'ബോളിവുഡിൽ നിന്ന് അവസരം വന്നപ്പോൾ തമിഴ് സംവിധായകനെ തഴഞ്ഞു പണവും തിരികെ കൊടുത്തില്ല'; ഇല്യാനയ്ക്ക് സംഭവിച്ചത്!

തെന്നിന്ത്യയിൽ ഉൾപ്പടെ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത് നായികയായി തിളങ്ങിയ നടിയാണ് ഇല്യാന ഡിക്രൂസ്. 2006ൽ രവി കൃഷ്ണയ്ക്കും തമന്നയ്ക്കുമൊപ്പം കേഡി എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ടാണ് തമിഴിലേക്ക് ഇല്യാന അരങ്ങേറുന്നത്. പക്ഷെ സിനിമ പരാജയമായിരുന്നു. പരാജയത്തിനുശേഷം ഇല്യന അഭിനയത്തിലേക്കുള്ള വഴി തുറന്ന് തന്ന തെലുങ്ക് സിനിമയിലേക്ക് തന്നെ തിരികെ പോയി. ഇരുകയ്യും നീട്ടി സ്വീകരിച്ച തെലുങ്ക് ഇൻഡസ്ട്രി നടിക്ക് തുടരെ തുടരെ നിരവധി ഹിറ്റുകളും സമ്മാനിച്ചു.

മാത്രമല്ല തെലുങ്കിലെ സൂപ്പർ താരങ്ങളായ അല്ലു അർജുൻ, ജൂനിയർ എൻടിആർ, രാം ചരൺ തുടങ്ങിയവർക്കൊപ്പമെല്ലാം ഇല്യാന ജോഡിയായി. തെലുങ്കിൽ തിരക്കുള്ള നായികയായിരുന്ന സമയത്ത് ചില പരാജയങ്ങൾ സംഭവിക്കുകയും താരമൂല്യം കുറയുകയും ചെയ്തു.

Ileana D Cruz

ആ സമയത്താണ് നൻപൻ സിനിമയിലെ നായിക വേഷം ഇല്യാനയെ തേടി എത്തുന്നത്. വിജയ് ചിത്രമായ നൻപൻ ശ്രദ്ധിക്കപ്പെട്ടതോടെ തമിഴിൽ നിന്നും വീണ്ടും നിരവധി അവസരങ്ങൾ നടിക്ക് ലഭിച്ചു. എന്നാൽ ഇല്യാന അതൊന്നും സ്വീകരിച്ചില്ല. മാത്രമല്ല ലഭിച്ച അവസരങ്ങൾ അവഗണിച്ചുവെന്നും പറയപ്പെടുന്നു. അതുപോലെ തെലുങ്കിൽ ചെറിയ ചിത്രങ്ങളിൽ അഭിനയിക്കാനും നടിക്ക് താൽപര്യമില്ലായിരുന്നു.

അങ്ങനെയിരിക്കെയാണ് തമിഴിൽ നിന്നും ഒരു സംവിധായകൻ ഇല്യാനയുടെ അടുത്ത് ഒരു കഥ പറയുന്നത് അത് ഇഷ്ടപ്പെട്ട് സിനിമാ ചെയ്യാമെന്ന് നടി സമ്മതിക്കുന്നതും. അഭിനയിക്കാമെന്ന് ഉറപ്പ് നൽകി 40 ലക്ഷത്തോളം രൂപ നടി അഡ്വാൻസ് വാങ്ങുകയും ചെയ്തു. ആ സമയത്ത് ചില ബോളിവുഡ് ചിത്രങ്ങളിൽ അഭിനയിക്കാൻ ഇല്യാനയ്ക്ക് അവസരം ലഭിച്ചു.

അതോടെ മറ്റുള്ള സിനിമാ കമ്മിറ്റ്മെന്റുകൾ എല്ലാം മറന്ന് ബോളിവുഡിലേക്ക് നടി ചേക്കേറി. തമിഴ് സംവിധായകനെ തഴഞ്ഞുവെന്ന് മാത്രമല്ല വാങ്ങിയ പണം തിരികെ കൊടുത്തതുമില്ല. പിന്നീട് ആ തമിഴ് സംവിധായകനും നിർമാതാവും പ്രൊഡ്യൂസേഴ്‌സ് കൗൺസിലിൽ പരാതി നൽകുകയും തമിഴ് സിനിമകളിൽ അഭിനയിക്കുന്നതിൽ നിന്ന് ഇല്യാനയ്ക്ക് വിലക്കേർപ്പെടുത്തുകയും ചെയ്‌തു.

അതോടെ നടി തെന്നിന്ത്യൻ സിനിമാലോകം പൂർണമായും ഉപേക്ഷിച്ച് ബോളിവുഡ് സിനിമകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. അടുത്തിടെ മുതിർന്ന ഒരു നിർമ്മാതാവാണ് ഇല്യാന തമിഴിൽ സിനിമകൾ ചെയ്യുന്നത് കുറയാനുള്ള കാരണം വെളിപ്പെടുത്തി ഇക്കാര്യങ്ങളെല്ലാം പറഞ്ഞത്. നൻപനുശേഷം ഇല്യാന മറ്റൊരു തമിഴ് സിനിമയിലും ഇതുവരെ അഭിനയിച്ചിട്ടില്ല.

Ileana D Cruz

മാത്രമല്ല മകൻ പിറന്നശേഷം അഭിനയത്തിലും നടി സജീവമല്ല. കോവ ഫിയോനിക്സ് ഡോളൻ എന്നാണ് ഇല്യാനയുടെ കുഞ്ഞിന്റെ പേര്. മൈക്കല്‍ ഡോളനാണ് ഇല്യാനയുടെ ജീവിതപങ്കാളി. താരം ഗര്‍ഭിണിയായ ശേഷമാണ് ഇരുവരും വിവാഹിതരായത്. അമ്മയായ ശേഷമുള്ള ജീവിതത്തെ കുറിച്ച് താരം അടുത്തിടെ മനസുതുറന്നിരുന്നു. ഗര്‍ഭിണിയാണെന്ന് അറിഞ്ഞ ആ നിമിഷം അവിശ്വസനീയമാംവിധം വൈകാരികമായിരുന്നുവെന്നാണ് ഇല്യാന പറഞ്ഞത്.

ഇപ്പോഴും കുഞ്ഞിനെ ചേര്‍ത്തുപിടിക്കുന്നത് സ്വപ്‌നതുല്ല്യമായി തോന്നുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഗര്‍ഭിണിയായിരിക്കുമ്പോഴും പ്രസവ സമയത്തും കുഞ്ഞ് പിറന്ന ശേഷവും തനിക്ക് താങ്ങും തണലുമായി അമ്മ കൂടെയുണ്ടായിരുന്നുവെന്നും ഇല്യാന പറഞ്ഞിരുന്നു.

More from Filmibeat

Read more about: ileana
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X