പൂത്ത കാശുള്ള മുത്തച്ഛൻ, സ്ത്രീകളുടെ ടേസ്റ്റ് വിചിത്രം; വിവാഹിതയായി പ്രിയങ്ക, പ്രായവ്യത്യാസത്തിൽ അധിക്ഷേപം!
മലയാളികൾക്ക് എല്ലാവർക്കും അത്ര സുപരിചിതയല്ലെങ്കിലും തമിഴ് ടെലിവിഷൻ ചാനലുകളിൽ സംപ്രേഷണം ചെയ്യുന്ന കുക്ക് വിത്ത് കോമാളി, ബിഗ് ബോസ്, സംഗീത റിയാലിറ്റി ഷോ എന്നിവയും തമിഴ് അവാർഡ് ഷോകളും താരങ്ങളുടെ അഭിമുഖങ്ങളും പതിവായി പിൻതുടരുന്നവർക്ക് പരിചിതയാണ് പ്രിയങ്ക ദേശ്പാണ്ഡെ. തമിഴ് ഇന്റസ്ട്രിയിൽ ഇപ്പോൾ നിലവിലുള്ള അവതാരകരിൽ ഏറ്റവും ഡിമാന്റുള്ള ആങ്കറാണ് പ്രിയങ്ക ദേശ്പാണ്ഡെ. തമിഴ് ബിഗ് ബോസ് സീസൺ അഞ്ചിലെ റണ്ണറപ്പ് കൂടിയായ താരത്തിന്റെ വിവാഹം കഴിഞ്ഞ ദിവസമായിരുന്നു.
പ്രിയങ്കയുടെ രണ്ടാം വിവാഹമായിരുന്നു നടന്നത്. വസി സചിയാണ് പ്രിയങ്കയെ താലി ചാർത്തിയത്. കഴിഞ്ഞ കുറച്ച് നാളുകളായി ഇരുവരും പ്രണയത്തിലായിരുന്നു. കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. ഇന്റിമേറ്റ് വെഡ്ഡിങ്ങായിരുന്നതുകൊണ്ട് തന്നെ മീഡിയപോലും ചിത്രങ്ങൾ പുറത്ത് വന്നപ്പോഴാണ് വിവാഹത്തെ കുറിച്ച് അറിയുന്നത്.

ഗോൾഡൺ നിറത്തിലുള്ള സാരിയും ഒപ്പം മെറൂൺ നിറത്തിലുള്ള വെയിലും അതിന് ഇണങ്ങുന്ന മിനിമൽ ആഭരണങ്ങളും അണിഞ്ഞ് അതീവ സുന്ദരിയായിരുന്നു വിവാഹ ചടങ്ങിൽ പ്രിയങ്ക. മുണ്ടും കുർത്തയുമായിരുന്നു വരൻ വസിയുടെ വേഷം. കേരളത്തിൽ നിന്നും സീരിയൽ താരം അൻഷിത മാത്രമാണ് വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയത്. തമിഴ് ടെലിവിഷൻ മേഖലയിൽ സജീവമായതിനാൽ പ്രിയങ്ക അടക്കമുള്ള തമിഴിലെ ഒട്ടുമിക്ക അവതാരകരുമായും താരങ്ങളുമായും അൻഷിതയ്ക്ക് സൗഹൃദമുണ്ട്.
വിവാഹ ചിത്രങ്ങൾ പങ്കിട്ട് അൻഷിതയും പ്രിയങ്കയ്ക്കും വസിക്കും ആശംസകൾ നേർന്നിരുന്നു. പ്രിയങ്കയുടെ വിവാഹ ചിത്രങ്ങൾ വൈറലായതോടെ ഏറ്റവും കൂടുതൽ ചർച്ചയാകുന്നത് വരൻ വസിയുടെ പ്രായം ലുക്ക് എന്നിവയാണ്. നര മറയക്കാതെ സോൾട്ട് ആന്റ് പെപ്പർ ലുക്കിൽ തന്നെയാണ് വസി വിവാഹത്തിനും എത്തിയത്.
അതുകൊണ്ട് പ്രിയങ്ക വരനായി തെരഞ്ഞെടുത്തത് വയസനെയാണോയെന്ന സംശയമാണ് ആരാധകർക്ക്. വസിയുടെ മുടിയും താടിയും മീശയും എല്ലാം നരച്ചിരിക്കുന്നുവെന്നത് തന്നെയാണ് സോഷ്യൽമീഡിയയിൽ പ്രിയങ്കയുടെ വിവാഹ ഫോട്ടോ ചർച്ചയാകാൻ കാരണം. ലൈഫ് അപ്ഡേറ്റ്: ഈ വ്യക്തിക്കൊപ്പം സൂര്യാസ്തമയം എത്തിപ്പിടിക്കാൻ പോകുന്നുവെന്നാണ് പ്രിയങ്ക വിവാഹ ചിത്രങ്ങൾ പങ്കിട്ട് കുറിച്ചത്.
ഈ പോസ്റ്റിന് താഴെയാണ് വസിയുടെ ലുക്കിനെ അധിക്ഷേപിച്ച് കമന്റുകൾ വന്നത്. പോയി പോയി അവസാനം കിളവനെയാണോ വിവാഹം ചെയ്തത്?, വരന്റെ സ്ഥാനത്ത് എന്താണ് ഒരു ഗ്രാന്റ്പ നിൽക്കുന്നത്?, പൂത്ത കാശുള്ള മുത്തച്ഛൻ... കപ്പിൾ ഗോൾസ് അല്ല ഡാഡ് ഡോട്ടർ ഗോൾസ് എന്ന് ടാഗ് കൊടുക്കൂ, സ്ത്രീകളുടെ ടേസ്റ്റ് വിചിത്രം എന്നിങ്ങനെ എല്ലാമാണ് കമന്റുകൾ വന്നത്. അതേസമയം ചിലർ പ്രിയങ്കയെ അനുകൂലിച്ചും എത്തി.

