450 കോടിയുള്ള സമ്പന്നനായ നടനാണോ കമല്‍ ഹാസന്‍? സഹോദരന്‍ ചാരു ഹാസന്‍ പറഞ്ഞതിനെ പറ്റി ജോളി ജോസഫ്

തമിഴ് സിനിമയിലെ പ്രമുഖ താരകുടുംബമാണ് കമല്‍ ഹാസന്റേത്. സഹോദരന്‍ ചാരു ഹാസനും അദ്ദേഹത്തിന്റെ മകള്‍ സുഹാസിനിയുമൊക്കെ തെന്നിന്ത്യയിലെ അറിയപ്പെടുന്ന വലിയ താരങ്ങളാണ്. അടുത്തിടെ നടന്‍ ചാരു ഹാസന്‍ അദ്ദേഹത്തിന്റെ 94-ാം ജന്മദിനം ആഘോഷിച്ചിരുന്നു.

ഇതിനോടനുബന്ധിച്ച് നിര്‍മ്മാതാവ് ജോളി ജോസഫ് സോഷ്യല്‍ മീഡിയ പേജില്‍ എഴുതിയ കുറിപ്പ് ശ്രദ്ധേയമാവുകയാണ്. അനിയന്‍ കമല്‍ ഹാസനെ പറ്റി ചാരു ഹാസന്‍ തനിക്ക് അയച്ച ഇമെയിലില്‍ പറഞ്ഞ കാര്യങ്ങളാണ് ഫേസ്ബുക്ക് പേജിലൂടെ അദ്ദേഹം പുറത്തുവിട്ടിരിക്കുന്നത്.

zcharu-haasan

''കമല്‍ ഹാസനും ചാരു ഹാസനും! ഇന്നലെ 94-ാം ജന്മദിനം ആഘോഷിച്ച ഗുരുതുല്യനായ ചാരുഹാസന്‍ സര്‍ എനിക്കയച്ച ഇംഗ്ലീഷിലുള്ള ഇ മെയിലിന്റെ ഏകദേശ പരിഭാഷ താഴെക്കൊടുക്കുന്നു... എന്ന് പറഞ്ഞാണ് ജോളി ജോസഫ് എഴുത്തുമായി എത്തിയത്...

''450 കോടിയുള്ള ഏറ്റവും സമ്പന്നനായ നടന്‍ കമല്‍ ഹാസന്‍ ആണെന്ന് സോഷ്യല്‍ മീഡിയയില്‍ വായിക്കാന്‍ ഇടയായി. സത്യവും അസത്യവും എന്താണെന്ന് യുക്തിസഹമായ അറിവുള്ള ഞാന്‍ ശ്രീ. കമല്‍ ഹാസന്റെ ജ്യേഷ്ഠനാണ്. ചില സിനിമകളില്‍ പരാജയം ഏറ്റുവാങ്ങിയതിന് ശേഷം ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് അദ്ദേഹം ഏതാണ്ട് തകര്‍ന്നിരുന്നു.

കടക്കാരുടെ കുടിശ്ശിക അടയ്ക്കാന്‍ തന്റെ എല്ലാ സ്ഥാവര വസ്തുക്കളും വില്‍ക്കാന്‍ തയ്യാറായി. തന്റെ സിനിമകള്‍ മറ്റ് നടന്മാരുടെ / താരങ്ങളുടെ വിജയത്തിന് അടുത്തുപോലും എത്തിയില്ല എന്ന പരമസത്യം മനസ്സിലാക്കി ടിവിയില്‍ സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ട അദ്ദേഹം കടക്കാര്‍ക്ക് പണം നല്‍കാന്‍ തന്റെ വീടുകള്‍ ഉള്‍പ്പടെ എല്ലാ സ്വത്തുക്കളും വില്‍ക്കുമെന്ന് സമ്മതിച്ചിരുന്നു.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അദ്ദേഹം ഒരു ഹോട്ടല്‍ മുറിയില്‍ താമസിക്കുകയും അതേ ഹോട്ടലില്‍ തന്റെ ജന്മദിന ചടങ്ങുകള്‍ നടത്തുകയും ചെയ്തിരുന്നു. ചില ആരാധകര്‍ അവരുടെ ചെലവില്‍ ക്ഷണിച്ചതിനാല്‍ അദ്ദേഹം ഇപ്പോള്‍ അമേരിക്കയിലാണ്. അദ്ദേഹത്തിന്റെ ഇല്ലാത്ത സമ്പത്തിനെക്കുറിച്ച് പറയുന്ന മണ്ടത്തരങ്ങള്‍ അദ്ദേഹത്തിന്റെ സിനിമകളെ ഇഷ്ടപെടാത്ത ലോകത്തിന്റെ വെറുപ്പാണ് സൂചിപ്പിക്കുന്നത്.

zcharu-haasan

അദ്ദേഹം അഭിനയിക്കുമ്പോള്‍ ലഭിച്ച പ്രതിഫലം രജനികാന്തിന്റെ അഞ്ചിലൊന്ന് മാത്രമായിരുന്നു. തീര്‍ച്ചയായും തീയേറ്റര്‍ കളക്ഷന്റെ അന്തിമഫലവും അങ്ങനെയായിരുന്നു...! കമല്‍ ഹാസനേക്കാള്‍ കൂടുതല്‍ പ്രതിഫലം ഈടാക്കിയ മറ്റ് കലാകാരന്മാരുടെ പേരുകള്‍ പരാമര്‍ശിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.

ഒരുമിച്ച് അഭിനയിക്കുന്നത് നിര്‍ത്തിയ ഉടന്‍ തന്നെ രജനി ചിത്രങ്ങള്‍ കൂടുതല്‍ കളക്ഷന്‍ നേടിയിരുന്നു എന്നത് അറിയപ്പെടുന്ന വസ്തുതയാണ്. സ്വന്തം സിനിമകളുടെ പരാജയ സമ്മതം ലോകത്തെ ടിവി സ്‌ക്രീനിലൂടെ അറിയിച്ച ഒരേയൊരു നടന്‍ ശ്രീ. കമല്‍ ഹാസനാണ്. എല്ലാ കുടിശ്ശികയും അടച്ച് ജീവിതം പുനരാരംഭിക്കാന്‍ അദ്ദേഹം തയ്യാറുമാണ്. ഒരുപക്ഷെ ലോകത്ത് മറ്റൊരു നടനും ഇത്തരത്തില്‍ സമ്മതം അറിയിച്ചിട്ടില്ല എന്നുകൂടിയോര്‍ക്കണം. ''

ആരൊക്കെ കളിയാക്കി വിമര്‍ശിച്ചാലും എന്തൊക്കെ സംഭവിച്ചാലും ശ്വസിക്കുന്ന പ്രാണവായുവില്‍ പോലും സിനിമ ഉണ്ടെന്നു വിശ്വസിക്കുന്ന കലയെ ജീവിതത്തില്‍ നിന്നും ഒരിക്കലും അടര്‍ത്തിമാറ്റാനാവാത്ത അതിനുവേണ്ടി മാത്രം ജീവിക്കുന്ന, ഒരുപാട് വിജയപരാജയങ്ങള്‍ നേരിട്ട, തീയില്‍ കുരുത്ത് വെയിലത്ത് വാടാത്ത വടവൃക്ഷമായ 70 കാരന്‍ കമല്‍ഹാസന്‍ സര്‍ എന്ന ഉലകനായകന്‍ ഇവിടെയൊക്കെ തന്നെയുണ്ടാകും, തീര്‍ച്ച.''

Read more about: kamal haasan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X