twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വെങ്കട് പ്രഭു ചിത്രത്തില്‍ നിന്നും സിമ്പുവിനെ പുറത്താക്കി! ഞെട്ടലോടെ ആരാധകര്‍! കാണൂ

    By Midhun Raj
    |

    തമിഴകത്ത് എറ്റവും കൂടുതല്‍ ആരാധകരുളള താരങ്ങളില്‍ ഒരാളാണ് സിമ്പു എന്ന സിലമ്പരസന്‍. നടന്റെതായി പുറത്തിറങ്ങാറുളള ചിത്രങ്ങള്‍ക്ക് മികച്ച വരവേല്‍പ്പ് ലഭിക്കാറുണ്ട്. സിമ്പുവിന്റെതായി മുന്‍പ്‌ പ്രഖ്യാപിക്കപ്പെട്ട സിനിമകളില്‍ ഒന്നായിരുന്നു മാനാട്. തമിഴിലെ പ്രശസ്ത സംവിധായകന്‍ വെങ്കട് പ്രഭുവിന്റെ ചിത്രം കൂടിയായിരുന്നു ഇത്.

    പൊളിറ്റിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന സിനിമ പ്രഖ്യാപിച്ച് ഒരു വര്‍ഷത്തിലേറെയായിരുന്നു. അതേസമയം സിനിമയെക്കുറിച്ച് നിര്‍മ്മാതാവ് നടത്തിയ പുതിയ വെളിപ്പെടുത്തല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. മാനാടില്‍ ഇനി സിമ്പു ഉണ്ടാവില്ലെന്ന തരത്തിലാണ് നിര്‍മ്മാതാവ് സുരേഷ് കാമാച്ചി പ്രതികരിച്ചിരിക്കുന്നത്. സിനിമ ഏറെ വൈകിയത് കാരണമാണ് നടനെ മാറ്റിയതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

    simbu

    തമിഴിലെ വിവാദ നായിക ബിഗ് ബോസിലേക്ക് എത്തിയപ്പോള്‍! സര്‍പ്രൈസ് എന്‍ട്രി നടത്തി നടി! കാണൂ തമിഴിലെ വിവാദ നായിക ബിഗ് ബോസിലേക്ക് എത്തിയപ്പോള്‍! സര്‍പ്രൈസ് എന്‍ട്രി നടത്തി നടി! കാണൂ

    ഇതേക്കുറിച്ച് സംവിധായകന്‍ വെങ്കിട് പ്രഭുവും ട്വിറ്ററില്‍ ട്വീറ്റ് ചെയ്തിരുന്നു. മാനാടില്‍ സഹോദരന്‍ സിമ്പുവിനൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിക്കാത്തില്‍ വിഷമമുണ്ടെന്നും എല്ലാ കാര്യങ്ങളും സാഹചര്യത്തിനനുസരിച്ചാണ് നടക്കുന്നതെന്നും സംവിധായകന്‍ പറഞ്ഞു.

    സരിഗമപ ഷോയില്‍ വികാരഭരിതനായി ഗോപി സുന്ദര്‍ പറഞ്ഞത്! വൈറലായി വീഡിയോ സരിഗമപ ഷോയില്‍ വികാരഭരിതനായി ഗോപി സുന്ദര്‍ പറഞ്ഞത്! വൈറലായി വീഡിയോ

    വൈകാരികവും സാമ്പത്തികവുമായ സമ്മര്‍ദ്ദം കൊണ്ടുളള നിര്‍മ്മാതാവിന്റെ ഈ തീരുമാനത്തെ ഞാന്‍ ബഹുമാനിക്കുന്നു. വെങ്കിട് പ്രഭു പറഞ്ഞു. അതേസമയം സിമ്പുവിന് പകരം തമിഴിലെ മറ്റൊരു താരം ചിത്രത്തിലേക്ക് ഉടനെത്തുമെന്നാണ് അറിയുന്നത്. കല്യാണി പ്രിയദര്‍ശനാണ് ചിത്രത്തില്‍ നായികാ വേഷത്തില്‍ എത്തുന്നത്.

    English summary
    Producer Removed Simbu From Maanadu Movie
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X