ഒരു പുരുഷന് ഒരു സ്ത്രീ എന്നതാണ് സംസ്‌കാരം! ധനുഷിന്റെയും ഐശ്വര്യയുടെയും ദാമ്പത്യ ജീവിതത്തെ പറ്റി നിര്‍മാതാവ്
രജനികാന്തിന്റെ മൂത്തമകള്‍ ഐശ്വര്യ രജനികാന്തും നടന്‍ ധനുഷും ദാമ്പത്യ ജീവിതം വേര്‍പ്പെടുത്തിയിരിക്കുകയാണ്. 18 വര്‍ഷം നല്ല രീതിയില്‍ ജീവിച്ചതിന് ശേഷം പെട്ടെന്നാണ് ദാമ്പത്യ ജീവിതത്തില്‍ വിള്ളലുകള്‍ ഉണ്ടായതിനെ തുടര്‍ന്ന് ഇരുവരും പിരിയുന്നത്. 2022 ല്‍ വിവാഹമോചനം നേടുകയാണെന്ന് താരങ്ങള്‍ ഒരുപോലെ പുറംലോകത്തെ അറിയിച്ചു.
വേര്‍പിരിഞ്ഞ് രണ്ടു വീടുകളിലേക്ക് താമസം മാറിയെങ്കിലും താരങ്ങള്‍ തമ്മില്‍ കാണാറുണ്ടായിരുന്നു. ഇത് ഒരുമിക്കാന്‍ സാധ്യതയുള്ളത് കൊണ്ടാണെന്ന തരത്തിലേക്ക് കഥകള്‍ പ്രചരിക്കാന്‍ കാരണമായി. എന്നിരുന്നാലും നിയമപരമായി ബന്ധം ഒഴിവാക്കാനുള്ള ശ്രമത്തിലാണ് താരങ്ങളിപ്പോള്‍. ഇതുമായി ബന്ധപ്പെട്ടുള്ള വാര്‍ത്തകളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വന്നുകൊണ്ടിരിക്കുന്നത്.

ഐശ്വര്യയുടെയും ധനുഷിന്റെയും വീട്ടുകാര്‍ ചേര്‍ന്ന് അവസാനഘട്ട ചര്‍ച്ചകള്‍ നടത്തിയിരുന്നു. എന്നിട്ടും പിരിയാമെന്ന തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു താരങ്ങള്‍. ഇതോടെയാണ് നിയമപരമായി തന്നെ വേര്‍പ്പെടുത്താമെന്ന തീരുമാനത്തിലേക്ക് എത്തിയത്. അതേ സമയം താരദമ്പതിമാരെ കുറിച്ച് അടുത്തിടെ ഒരു അഭിമുഖത്തില്‍ നിര്‍മ്മാതാവ് കെ രാജന്‍ സംസാരിച്ചിരിക്കുകയാണ്.
താരങ്ങളുടെ ജീവിതത്തെ പറ്റി സംസാരിക്കവേ ഇരുവരും അഭിനയിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നടന്‍ ധനുഷും ഐശ്വര്യയും നടന്‍ ധനുഷും ഐശ്വര്യയും വ്യാജ ജീവിതമാണ് നയിക്കുന്നതെന്നും മക്കള്‍ക്ക് വേണ്ടി ഒന്നിക്കണമെന്ന് പ്രശസ്ത നിര്‍മ്മാതാവ് അഭ്യര്‍ത്ഥിച്ചിരിക്കുകയാണ്.
'ധനുഷിന്റെയും ഐശ്വര്യയുടെയും ജീവിതം വ്യാജമാണ്. സിനിമയിലെന്ന പോലെ യഥാര്‍ത്ഥ ജീവിതത്തിലും അഭിനയിക്കുന്ന ഒരേയൊരു ദമ്പതികള്‍ ധനുഷും ഐശ്വര്യയും ആണെന്നും കെ രാജന്‍ പറയുന്നു. അതൊരു കുടുംബമാണോ? ധനുഷ് ഒരു മനുഷ്യനാണോ? ഐശ്വര്യ ഒരു പാവയാണോ? പലരും അവരുടെ മക്കളെ അനാഥരായി ഉപേക്ഷിച്ചു എന്ന് പറയത്തക്കവിധം നമുക്ക് ജീവിക്കാന്‍ കഴിയുമോ? മക്കളെ ഓര്‍ത്ത് ഇരുവരും ഒരുമിച്ച് ജീവിക്കണമെന്നാണ്' എന്റെ അഭ്യര്‍ത്ഥനയെന്നും നിര്‍മാതാവ് കൂട്ടിച്ചേര്‍ത്തു.

മാത്രമല്ല ധനുഷിനെതിരെ ചില ആരോപണങ്ങളും അദ്ദേഹം ഉന്നയിച്ചു. 'ധനുഷിന് എന്തിനാണ് പല സ്ത്രീകളുമൊത്തുള്ള ജീവിതം, ഒരു പങ്കാളിയുടെ കൂടെ ജീവിക്കുക എന്നത് തമിഴിലെ സംസ്‌കാരമാണ്. നേരിട്ട് ഒന്നും പറയണ്ടെന്ന് കരുതിയതാണ്. പക്ഷേ എന്റെ മനസ്സ് സമ്മതിക്കുന്നില്ല.
കോടതി വരെ പോയ നിങ്ങളെ പറ്റി മാന്യമായി എന്ത് സംസാരിക്കാനാണ്. തമിഴ് സംസ്‌കാരം സംരക്ഷിക്കണമെങ്കില്‍ അവര്‍ രണ്ടുപേരും ഒരുമിച്ച് ജീവിക്കുകയാണ് വേണ്ടതെന്നും' കെ രാജന്‍ ആ അഭിമുഖത്തില്‍ പറഞ്ഞു.
പ്രണയിച്ച് വിവാഹം കഴിച്ചവരാണ് ഐശ്വര്യയും ധനുഷും. 2004 ലാണ് താരങ്ങള്‍ വിവാഹിതരാവുന്നത്. പിന്നീട് ലിംഗ, യാത്ര എന്നിങ്ങനെ രണ്ട് ആണ്‍മക്കളും ജനിച്ചു. പതിനെട്ട് വര്‍ഷം മക്കളുടെ കൂടെ സന്തുഷ്ടരായി ജീവിച്ചെങ്കിലും വേര്‍പിരിയുകയായിരുന്നു. ഇവര്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്താണെന്ന് ഇതുവരെയും പുറത്ത് വന്നിട്ടില്ല.


Click it and Unblock the Notifications