നടി രംഭയുടെ സ്വത്ത് 2000 കോടി വരും! ഭര്‍ത്താവിന്റെ ആസ്തി എത്രയാണെന്ന് വെളിപ്പെടുത്താന്‍ സമ്മതിക്കാതെ നടി

മലയാള സിനിമയ്ക്ക് മാത്രമല്ല തെന്നിന്ത്യന്‍ സിനിമയിലെ ഒട്ടുമിക്ക ഭാഷകളിലും ഒരുപോലെ നിറഞ്ഞ് നിന്ന നടിയായിരുന്നു രംഭ. കൈനിറയെ സിനിമകളുമായി തിരക്കിലായിരുന്നപ്പോഴാണ് രംഭയുടെ വിവാഹം. ശേഷം മൂന്ന് മക്കളുടെ അമ്മ കൂടിയായതോടെ സിനിമ പൂര്‍ണമായിട്ടും വിട്ട് കുടുംബിനിയായി. ഇടയ്ക്ക് നടിയെ കുറിച്ച് പല വ്യാജ വാര്‍ത്തകളും പ്രചരിച്ചിരുന്നു.

വര്‍ഷങ്ങള്‍ക്കിപ്പുറം രംഭ അഭിനയ ജീവിതത്തിലേക്ക് തിരിച്ച് വരവ് നടത്തിയിരിക്കുകയാണ്. കഴിഞ്ഞ മാസങ്ങളില്‍ നടി മീഡിയയ്ക്ക് മുന്‍പില്‍ കുടുംബസമേതം എത്തിയിരുന്നു. പിന്നാലെ നടിയുടെ സ്വത്ത് വിവരം സംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകളാണ് പ്രചരിക്കുന്നത്. കോടിക്കണക്കിന് സ്വത്തിന്റെ ഉടമയാണ് രംഭയെന്ന തരത്തില്‍ നിര്‍മാതാവ് കലൈപുലി താണു പറഞ്ഞിരുന്നു. ഇതോടെയാണ് നടിയുടെ സ്വത്ത് വിവരങ്ങളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നത്.

rambha

സിനിമാ താരങ്ങളുടെ സ്വത്ത് വിവരം സംബന്ധിച്ച് പലപ്പോഴും വാര്‍ത്തകള്‍ വരാറുണ്ട്. പൊതുവേ നടന്മാരാണ് കോടിക്കണക്കിന് സ്വത്തുകള്‍ സമ്പാദിക്കാറുള്ളതെങ്കിലും നടിമാര്‍ പിന്നിലാണ്. എന്നാല്‍ അവരുടെ കൂട്ടത്തില്‍ രംഭ വ്യത്യസ്തയാണ്. രജനികാന്തിന്റെ ഹിറ്റ് ചിത്രങ്ങള്‍ നിര്‍മ്മിച്ച നിര്‍മാതാവാണ് കലൈപുലി താണു. രംഭയുടെ സിനിമകളും അദ്ദേഹം നിര്‍മ്മിച്ചിട്ടുണ്ട്. അദ്ദേഹമാണ് രംഭയുടെ കോടിക്കണക്കിന് സ്വത്തിന്റെ വിവരം വെളിപ്പെടുത്തുന്നത്.

രജനികാന്ത്, വിജയ്, അജിത്ത് തുടങ്ങി തമിഴ് സിനിമയിലെ മുന്‍നിര നായകമാര്‍ ഒരു സിനിമയ്ക്ക് വേണ്ടി കോടികളാണ് വാങ്ങിക്കുന്നത്. അതുപോലെ നടി നയന്‍താര, തൃഷ, തമന്ന തുടങ്ങിയ നായികമാരും കോടികള്‍ പ്രതിഫലമുള്ളവരാണ്. നയന്‍താരയ്ക്ക് 183 കോടി രൂപയാണെന്നാണ് സൂചന. തമന്നയ്ക്ക് ഏകദേശം 110 കോടി രൂപയോളം ആസ്തിയുണ്ട്. 110 കോടി തന്നെയാണ് നടി അനുഷ്‌ക ഷെട്ടിയുടെ ആസ്തി. ഇരുപത് വര്‍ഷത്തോളമായി അഭിനയ രംഗത്ത് സജീവമായ നടി തൃഷയും അത്യാവശ്യം മോശമില്ലാത്ത പ്രതിഫലം വാങ്ങുന്ന നടിയാണ്.