മറ്റുള്ളവരുടെ വ്യക്തി സ്വാതന്ത്ര്യത്തിൽ കൈകടത്തി അവരുടെ സന്തോഷം നശിപ്പിക്കരുതെന്നാണ് അനുകൂലിച്ചവർ കുറിച്ചത്. പ്രിയങ്കയുടെ പങ്കാളിയായ വസിയുടെ സാമ്പത്തികം, പ്രായം എന്നിവയെ കുറിച്ചെല്ലാം ആളുകൾ വിവാഹ ചിത്രങ്ങൾ പുറത്ത് വന്നതോടെ തിരഞ്ഞ് തുടങ്ങി. അറിയപ്പെടുന്ന ഒരു ഡിജെയും സംരംഭകനുമാണ് വസി. ക്ലിക്ക് 187 എന്നാണ് ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനത്തിന്റെ പേര്.
ഡിജെ സർക്യൂട്ടിൽ പ്രശസ്തി നേടിയ വസി ജനപ്രിയ ക്ലബ്ബുകൾ, ഡിസ്കോതെക്കുകൾ, വിവാഹങ്ങൾ, വിവിധ പരിപാടികൾ എന്നിവയിൽ പ്രകടനം നടത്തിയിട്ടുണ്ട്. സെലിബ്രിറ്റികളുടെ പ്രൈവെറ്റ് പാർട്ടികളിലേയും സ്ഥിരം ഡിജെ സാന്നിധ്യമാണ് വസി. പ്രിയങ്ക അവതാരകയായ ഒരു ഫങ്ഷനിൽ വസിയും പങ്കെടുത്തിരുന്നു. അവിടെ വെച്ചാണ് ഇരുവരും തമ്മിലുള്ള സൗഹൃദം ആരംഭിച്ചതത്രെ.
പിന്നീട് അത് പ്രണയമാവുകയായിരുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. മുപ്പത്തിരണ്ടുകാരിയായ പ്രിയങ്കയുടെ ആദ്യ വിവാഹം 2016ൽ ആയിരുന്നു. പ്രവീൺ കുമാറായിരുന്നു ഭർത്താവ്. പിന്നീട് 2022ൽ ഇരുവരും വേർപിരിഞ്ഞു. വസി സചിക്ക് 42 വയസുണ്ടെന്നാണ് റിപ്പോർട്ടുകൾ.


Click it and Unblock the Notifications