ആദ്യ ബന്ധം വേര്‍പിരിയാതെ രണ്ടാം വിവാഹം! നടിയുടെ പെണ്‍മക്കളെ സഹായിക്കാമെന്ന് നിര്‍മാതാവ്

ബിഗ് ബോസ് താരവും തമിഴിലെ മുന്‍നിര താരത്തിന്റെ മകളുമായ വനിത വിജയകുമാര്‍ താന്‍ വിവാഹിതയാവുകയാണെന്ന് പ്രഖ്യാപിച്ചതിന്റെ പേരിലാണ് വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത്. തമിഴിലെ സംവിധായകനായ പീറ്റര്‍പോളുമായിട്ടുള്ള വനിതയുടെ വിവാഹത്തിന്റെ ക്ഷണക്കത്ത് പുറത്ത് വന്നതിന് പിന്നാലെ വലിയ വിവാദങ്ങളായിരുന്നു സിനിമയ്ക്കകത്തും പുറത്തും നടന്നത്.

ആദ്യഭാര്യയില്‍ നിന്നും വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ച പീറ്ററിനെതിരെയും ഗുരുതരമായ ആരോപണങ്ങളായിരുന്നു വന്നത്. ഇതിനിടെ വനിതയുടെ ആദ്യ ഭര്‍ത്താവും രംഗത്ത് വന്നിരുന്നു. വനിതയുടെ വിവാഹവുമായി ബന്ധപ്പെട്ട് പ്രമുഖ നിര്‍മാതാവ് രവീന്ദര്‍ ചന്ദ്രശേഖര്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളാണ് ഇപ്പോള്‍ വൈറാലാവുന്നത്.

 വനിതയ്‌ക്കെതിരെ നിര്‍മാതാവ്

ജൂണ്‍ 27 ന് ചെന്നൈയില്‍ വെച്ചായിരുന്നു വനിത വിജയകുമാറും പീറ്റര്‍ പോളും വിവാഹിതരാവുന്നത്. വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങുകളില്‍ പങ്കെടുത്തിരുന്നത്. ക്രിസ്ത്യന്‍ ആചാരപ്രകാരം വലിയ ആഘോഷങ്ങളോടെ നടത്തിയ വിവാഹത്തിന്റെ ഫോട്ടോസ് സമൂഹ മാധ്യമങ്ങളിലൂടെ വൈറലാവുകയും ചെയ്തു. ഇതോടെ ഇരുവര്‍ക്കുമെതിരെ ആരോപണങ്ങളുമായി പലരും വന്നു. തമിഴിലെ ചില പ്രമുഖ താരങ്ങളും നിര്‍മാതാക്കളുമടക്കം ഈ വിവാഹം നല്ലൊരു തീരുമാനം അല്ലെന്ന് സൂചിപ്പിച്ചിരുന്നു. അതിലൊരാണ് നിര്‍മാതാവ് രവീന്ദര്‍ ചന്ദ്രശേഖര്‍.

വനിതയ്‌ക്കെതിരെ നിര്‍മാതാവ്

ആദ്യ ബന്ധം വേര്‍പ്പെടുത്താതെ വനിതയെ പീറ്റര്‍ പോള്‍ വിവാഹം കഴിച്ചത് ശരിയായില്ലെന്ന് ചൂണ്ടി കാണിച്ച് കൊണ്ടായിരുന്നു രവീന്ദര്‍ രംഗത്ത് വന്നത്. ഇത് വ്യക്തമാക്കി അദ്ദേഹം നല്‍കിയൊരു അഭിമുഖം വൈറലാവുകയും ചെയ്തിരുന്നു. പിന്നാലെ രവീന്ദറിന് മറുപടി കൊടുത്തതിനൊപ്പം അദ്ദേഹത്തോട് ചില ചോദ്യങ്ങളുമായി വനിതയും വന്നിരുന്നു. എന്റെ വ്യക്തിപരമായ തീരുമാനത്തെ കുറിച്ച് പറയുന്ന മൂന്നാമത്തെ ആളാണ് രവീന്ദര്‍. അങ്ങനെ ഇടപ്പെട്ടതിന് രവീന്ദര്‍ മാപ്പ് പറയണമെന്നായിരുന്നു വനിത പറഞ്ഞത്.

Recommended Video

Hima sankar Interview : കിടക്ക പങ്കിട്ടിട്ടല്ലാ.. ഞാൻ നേടിയത് | FilmiBeat Malayalam
 വനിതയ്‌ക്കെതിരെ നിര്‍മാതാവ്

എനിക്ക് എന്തെങ്കിലുമൊരു ആവശ്യം വന്നപ്പോള്‍ സഹായിച്ചിരുന്ന ആളാണോ അദ്ദേഹം? എനിക്ക് അത്യാവശ്യമായി ഒരു നാല്‍പതിനായിരം രൂപയുടെ ആവശ്യം വന്നാല്‍ അദ്ദേഹം തരുമായിരുന്നോ എന്നതടക്കം പുറത്ത് വിട്ട വീഡിയോയിലൂടെ നിരവധി കാര്യങ്ങള്‍ വനിത ചോദിച്ചിരുന്നു. അതേ സമയം ശരിക്കും ഫോണ്‍ കോളിലൂടെ ബോഡി ഷെയിമിങ് നടത്തിയ വനിതയാണ് ആദ്യം മാപ്പ് പറയേണ്ടതെന്ന് രവീന്ദര്‍ പറഞ്ഞിരുന്നു. വനിത ആവശ്യപ്പെട്ടത് പോലെ താന്‍ ഒരു കാരണവശാലും ആ പൈസ കൊടുക്കുകയില്ലെന്ന് ഒരു മടിയും കൂടാതെ രവീന്ദര്‍ പറയുകയാണ്.

വനിതയ്‌ക്കെതിരെ നിര്‍മാതാവ്

എന്നാല്‍ വനിതയുടെ രണ്ട് പെണ്‍മക്കളായ ജ്യോതികയുടെയും ജയനിതയുടെയും പഠന ചിലവും വിവാഹത്തിന് വേണ്ടിയുള്ള സഹായവും താന്‍ ചെയ്യാമെന്ന് അദ്ദേഹം പറയുന്നു. ഇതൊരു മാധ്യമങ്ങള്‍ക്കിടയിലൂടെയുള്ള യുദ്ധമല്ല. എന്റെ അമ്മ എന്നെ സംബന്ധിച്ചിടത്തോളം ദൈവമാണെന്നും രവീന്ദര്‍ പറയുന്നു. വനിതയ്ക്ക് സാമ്പത്തികമായി പ്രശ്‌നങ്ങളുണ്ടെന്ന് താന്‍ മനസിലാക്കുകയാണ്. തന്റെ സ്വന്തം സഹോദരിയെ പോലെ കണ്ട് അവരുടെ സാമ്പത്തിക പ്രതിസന്ധി കുറയ്ക്കാന്‍ താന്‍ തയ്യാറാണ്. അതിന് ബാങ്ക് അക്കൗണ്ടിന്റെ വിവരങ്ങള്‍ കൂടി നല്‍കണമെന്നും വനിതയ്ക്ക് മറുപടിയായി നിര്‍മാതാവ് പറയുന്നു.

Read more about: vanitha വനിത
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X