞ്ഞ് ബ്ലാക്ക് മെയില്‍ നടത്തുന്നവനെ നേരിട്ടു കാണാന്‍ ജ്യോതികയും സര്‍മാനിയും തീര്‍ച്ചയാക്കി. എന്നാല്‍ അവര്‍ക്ക് കണ്ടെത്താന്‍ കഴിയുന്നതിനുമുമ്പു തന്നെ അയാള്‍ കൊല്ലപ്പെടുന്നു (കാമുകന്റെ മൃതദേഹം മാത്രമേ സിനിമയില്‍ കാണിക്കുന്നുള്ളൂ). മൃതശരീരത്തിനു സമീപത്തു നിന്ന് കൂട്ടുകാരിയായ ശ്വേത ഓടിപ്പോകുന്നത് കൂട്ടുകാരികള്‍ കാണുന്നതോടെ ചിത്രം വഴിത്തിരിവിലെത്തുകയാണ്.

    കൊലപാതകം അന്വേഷിക്കുന്ന പോലീസ് ഓഫീസറായാണ് താബു എത്തുന്നത്. ചിത്രത്തില്‍ ആകെ ഒരു പുരുഷകഥാപാത്രം മാത്രമേയുള്ളൂവെന്നും അയാള്‍ എത്തുന്നതു തന്നെ മൃതശരീരമായാണെന്നും പ്രിയദര്‍ശന്‍ പറയുന്നു. ചിത്രത്തിന്റെ പേര് ചിലപ്പോള്‍ മാറ്റാനിടയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

    വിദ്യാസാഗറിന്റേതാണ് സംഗീതം. ക്യാമറാമാന്‍ ജീവ.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X