നായികയെക്കാളും സൗന്ദര്യം ഉള്ളതോ? ആൻഡ്രിയ ഉണ്ടാക്കിയ പ്രശ്‌നത്തിൽ സിനിമയിൽ നിന്നും പുറത്തായി; പ്രിയങ്ക നായർ
സിനിമയിലെ സൗഹൃദം പോലെ ശത്രുതയും വലുതാണ്. വലിയ താരങ്ങള്‍ക്ക് ഇഷ്ടമില്ലെങ്കില്‍ ക്യാരക്ടര്‍ റോള്‍ ചെയ്യുന്നവരെ തള്ളിക്കളയാനും സാധിക്കാറുണ്ട്. അത്തരത്തില്‍ ദുരനുഭവം പങ്കുവെച്ച് നിരവധി ആര്‍ട്ടിസ്റ്റുകള്‍ രംഗത്ത് വന്നിട്ടുണ്ട്. ഇപ്പോഴിതാ തെന്നിന്ത്യന്‍ നടി പ്രിയങ്ക നായരാണ് തനിക്കുണ്ടായ വേദനയെ കുറിച്ച് വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുന്നത്. നടി ഷക്കീല അവതാരകയായിട്ടെത്തുന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രിയങ്ക.
സിനിമയില്‍ ഒരു ദിവസം അഭിനയിച്ച ശേഷം അതിലെ നായികയുമായിട്ടുണ്ടായ പ്രശ്‌നത്തെ തുടര്‍ന്ന് തനിക്ക് പിന്മാറേണ്ടി വന്നതിനെ കുറിച്ചായിരുന്നു പ്രിയങ്ക സംസാരിച്ചത്. തെന്നിന്ത്യയിലെ പ്രമുഖ നടി ആന്‍ഡ്രിയ ജെറേമിയയ്ക്ക് എതിരെയായിരുന്നു പ്രിയങ്ക പ്രതികരിച്ചത്.

'മിഷ്‌കിന്‍ സാറിന്റെ കൂടെ അദ്ദേഹത്തിന്റെ സിനിമയില്‍ വര്‍ക്ക് ചെയ്യാന്‍ എനിക്കൊരു അവസരം ലഭിച്ചിരുന്നു. പിസാസ് 2 എന്ന ചിത്രത്തിലായിരുന്നു അത്. ഏകദേശം ഒന്നോ രണ്ടോ ദിവസത്തോളം ഞാന്‍ ആ സിനിമയില്‍ അഭിനയിക്കുകയും ചെയ്തതാണ്. പക്ഷേ അതിന്റെ ഇടയില്‍ ചില പ്രശ്‌നങ്ങളുണ്ടായി. കാര്യങ്ങളൊന്നും വിചാരിച്ചത് പോലെ നടന്നില്ല. അതിലെ നായികയായി അഭിനയിച്ച നടിയ്ക്ക് ഇഷ്ടപ്പെടാത്തത് കൊണ്ടാണ് പ്രശ്‌നം വന്നതെന്ന് തോന്നു. അതുകൊണ്ട് എനിക്ക് തന്നെ ആ പ്രൊജക്ടില്‍ നിന്നും പിന്മാറേണ്ടി വന്നു. പ്രശ്‌നമെന്താണെന്ന് എനിക്ക് ഇനിയും മനസിലായിട്ടില്ല.
ഒരുമിച്ച് വര്‍ക്ക് ചെയ്യുന്ന രണ്ട് പേര്‍ക്ക് ഇടയില്‍ പ്രശ്‌നം വന്നാല്‍ നല്ല രീതിയില്‍ പോവില്ലെന്ന് എനിക്ക് വ്യക്തമായ ധാരണയുണ്ടായിരുന്നു. ഞാനത് കൊണ്ട് സിനിമയില്‍ നിന്നും മാറിയെന്നും പ്രിയങ്ക പറയുന്നു.
നിങ്ങള്‍ കൂടുതല്‍ സുന്ദരിയാണെന്ന തോന്നല്‍ അവര്‍ക്ക് ഉണ്ടായത് കൊണ്ട് ഉണ്ടായ ഈഗോ ആണോ ആ നായിക നടിയ്ക്ക് പ്രശ്‌നമായതെന്ന് അവതാരകയായ ഷക്കീല പ്രിയങ്കയോട് ചോദിച്ചിരുന്നു. കൂടുതല്‍ സൗന്ദര്യമുള്ളതാണോ പ്രശ്‌നമെന്ന് എനിക്ക് അറിയില്ല. പക്ഷേ ഞാന്‍ പറഞ്ഞ് കൊടുക്കുന്നതിനൊപ്പം അഭിനയിച്ച് വരാന്‍ അവര്‍ക്ക് സാധിക്കുന്നില്ല എന്നൊരു ബുദ്ധിമുട്ട് ഉണ്ടായതായിട്ടാണ് എനിക്ക് തോന്നിയത്. ഈയൊരു കാരണത്താല്‍ അവര്‍ വഴക്ക് കൂടി. തനിക്ക് സിനിമയില്‍ നിന്നും പുറത്ത് പോകേണ്ടിയും വന്നുവെന്നാണ്' പ്രിയങ്ക നായര്‍ വെളിപ്പെടുത്തുന്നത്.

