സെല്‍വരാഘവനെതിരെ ഭീഷണിയുമായി നിര്‍മ്മാതാവ്
കൊല ഭാസ്‌ക്കര്‍ നിര്‍മ്മിക്കുന്ന മാലൈ നേരത്ത് മയക്കം എന്ന ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങി കുറച്ച് നാള്‍ കഴിഞ്ഞപ്പോഴേക്കും നിര്‍ത്തി വെയ്‌ക്കേണ്ടി വന്നു. എന്നാല്‍ ചിത്രം മുടങ്ങിയത് സംവിധായകന്റെ കുറ്റം കൊണ്ടാണെന്നും ചിത്രം ഇനിയും പൂര്‍ത്തിയാക്കിയില്ലങ്കില്‍ ആത്മഹത്യ അല്ലാതെ മറ്റൊരു വഴിയുമില്ലന്നാണ് നിര്‍മ്മാതാവ് പറയന്നത്.
സെല്‍വരാഘവന്റെ ഭാര്യയായ ഗീതാഞ്ജലി ആയിരുന്നു ചിത്രത്തിന്റ സംവിധായിക. എന്നാല്‍ ചിത്രീകരണം തുടങ്ങി കുറച്ച്‌നാള്‍ സെല്‍വരാഘവനും ചിത്രത്തിന് വേണ്ടി സഹായിച്ചിരുന്നു.

എന്നാല്‍ സെല്‍വരാഘവന് മറ്റു ചിത്രങ്ങളുടെ തിരക്ക് വന്നതോടെ ഈ ചിത്രത്തില്‍ നിന്നും പിന്മാറുകയായിരുന്നു. അതോടെ സിനിമയും മുടങ്ങിയ അവസ്ഥയിലായെന്ന് നിര്‍മ്മാതാവ് കൊല ബാസ്‌ക്കര്‍ പറയുന്നു.
പ്രതീക്ഷിച്ചതിലും ചിത്രീകരണം നീണ്ടു പോയതുകൊണ്ട് വന്‍ സാമ്പത്തിക നഷ്ടമാണ് തനിക്കുണ്ടായതെന്നും നിര്‍മ്മാതാവ് കൊല ബാസ്‌ക്കര്‍ പറഞ്ഞു.


Click it and Unblock the Notifications











