Just In
- 6 hrs ago
ചുള്ളൽ ലുക്കിൽ ബാലു, ബിജു സോപാനത്തിന്റെ ചിത്രം വൈറലാകുന്നു
- 6 hrs ago
ബിജു മേനോന്-പാര്‍വതി ചിത്രം ആര്‍ക്കറിയാം ടീസറും ഫസ്റ്റ്ലുക്കും പുറത്ത്, പങ്കുവെച്ച് കമല്‍ഹാസനും ഫഹദും
- 6 hrs ago
ഭാവനയ്ക്കും നവീനും ആശംസയുമായി മഞ്ജു വാര്യർ, മൂന്നാം വിവാഹ വാർഷികം ആഘോഷിച്ച് താരങ്ങൾ
- 6 hrs ago
മാസങ്ങള്‍ക്ക് ശേഷം സെറ്റില്‍ മമ്മൂട്ടിയുടെ മാസ് എന്‍ട്രി, വൈറല്‍ വീഡിയോ
Don't Miss!
- News
കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ മന്മോഹന് വരണമെന്ന് സര്‍വേ, മോദിക്ക് ഫുള്‍ മാര്‍ക്ക് ഇക്കാര്യങ്ങളില്‍!!
- Finance
ഇ- കാറ്ററിംഗ് സർവീസ് അടുത്ത മാസം മുതൽ: സുപ്രധാന പ്രഖ്യാപനവുമായി ഐആർസിടിസി
- Sports
ISL 2020-21: മുംബൈ മുന്നോട്ടു തന്നെ, ഫോളിന്റെ ഗോളില്‍ ബംഗാളിനെ കീഴടക്കി
- Automobiles
ഒന്നാം വാര്‍ഷികം ആഘോഷിക്കാനൊരുങ്ങി നെക്സണ്‍ ഇലക്ട്രിക്; ഓഫറുകള്‍ പ്രഖ്യാപിച്ച് ടാറ്റ
- Travel
സഞ്ചാരികളുടെ കണ്ണ് ഇനിയും എത്തിച്ചേര്‍ന്നിട്ടില്ലാത്ത ചമ്പാ
- Lifestyle
ഭാഗ്യസംഖ്യയില്‍ മഹാഭാഗ്യമൊളിച്ചിരിക്കും രാശിക്കാര്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ആരാകും വിജയിയ്ക്കൊപ്പം; ദീപികയോ പ്രിയങ്കയോ?
ബോളിവുഡ് നായികനടിമാര്‍ തെന്നിന്ത്യന്‍ ഭാഷകളില്‍ പ്രത്യേകിച്ചും തമിഴിലും തെലുങ്കിലുമൊന്നും അഭിനയിക്കുന്നത് ഇപ്പോള്‍ പുതിയ കാര്യമില്ല. ഭാഷയുടെ അതിരുകള്‍ നോക്കാതെതന്നെ മികച്ച അവസരങ്ങള്‍ സ്വീകരിക്കാന്‍ ബോളിവുഡ് നടിമാര്‍ തയ്യാറാകുന്നുണ്ട്. ഇപ്പോഴിതാ ഇളയദളപതി വിജയുടെ പുതിയ ചിത്രത്തില്‍ ബോളിവുഡില്‍ നിന്നുള്ള മുന്‍നിര താരങ്ങളില്‍ ആരെങ്കിലും നായികയായി എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്.
ചിമ്പുദേവന് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് വിജയുടെ നായികയായി ബോളിവുഡ് സുന്ദരി എത്താന്‍ പോകുന്നത്. ദീപിക പദുകോണിന്റെയും പ്രിയങ്ക ചോപ്രയുടെയും പേരുകളാണ് പറഞ്ഞുകേള്‍ക്കുന്നത്. നേരത്തേ ചിത്രത്തില്‍ ദീപിക നായികയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. ഏന്നാല്‍ ചിമ്പുദേവന് വിജയ് ചിത്രത്തിന്റെ കഥയുമായി സമീപിച്ചപ്പോള്‍ ദീപിക വന്‍തുക പ്രതിഫലം ചോദിച്ചുവെന്നും അതിനാല്‍ ദീപികയെ വേണ്ടെന്ന് തീരുമാനിച്ചുവെന്നുമാണ് ഇപ്പോള്‍ കേള്‍ക്കുന്നത്.
തുടര്‍ന്നാണത്രേ ചിമ്പുദേവന് പ്രിയങ്ക ചോപ്രയെ നായികയാക്കുന്നകാര്യം പരിഗണിച്ചത്. പ്രിയങ്കയുമായി വിജയ്ചിത്രത്തിന്റെ കാര്യം ചിമ്പുദേവന് ചര്‍ച്ചചെയ്തോ എന്ന കാര്യം വ്യക്തമല്ലെങ്കിലും ഇപ്പോള്പ്രിയങ്കയുടെ പേരാണ് സജീവമായി പരിഗണനയിലുള്ളതെന്ന് കോടമ്പാക്കം റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതിന് മുമ്പ് 2002ല്‍ പുറത്തിറങ്ങിയ വിജയ് നായകനായ തമിഴന് എന്ന ചിത്രത്തില്‍ പ്രിയങ്ക ചോപ്ര നായികയായിരുന്നു. 2000ത്തില്‍ മിസ് വേള്‍ഡ് കിരീടം ചൂടിയ പ്രിയങ്ക ചോപ്രയുടെ ആദ്യ ചിത്രമായിരുന്നു തമിഴന്.
ദീപിക പദുകോണും തമിഴില്‍ അരങ്ങേറ്റം കുറിച്ച് കഴിഞ്ഞ താരമാണ്. രജനീകാന്തിന്റെ കൊച്ചടിയാന് എന്ന ചിത്രത്തിലൂടെയാണ് ദീപിക പദുകോണ്‍ തമിഴകത്തെത്തിയത്. ഈ ചിത്രം റിലീസിന് തയ്യാറായിക്കൊണ്ടിരിക്കുകയാണ്.
എആര്‍ മുരുഗദോസിന്റെ പുതിയ ചിത്രം പൂര്‍ത്തിയായശേഷമായിരിക്കും വിജയ് ചിമ്പുദേവന്റെ ചിത്രം ചെയ്യുക. സെപ്റ്റംബറില്‍ പുറത്തിക്കാന്‍ കഴിയുന്ന രീതിയിലാണ് ചിമ്പുദേവന് ചിത്രത്തിന്റെ അണിയറക്കാര്യങ്ങള്‍ നീക്കുന്നതെന്നാണ് അറിയുന്നത്.