ഇളയദളപതി ആരാധികയാണെന്ന് ബോളിവുഡില്‍ നിന്ന് ഹോളിവുഡിലെത്തിയ മിന്നും താരം, അന്ന് വിജയ് യുടെ നായിക!
ബോളിവുഡില്‍ നിന്ന് ഹോളിവുഡിലേക്ക് ചുവടി മാറ്റി അവിടെ മിന്നും താരമാണ് ഇന്ന് പ്രിയങ്ക ചോപ്ര. ബോളിവുഡ് നായികമാര്‍ പോലും ഇപ്പോള്‍ താരത്തെ അസൂയയുടെ കണ്ണുകളിലൂടെയാണ് നോക്കുന്നത്.
അടുത്തിടെ ട്വിറ്ററില്‍ ആരാധകരുമായി സംവംദിയ്ക്കവതെ ദക്ഷിണേന്ത്യന്‍ ചിത്രങ്ങളോടും ഇവിടെയുള്ള നായകന്മാരോടുമുള്ള ഇഷ്ടത്തെ കുറിച്ച് പ്രിയങ്ക ചോപ്ര സംസാരിക്കുകയുണ്ടായി.

ഒരു ആരാധകന്റെ ചോദ്യത്തിന് ഉത്തരമായിട്ടാണ് തമിഴ് ഇളയദളപതി വിജയ് യോടുള്ള ആരാധന നടി വ്യക്തമാക്കിയത്. താന്‍ ഒരു വിജയ് ആരാധികയാണെന്നും, ഇനിയും അദ്ദേഹത്തിനൊപ്പം ചെയ്യാന്‍ ആഗ്രഹിക്കുന്നു എന്നും പ്രിയങ്ക പറഞ്ഞു.
ഇന്ന് ബോളിവുഡിലും മോളിവുഡിലും ഹിറ്റ് നായികയാണെങ്കിലും തുടക്കത്തില്‍ പ്രിയങ്ക തമിഴ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. തമിഴന്‍ എന്ന ചിത്രത്തിലാണ് പ്രിയങ്ക വിജയ്‌ക്കൊപ്പം അഭിനയിച്ചത്.


Click it and Unblock the Notifications