പുലിയുടെ ടീസര്‍ യൂട്യൂബിലിട്ട മലയാളി വിദ്യാര്‍ത്ഥി അറസ്റ്റില്‍
ഇളയദളപതി വിജയ് നായകനാകുന്ന പുലി എന്ന പുതിയ ചിത്രം ഏറെ സസ്പന്‍സ് ഒളിപ്പിച്ചുവച്ചാണ് ചിമ്പുദേവന്‍ ഒരുക്കുന്നത്. തുടക്കം മുതല്‍ ചിത്രത്തെ സംബന്ധിച്ച കാര്യങ്ങളില്‍ സംവിധായകന്‍ വളരെ സ്വകാര്യത സ്വീകരിച്ചിരുന്നു. ഇത് ആരാധകര്‍ക്കിടയില്‍ അല്പം കണ്‍ഫ്യൂഷനുണ്ടാക്കിയതോടൊപ്പം പ്രതീക്ഷയും നല്‍കി.
ഇത്രയേറെ സ്വകാര്യത സൂക്ഷിച്ച ചിത്രത്തിന്റെ ടീസര്‍ യൂട്യൂബിലിട്ട മലയാളി വിദ്യാര്‍ത്ഥിയെ പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നൈയിലെ സ്വകാര്യ സ്ഥാപനത്തില്‍ സൗണ്ട് മിക്‌സിങ് വിദ്യാര്‍ഥിയായ തിരുവനന്തപുരം സ്വദേശി മിഥുനാണ് അറസ്റ്റിലായത്.

ടീസര്‍ ഔദ്യോഗികമായി പുറത്തിറക്കുന്നതിനു മുന്‍പാണ് യൂട്യൂലിട്ടത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് പുലിയുടെ ഔദ്യോഗിക ടീസര്‍ പുറത്തിറങ്ങിയത്. ഇന്ന് (ജൂണ്‍ 22) പുലര്‍ച്ചെ 12 മണിയ്ക്ക് വിജയ് യ്ക്ക് പിറന്നാല്‍ സമ്മാനമായി ടീസര്‍ പുറത്തുവിടാം എന്നായിരുന്നു അണിയറക്കാര്‍ നിനച്ചിരുന്നത്. അതിനുമുമ്പ്, സ്റ്റുഡിയോയില്‍ എത്തിയ മിഥുന്‍ തന്റെ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയ ടീസര്‍ യൂട്യൂലിടുകയായിരുന്നത്രെ
ചിമ്പു ദേവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിജയ് തികച്ചും വ്യത്യസ്തമായ വേഷത്തിലാണ് എത്തുന്നത്. ശ്രുതി ഹാസനും ഹന്‍സികയുമാണ് ചിത്രത്തിലെ നായികമാര്‍. ശ്രീദേവി ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.
തായിലാന്റില്‍ നിന്നുള്ള സ്റ്റണ്ട് കൊറിയോഗ്രാഫര്‍ യോങ് ആണ് പുലിയുടെ ആക്ഷന്‍ രംഗങ്ങള്‍ സംവിധാനം ചെയ്യുന്നത്. പിടി ശെല്‍വകുമാറും മലയാളി നിര്‍മാതാവ് ഷിബു തമീന്‍സും ചേര്‍ന്നാണ് നിര്‍മാണം.


Click it and Unblock the Notifications











