രാക്ഷസന്‍ ത്രില്ലടിപ്പിച്ചത് 100 ദിവസങ്ങളില്‍! പിന്നാലെ ടെലിവിഷന്‍ പ്രീമിയറിനൊരുങ്ങി രാക്ഷസന്‍!!
കഴിഞ്ഞ വര്‍ഷം തമിഴ് സിനിമാ ഇന്‍ഡസ്ട്രിയെ സംബന്ധിച്ചിടത്തോളം നല്ല വര്‍ഷമായിരുന്നു. തിയറ്ററുകളില്‍ നിന്നും നല്ല അഭിപ്രായം സ്വന്തമാക്കിയ പല സിനിമകളും ബോക്‌സോഫീസില്‍ സാമ്പത്തിക വിജയം കരസ്ഥമാക്കിയിരുന്നു. തമിഴ്‌നാട്ടില്‍ മാത്രമല്ല കേരളത്തിലേക്കും റിലീസിനെത്തിയ തമിഴ് ചിത്രങ്ങള്‍ക്ക് വമ്പന്‍ സ്വീകരണമായിരുന്നു ലഭിച്ചിരുന്നത്. അതില്‍ പ്രധാനപ്പെട്ട ചിത്രം രാക്ഷസനായിരുന്നു.

രാം കുമാര്‍ സംവിധാനം ചെയ്ത സൈക്കോളജിക്കൽ ത്രില്ലര്‍ സിനിമയായിരുന്നു രാക്ഷസന്‍. വിഷ്ണു വിശാല്‍, അമല പോള്‍ എന്നിവര്‍ നായിക നായകന്മാരായെത്തിയ ചിത്രം ഒക്ടോബര്‍ അഞ്ചിനായിരുന്നു റിലീസ് ചെയ്തത്. സിനിമ ഇപ്പോള്‍ വിജയകരമായി നൂറ് ദിവസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്. അതിന് പിന്നാലെ തന്നെ രാക്ഷസന്‍ ടെലിവിഷന്‍ പ്രീമിയര്‍ ആയി വരികെയാണ്. പൊങ്കല്‍ ആഘോഷങ്ങളുടെ ഭാഗമായി സണ്‍ ടിവിയാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. ജനുവരി പതിനാറിന് രാവിലെ 11 നാണ് പ്രീമിയര്‍ പ്രദര്‍ശനം.
വെണ്ണിലാ കബഡി കൂട്ടം, നീര്‍ പറവൈ, എന്നീ സിനിമകളില്‍ അഭിനയിച്ച വിഷ്മഉ വിശാലിന്റെ കരിയറിലെ ഹിറ്റ് സിനിമയായിരുന്നു രാക്ഷസന്‍. തമിഴ്‌നാട്ടില്‍ മാത്രമായിരുന്നില്ല കേരളത്തില്‍ നിന്നും സിനിമയ്ക്ക് മോശമില്ലാത്ത കളക്ഷന്‍ സ്വന്തമാക്കാന്‍ കഴിഞ്ഞിരുന്നു. ഇന്ത്യന്‍ സിനിമയിലെ കിടിലന്‍ സൈക്കോ ത്രില്ലര്‍ എന്ന അഭിപ്രായം ലഭിച്ച സിനിമ മൗത്ത് പബ്ലിസിറ്റിയിലൂടെയായിരുന്നു ഹിറ്റായത്.


Click it and Unblock the Notifications











