വിജയ്കാന്തിനെ വിവാഹം കഴിക്കണമെന്ന് രാധിക ഒത്തിരി ആഗ്രഹിച്ചു! സുഹൃത്താണ് അത് മുടക്കിയതെന്ന് നിര്‍മാതാവ്

നടന്‍ വിജയകാന്ത് എത്രത്തോളം സ്‌നേഹിക്കപ്പെട്ടിരുന്നു എന്നത് തിരിച്ചറിയുന്നത് നടന്റെ വേര്‍പാടിന് ശേഷമാണ്. തമിഴ് സിനിമയുടെ ക്യാപ്റ്റന്‍ എന്നറിയപ്പെട്ടിരുന്ന നടന്‍ ഇക്കഴിഞ്ഞ ഡിസംബറിലാണ് അന്തരിക്കുന്നത്. ഏറെക്കാലമായ അസുഖബാധിതനായിരുന്ന താരം ചികിത്സയിലിരിക്കെയാണ് മരിക്കുന്നത്.

അതേ സമയം നടന്റെ വേര്‍പാടിനെ പിന്നാലെ അദ്ദേഹത്തെ കുറിച്ചുള്ള പല കഥകളും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചു. അതില്‍ പ്രധാനം നടി രാധികമായി ഉണ്ടായ പ്രണയത്തെ പറ്റിയാണ്. ഒരുകാലത്ത് നായിക നായകന്മാരായ ഒന്നിച്ച് അഭിനയിച്ച താരങ്ങള്‍ ആയിരുന്നു ഇരുവരും. വിജയ്കന്തിനെ വിവാഹം കഴിക്കണമെന്നും രാധിക ആഗ്രഹിച്ചിരുന്നു.

vijaykanth

പിന്നീട് എന്തുകൊണ്ട് ആ ഇഷ്ടം വിവാഹത്തില്‍ എത്തിയില്ലെന്ന ചോദ്യത്തിന് മറുപടിയുമായി പറയുകയാണ് പ്രമുഖ നിര്‍മാതാവ് മണിക്കം നാരായണന്‍. അടുത്തിടെ ഒരു അഭിമുഖത്തില്‍ സംസാരിക്കവേയാണ് തമിഴ് സിനിമയിലെ ചില താരങ്ങളുടെ വ്യക്തി ജീവിതത്തില്‍ നടന്ന സംഭവങ്ങളെ പറ്റി നിര്‍മാതാവ് തുറന്ന് സംസാരിച്ചത്.

നടന്‍ വിജയകാന്തിനെ വിവാഹം കഴിക്കാന്‍ രാധിക ഒത്തിരി ആഗ്രഹിച്ചിരുന്നു. അതിന് വേണ്ടി ഒരുപാട് ബുദ്ധിമുട്ടുകയും ചെയ്തിരുന്നു. എന്നാല്‍ നടന്റെ സുഹൃത്തുക്കളില്‍ ഒരാളുടെ ഇടപെടലിനെ തുടര്‍ന്നാണ് ആ വിവാഹം നടക്കാതെ പോയത്. മാത്രമല്ല രാധികയ്ക്ക് പകരം വിജയ്കാന്തിന് പ്രേമലതയെ വിവാഹം കഴിപ്പിച്ച് കൊടുക്കുകയും ചെയ്തത്.

'എങ്ങനെയെങ്കിലും വിജയകാന്തിനെ വിവാഹം കഴിക്കണമെന്നായിരുന്നു രാധികയുടെ ആഗ്രഹം. എന്നാല്‍ വിജയകാന്തിന്റെ സുഹൃത്ത് റാവുത്തര്‍ എന്തോക്കെയോ ചെയ്തിരുന്നു. അതിന്റെ ഫലമായിട്ടാണ് നടന്‍ പ്രേമലതയെ വിവാഹം കഴിക്കുന്നത്. അവന്റെ തീരുമാനം ശരിയാണോ തെറ്റാണോ എന്ന് എനിക്കറിയില്ല. എന്നിരുന്നാലും വിജയകാന്തിന്റെ നല്ല മനസ്സിന് തന്നോട് പ്രണയം തോന്നാത്തതില്‍ വിഷമമുണ്ടെന്ന് പറഞ്ഞ് രാധിക തുറന്ന് സംസാരിച്ചത്' വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു.

vijaykanth

എന്നാല്‍ വിജയ്കാന്തും രാധികയുമായി പ്രണയത്തിലായിരുന്നു എന്നത് സത്യമാണ്. അദ്ദേഹത്തിനും അവരെ വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടായിരുന്നു എന്നതും സത്യമാണെന്ന് അടുത്തിടെ നടന്റെ സുഹൃത്തുക്കളില്‍ ഒരാള്‍ പറഞ്ഞിരുന്നു. മാത്രമല്ല രാധികയോട് ഒരിക്കലും നോ എന്ന് പറഞ്ഞിട്ടില്ല.

സിനിമയില്‍ വളര്‍ന്ന് വന്നുകൊണ്ടിരിക്കുന്നതിനാല്‍ ഉടനെ വിവാഹം വേണ്ടെന്നും അത് നീട്ടി വെക്കണമെന്നുമാണ് സുഹൃത്തായ റാവുത്തര്‍ പറഞ്ഞിരുന്നത്. മാത്രമല്ല വിജയ് രാധികയെ വിവാഹം കഴിക്കുമെന്ന് ഞങ്ങളും പ്രതീക്ഷിച്ചിരുന്നു. തുടര്‍ന്നാണ് മാറ്റിവെച്ചത്. അവസാനം അദ്ദേഹം പ്രേമലതയെ കാണുകയും അവരെ വിവാഹം കഴിക്കുകയുമായിരുന്നു എന്നുമാണ് സുഹൃത്തായ തിരുപ്പതി പറഞ്ഞത്.

വിജയ് പ്രേമലതയെ വിവാഹം കഴിച്ചെങ്കില്‍ രാധിക പിന്നീട് നടന്‍ കൂടിയായ പ്രതാപ് പോത്തനെ വിവാഹം കഴിച്ചു. ആ ബന്ധം പിന്നീട് വേര്‍പ്പെടുത്തി. ശേഷം റിച്ചാര്‍ഡ് ഹാര്‍ഡി എന്നയാളെയും വിവാഹം കഴിച്ചെങ്കിലും അതും അധികകാലം മുന്നോട്ട് പോയില്ല. ഒടുവില്‍ നടന്‍ ശരത് കുമാറിനെ വിവാഹം കഴിച്ച് ജീവിക്കുകയാണ് നടിയിപ്പോള്‍.

More from Filmibeat

Read more about: radhika
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X