ഏകദേശം 85 കോടി രൂപയാണ് തൃഷയുടെ ആസ്തി. തെലുങ്കിലും തമിഴിലും ഒരുപോലെ സജീവമായ നടി സാമന്തയ്ക്ക് 80 കോടിയാണുള്ളത്. കാജല്‍ അഗര്‍വാളിന് 60 കോടിയുടെ ആസ്തി ഉണ്ടെന്നുമാണ് വിവരം. എന്നാല്‍ ഇപ്പോഴും നിറസാന്നിധ്യമായി നില്‍ക്കുന്ന ഈ താരസുന്ദരിമാരെയെല്ലാം മറികടന്ന് മുന്നിലാണ് രംഭയെന്നാണ് നിര്‍മാതാവ് പറയുന്നത്.

rambha

വനിതാ ദിനത്തോട് അനുബന്ധിച്ച് കഴിഞ്ഞ ദിവസം ചെന്നൈയില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്ത സംസാരിക്കുകയായിരുന്നു നിര്‍മ്മാതാവ് താണു. എല്ലാവര്‍ക്കും ആശംസകള്‍ നേര്‍ന്നതിന് ശേഷമാണ് ഞാനിവിടെ ഒരു സത്യം പറയാമെന്ന് പറഞ്ഞ് രംഭയെ കുറിച്ച് സംസാരിച്ചത്. രംഭ ഒരു സാധാരണക്കാരിയല്ല, 2000 കോടിയോളം രൂപയുടെ ആസ്തിയാണ് നടിയ്ക്കുള്ളത്. പിന്നാലെ നടിയുടെ ഭര്‍ത്താവിന്റെ സ്വത്ത് എത്രത്തോളമുണ്ടെന്ന് പറയാന്‍ കൂടി അദ്ദേഹം ശ്രമിച്ചപ്പോള്‍ നടി അദ്ദേഹത്തെ തടയുകയും അത് പറയരുതെന്ന് കണ്ണുകള്‍ കൊണ്ട് ആക്ഷന്‍ കാണിച്ചിരിക്കുകയുമാണ്.

അതിനര്‍ഥം നടിയുടെ സ്വത്തുക്കളെ കുറിച്ച് അദ്ദേഹം പറഞ്ഞത് സത്യമാണെന്നല്ലേ എന്ന് ചോദിച്ച് കൊണ്ടാണ് ആരാധകരും എത്തിയിരിക്കുന്നത്. വളരെ ചെറിയ പ്രായത്തില്‍ മലയാളത്തിലൂടെയാണ് രംഭ സിനിമയിലേക്ക് എത്തുന്നത്. പിന്നീട് തൊണ്ണൂറുകളില്‍ അത്യാവശ്യം ഗ്ലാമറസായി അഭിനയിച്ചാണ് നടി പ്രശസ്തിയിലേക്ക് വളര്‍ന്നത്. അക്കാലത്തും ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയത് കൊണ്ടാവും നടിയ്ക്ക് ഇത്രയും സ്വത്തുക്കള്‍ ഉണ്ടായതെന്നാണ് സൂചന.

2010 ലാണ് കാനഡയിൽ ബിസിനസ് ചെയ്യുന്ന ഇന്ദ്രകുമാർ പത്മനാഥനും രംഭയും വിവാഹിതരാവുന്നത്. വിവാഹശേഷം അഭിനയത്തിൽ നിന്നും പൂർണമായി മാറി നിന്ന നടി ഭർത്താവിനൊപ്പം വിദേശത്ത് സ്ഥിരതാമസമാക്കി. പിന്നാലെ മൂന്ന് മക്കൾക്ക് ജന്മം കൊടുക്കുകയും അവരുടെ കൂടെ ജീവിക്കുകയുമായിരുന്നു.

More from Filmibeat

Read more about: rambha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X