»   » റിലീസ് പോലും തീരുമാനിച്ചില്ല, പുലിക്ക് റെക്കോഡ് സാറ്റലൈറ്റ്...എത്രയെന്നോ?

റിലീസ് പോലും തീരുമാനിച്ചില്ല, പുലിക്ക് റെക്കോഡ് സാറ്റലൈറ്റ്...എത്രയെന്നോ?

Posted By:
Subscribe to Filmibeat Malayalam

മലയാള സിനിമയെ സംബന്ധിച്ചിടത്തോളം സിനിമ റിലീസായി മോശമല്ലാത്ത അഭിപ്രായം നേടിയാല്‍ മാത്രമേ ചാനലുകള്‍ സാറ്റലൈറ്റ് വാങ്ങുന്നുള്ളൂ. സാറ്റലൈറ്റിന്റെ കാര്യം വലിയ പ്രശ്‌നമാണെന്ന് ലിസ്റ്റിന്‍ സ്റ്റീഫന്‍ അടക്കമുള്ള പ്രമുഖ നിര്‍മാതാക്കള്‍ വരെ പറഞ്ഞു കഴിഞ്ഞു.

Read Also: പുലിയില്‍ നിന്ന് ഇനിയും എന്തൊക്കെ ലീക്കാകും?? ദേ പിന്നെയും ഫോട്ടോ ലീക്കായി

എന്നാല്‍ തമിഴകത്തിന് ഇതൊന്നും ഒരു പ്രശ്‌നമേ അല്ലെന്ന ഭാവമാണ്. റിലീസ് ഡേറ്റ് പോലും കൃത്യമായി തീരുമാനിക്കാത്ത, വിജയ് നായകനാകുന്ന പുലിക്ക് റെക്കോഡ് സാറ്റലൈറ്റ് ലഭിച്ചെന്നാണ് കേള്‍ക്കുന്നത്.

റിലീസ് പോലും തീരുമാനിച്ചില്ല, പുലിക്ക് റെക്കോഡ് സാറ്റലൈറ്റ്...എത്രയെന്നോ?

22 കോടി രൂപയ്ക്കാണത്രെ പുലിയുടെ സാറ്റലൈറ്റ് അവകാശം പ്രമുഖ തമിഴ് ചാനല്‍ സ്വന്തമാക്കിയിരിക്കുന്നത്. ഇങ്ങനൊരു നേട്ടം ഒരു വിജയ് ചിത്രത്തിന് ഇതാദ്യമാണ്.

റിലീസ് പോലും തീരുമാനിച്ചില്ല, പുലിക്ക് റെക്കോഡ് സാറ്റലൈറ്റ്...എത്രയെന്നോ?

ചിത്രത്തില്‍ അഭിനയിക്കുന്നതിന് വിജയ് വാങ്ങുന്ന പ്രതിഫലവും വളരെ വലുതാണ്. ഇതോടെ രജനികാന്ത് കഴിഞ്ഞാല്‍ തെന്നിന്ത്യന്‍ സിനിമാ ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടന്‍ വിജയ് ആയി മാറിയിരിക്കുകയാണ്.

റിലീസ് പോലും തീരുമാനിച്ചില്ല, പുലിക്ക് റെക്കോഡ് സാറ്റലൈറ്റ്...എത്രയെന്നോ?

നേരത്തെ റിലീസ് ചെയ്ത പലിയുടെ ടീസറിന് മികച്ച വരവേല്‍പ്പാണ് ലഭിച്ചത്. ലിങ്കയുടെ റെക്കോഡ് പോലും പുലി തിരുത്തിയെഴുതിയെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നത്.

റിലീസ് പോലും തീരുമാനിച്ചില്ല, പുലിക്ക് റെക്കോഡ് സാറ്റലൈറ്റ്...എത്രയെന്നോ?

100 കോടി ബജറ്റിട്ടാണ് പുലി എന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത്. ചിമ്പു ദേവന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഷിബു തമീന്‍സാണ് നിര്‍മിയ്ക്കുന്നത്.

English summary
The Ilayathalapathy of Tamil cinema Vijay has got another record after his record remuneration. His new movie Puli has grabbed record satellite rights. The movie has got about 22 crores from satellite rights only. This is a record for any Vijay movie ever.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam