കടുത്ത തീരുമാനം തിരിച്ചടിച്ചു.. തൃഷയ്ക്ക് എട്ടിന്റെ പണി, എങ്ങനെ നേരിടുമെന്നറിയാതെ താരസുന്ദരി!

By Nimisha

സൂപ്പര്‍ഹിറ്റായ ചിത്രങ്ങളുടെ രണ്ടാം ഭാഗത്തിനായി പ്രേക്ഷകര്‍ കാത്തിരിക്കാറുണ്ട്. പല ചിത്രങ്ങളുടെയും രണ്ടും മൂന്നും ഭാഗങ്ങള്‍ വിജയിച്ച ചരിത്രവുമുണ്ട്. വിക്രമും ത്രിഷയും നായികനായകന്‍മാരായെത്തിയ സാമിയുടെ രണ്ടാം ഭാഗം ഒരുക്കുന്നുവെന്ന് കേട്ടപ്പോള്‍ മുതല്‍ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയിലായിരുന്നു. വിക്രമിനും ത്രിഷയ്ക്കുമൊപ്പം പ്രധാന കഥാപാത്രമായി കീര്‍ത്തി സുരേഷും ചിത്രത്തിലെന്നുമായിരുന്നു സംവിധായകന്‍ അറിയിച്ചിരുന്നത്.

സിനിമയുടെ ചിത്രീകരണം പുഗോഗമിക്കുന്നതിനിടയിലാണ് സിനിമയില്‍ നിന്നും താന്‍ പിന്‍വാങ്ങുകയാണെന്ന് ത്രിഷ അറിയിച്ചത്. ആശയപരമായ വിയോജിപ്പുകള്‍ കാരണമാണ് പിന്‍വാങ്ങുന്നതെന്നായിരുന്നു ത്രിഷ അറിയിച്ചിരുന്നത്. ആരാധകരെ ഏറെ നിരാശയിലാഴ്ത്തിയ സംഭവമായിരുന്നു ഇത്. കീര്‍ത്തി സുരേഷുമായുള്ള ഈഗോ പ്രശ്‌നം കാരണമാണ് താരം പിന്‍മാറിയതെന്ന തരത്തിലുള്ള കണ്ടെത്തലുകളുമായി പാപ്പരാസികള്‍ രംഗത്തെത്തിയിരുന്നു.

അപ്രതീക്ഷിതമായുള്ള പിന്‍മാറ്റം

അപ്രതീക്ഷിതമായുള്ള പിന്‍മാറ്റം

സാമി2 സിനിമയുടെ ചിത്രീകരണം തുടങ്ങുന്നതിന് മുന്നോടിയായാണ് ത്രിഷ തന്റെ പിന്‍മാറ്റത്തെക്കുറിച്ച് അറിയിച്ചത്. കീര്‍ത്തി സുരേഷും വിക്രമും ഒരുമിച്ചുള്ള ലൊക്കേഷന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. താരത്തിന്റെ പിന്‍മാറ്റം സിനിമാപ്രവര്‍ത്തകരെയും ആരാധകരെയും ഒരുപോലെ ഞെട്ടിച്ചിരുന്നു.

പിന്‍മാറ്റത്തിന് കാരണം

പിന്‍മാറ്റത്തിന് കാരണം

ആശയപരമായ വിയോജിപ്പുകള്‍ കാരണമാണ് താന്‍ പിന്‍മാറുന്നതെന്നായിരുന്നു താരം അറിയിച്ചത്. ചിത്രത്തിന്റെ തിരക്കഥയും തന്റെ വേഷവും ഇഷ്ടപ്പെടാത്തതാണ് ത്രിഷയുടെ പിന്‍മാറ്റത്തിന് വഴി തെളിയിച്ചതെന്ന തരത്തിലും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു

കീര്‍ത്തി സുരേഷിന്റെ കഥാപാത്രം

കീര്‍ത്തി സുരേഷിന്റെ കഥാപാത്രം

കീര്‍ത്തി സുരേഷിന്റെ കഥാപാത്രത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കിയത് ത്രിഷയ്ക്ക് ഇഷ്ടപ്പെട്ടില്ലെന്നും അക്കാരണത്താലാണ് താരം പിന്‍മാറിയതെന്ന തരത്തിലും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

നിര്‍മ്മാതാവിന്റെ നഷ്ടം

നിര്‍മ്മാതാവിന്റെ നഷ്ടം

ചിത്രീകരണം ആരംഭിക്കുന്നതിന് തൊട്ട് മുന്‍പാണ് ത്രിഷ ഈ സിനിമയില്‍ നിന്നും പിന്‍മാറിയത്. താരത്തിന്റെ പിന്‍മാറ്റം കാരണം ഭീമമായ തുകയാണ് നിര്‍മ്മാതാവിന് നഷ്ടമായത്. മുന്നറിയിപ്പില്ലാതെ പെട്ടെന്നുള്ള പിന്‍മാറ്റം കാരണം വെട്ടിലായത് ചിത്രത്തിന്റെ നിര്‍മ്മാതാവായിരുന്നു.

നഷ്ടപരിഹാരം നല്‍കാന്‍ ത്രിഷ തയ്യാറാകണം

നഷ്ടപരിഹാരം നല്‍കാന്‍ ത്രിഷ തയ്യാറാകണം

സിനിമയുടെ നിര്‍മ്മാതാവ് ത്രിഷയ്‌ക്കെതിരെ പരാതിയുമായി പ്രൊഡ്യൂസേഴ്‌സ് കൗണ്‍സിലിനെ സമീപിച്ചിരിക്കുകയാണ്. താരത്തിന് ചുവപ്പ് കാര്‍ഡ് നല്‍കണമെന്നും മറ്റ് സിനിമകളില്‍ അഭിനയിക്കാന്‍ അനുവദിക്കരുതെന്നുമാണ് നിര്‍മ്മാതാവ് ആവശ്യപ്പെട്ടിട്ടുള്ളത്. നഷ്ടപരിഹാരം നല്‍കാന്‍ താരം തയ്യാറായാല്‍ ഈ നടപടിയില്‍ നിന്നും പിന്‍വാങ്ങമെന്നും നിര്‍മ്മാതാവ് വ്യക്തമാക്കിയിട്ടുണ്ട്.

എങ്ങനെ കൈകാര്യം ചെയ്യുമെന്നറിയാതെ ത്രിഷ

എങ്ങനെ കൈകാര്യം ചെയ്യുമെന്നറിയാതെ ത്രിഷ

തനിക്കെതിരെയുള്ള നടപടിയില്‍ നിന്നും എങ്ങനെ രക്ഷപ്പെടുമെന്നറിയാതെ നില്‍ക്കുകയാണ് ത്രിഷ. ആശയപരമായ വിയോജിപ്പുകള്‍ കാരണമാണ് പിന്‍മാറ്റത്തിന് കാരണമാണെന്നാണ് താരം പറയുന്നത്. എന്നാല്‍ ഈ വിശദീകരണത്തില്‍ അണിയറപ്രവര്‍ത്തകര്‍ തൃപ്തരല്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

യഥാര്‍ത്ഥ കാരണം അറിയാതെ

യഥാര്‍ത്ഥ കാരണം അറിയാതെ

ത്രിഷയുടെ പിന്‍മാറ്റത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണത്തെക്കുറിച്ച് താരം വ്യക്തമാക്കിയിട്ടില്ലെന്ന് നിര്‍മ്മാതാവ് പറയുന്നു. ആശയപരമായ വിയോജിപ്പുകള്‍ പോലും വ്യക്തമാക്കിയിട്ടില്ലെന്ന് അണിയറപ്രവര്‍ത്തകരും സാക്ഷ്യപ്പെടുത്തുന്നു. അതുകൊണ്ട് തന്നെ നിയമപരമായി നീങ്ങാനാണ് അണിയറപ്രവര്‍ത്തകര്‍ ലക്ഷ്യമിടുന്നത്.

ത്രിഷയ്ക്ക് പകരം

ത്രിഷയ്ക്ക് പകരം

വിക്രമിന്റെ കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നാണ് സാമി. വിക്രമിനൊപ്പം തന്നെ മികച്ചു നില്‍ക്കുന്ന പ്രകടനമാണ് ത്രിഷയും കാഴ്ച വെച്ചത്. രണ്ടാം ഭാഗത്തില്‍ ത്രിഷയ്ക്ക് പകരം ആരെത്തുമെന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

ത്രിഷയില്‍ നിന്നും ഇത് പ്രതീക്ഷിച്ചില്ലെന്ന് ആരാധകര്‍

ത്രിഷയില്‍ നിന്നും ഇത് പ്രതീക്ഷിച്ചില്ലെന്ന് ആരാധകര്‍

കീര്‍ത്തി സുരേഷിനോടുള്ള ത്രിഷയുടെ ഈ പെരുമാറ്റം ശരിയായില്ലെന്നാണ് ആരാധകര്‍ പറയുന്നത്. തെന്നിന്ത്യയുടെ സ്വന്തം താരറാണിയും മുതിര്‍ന്ന അഭിനേത്രിയുമായ ത്രിഷയില്‍ നിന്നും ഇത്തരത്തിലൊരു പെരുമാറ്റം പ്രതീക്ഷിച്ചിരുന്നില്ലെന്ന് അവര്‍ പറയുന്നു.

സിനിമ കിട്ടാതിരിക്കുന്നതിനിടയിലെ തീരുമാനം

സിനിമ കിട്ടാതിരിക്കുന്നതിനിടയിലെ തീരുമാനം

ഒരു കാലത്ത് ത്രിഷയായിരുന്നു തമിഴ് സിനിമ അടക്കി ഭരിച്ചിരുന്നത്. എന്നാല്‍ അടുത്തിടെയായി വിചാരിച്ചത്ര നല്ല വേഷങ്ങളൊന്നും താരത്തിന് ലഭിച്ചിരുന്നില്ല. ധനുഷ് ചിത്രമായ കൊടിയിലൂടെയാണ് താരം തിരിച്ച് വരവ് നടത്തിയത്. നിലവില്‍ വന്‍ പ്രൊജക്ടുകള്‍ ലഭിക്കാതിരുന്ന സമയത്ത് സാമി2 ഒഴിവാക്കിയ ത്രിഷയുടെ തീരുമാനം ബുദ്ധിമോശമായിരുന്നുവെന്നാണ് ആരാധകര്‍ അടക്കം പറയുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X