മിഷ്‌കിന്‍ സംവിധാനം ചെയ്ത് ആന്‍ഡ്രിയ ജെറേമിയ നായികയായിട്ടെത്തിയ ചിത്രമായിരുന്നു പിസാസു 2. ഈ സിനിമയുടെ ഒന്നാം ഭാഗം വലിയ വിജയമായി മാറിയിരുന്നു. എന്നാല്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയിട്ടും ഈ സിനിമ റിലീസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് വലിയ പ്രശ്‌നങ്ങള്‍ നടന്നിരുന്നു. സിനിമ വിതരണം ചെയ്യുന്നതും സാമ്പത്തിക ഇടപാടുകളുമൊക്കെ പ്രശ്‌നമായതോടെ കേസ് വരികയും സിനിമ റിലീസ് ചെയ്യുന്നത് കോടതി സ്‌റ്റേ ചെയ്യുകയുമായിരുന്നു.
ഇതേ അഭിമുഖത്തില്‍ ഡാന്‍സ് കളിക്കുന്നവരെ കുറിച്ചുള്ള തമിഴ്‌നാട്ടിലെ ആളുകളുടെ തെറ്റിദ്ധാരണയെ കുറിച്ചും പ്രിയങ്ക സംസാരിച്ചു. ഡാന്‍സ് കൡക്കുന്നവര്‍ ആണെങ്കില്‍ അവര്‍ മെലിഞ്ഞ് ഇരിക്കണമെന്നാണ് പൊതുവേ എല്ലാവരും വിചാരിച്ചിരിക്കുന്നത്. തടിയുള്ളവര്‍ ഒരിക്കലും ഡാന്‍സ് കളിക്കരുതെന്നും പറയും. അതുപോലെ വസ്ത്രധാരണത്തിന്റെ കാര്യത്തിലുമൊക്കെ ആളുകള്‍ ചില ധാരണ പുലര്‍ത്തുകയാണ്. ഇഷ്ടമുള്ളത് പോലെ നടക്കാന്‍ സമ്മതിക്കുന്നില്ലെന്ന് പറയാം.
ഞാന്‍ ഒഴുക്കിന് അനുസരിച്ച് പോകുന്ന ആളാണ്. ജീവിതത്തില്‍ എന്തേങ്കിലും നേടണം എന്നൊന്നും എനിക്കില്ല. പിന്നെ വിവാഹം കഴിക്കുന്നതിനെ കുറിച്ച് എന്താണ് അഭിപ്രായമെന്ന് ചോദിച്ചപ്പോള്‍ പത്ത് വര്‍ഷമായി താന്‍ റിലേഷന്‍ഷിപ്പിലാണെന്നും നടി പറഞ്ഞു. കഴിഞ്ഞ മൂന്നാല് വര്‍ഷമായിട്ട് അദ്ദേഹത്തിനൊപ്പം ലിവിംഗ് ടുഗദറായി ജീവിക്കുകയാണ്. അയാളുടെ അമ്മയും തന്റെ അമ്മയും സഹോദരനുമൊക്കെ ഒരുമിച്ച് ഒരേ വീട്ടില്‍ തന്നെയാണ് താമസമെന്നും പ്രിയങ്ക വ്യക്തമാക്കുന്നു.


Click it and Unblock the Notifications











